08 Sep, 2024
1 min read

ആവേശത്തിന് ശേഷം ഫഹദിന്റെ അടുത്ത ചിത്രം അൽത്താഫിനൊപ്പം; ഓടും കുതിര ചാടും കുതിര തുടങ്ങി

ഫഹദ് ഫാസിലിന്റെ ആവേശം വൻ ഹിറ്റായി കത്തി കയറി നിൽക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചിരിക്കുകയാണ്. അൽത്താഫ് സലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര എന്ന ചിത്രത്തിലാണ് ഫ​ഹദ് പുതിയതായി അഭിനയിക്കുന്നത്. കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. നിർമ്മാതാവ് ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാൻ ആണ് സ്വിച്ചോൺ കർമ്മം നിർവഹിച്ചത്. സംവിധായകൻ അൽത്താഫ് സലിമിന്റെ ഭാര്യ ശ്രുതി ശിഖാമണി ഫസ്റ്റ് ക്ലാപ്പടിച്ചു. […]

1 min read

50 കോടി ചിത്രവുമായി വീണ്ടും പ്രണവ് മോഹൻലാൽ; തിരുവനന്തപുരത്തെ ഒരു തിയേറ്ററിൽ ഒരു ടിക്കറ്റിന് ഒന്ന് ഫ്രീ

പ്രണവ് മോഹൻലാൽ നായക വേഷത്തിലെത്തി തിയേറ്ററിൽ ഹിറ്റായ ചിത്രമായിരുന്നു ​ഹൃദയം. വിനീത് ശ്രീനിവാസന്റെ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രണ്ട് നായികമാരുണ്ടായിരുന്നു. ക്യാമ്പസ് പ്രണയം പറഞ്ഞ സിനിമ തിയേറ്ററിൽ വൻ ഹിറ്റായി. ഇപ്പോൾ പ്രണവിന്റെ കരിയറിലെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രം കൂടിയായ ഹൃദയം വീണ്ടും തിയറ്ററിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഇന്ന് വാലന്റൈൻസ് ഡേ ദിനത്തോട് അനുബന്ധിച്ചാണ് ഹൃദയം വീണ്ടും തിയറ്ററിൽ എത്തുന്നത്. കൊച്ചി പിവിആർ ലുലു(ഫെബ്രുവരി 12,15), തിരുവനന്തപുരം പിവിആർ ലുലു(ഫെബ്രുവരി 11, 13), […]

1 min read

എസ് ഐ ആനന്ദിനെ കാണാന്‍ താരങ്ങൾ; ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ സെറ്റിലെ സന്ദര്‍ശകരുടെ വീഡിയോ തരംഗമാകുന്നു

എസ് ഐ ആനന്ദ് നാരായണനായുള്ള ടൊവിനോയുടെ വേഷപ്പകര്‍ച്ച നേരിട്ട് കണ്ടറിയാന്‍ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ സെറ്റിലെത്തി സെലിബ്രിറ്റി സന്ദര്‍ശകര്‍. സെറ്റിലെത്തിയ താരങ്ങളുടേയും സംവിധായകരുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും സന്ദര്‍ശനത്തിന്റെ നിമിഷങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഒരു ലെന്‍സിലൂടെ നോക്കുന്ന ടൊവിനോയുടെ ദൃശ്യത്തോടെ ആരംഭിക്കുന്ന വീഡിയോയില്‍ താരങ്ങളായ കല്യാണി പ്രിയദര്‍ശന്‍, ജോജു ജോര്‍ജ്ജ്, നിഷാന്ത് സാഗര്‍, നന്ദു, ഷറഫു, ജിതിന്‍ ലാല്‍, ഷൈജു ശ്രീധര്‍, ജിതിന്‍ പുത്തഞ്ചേരി, അദ്രി ജോ തുടങ്ങിയവരും സംവിധായകരായ ബി ഉണ്ണികൃഷ്ണന്‍, ഷാജി […]

1 min read

ശേഷം മൈക്കിൽ ഫാത്തിമയ്ക്ക് നെറ്റ്ഫ്ലിക്സിൽ വൻ നേട്ടം; ടോപ് ടെൻ ഇന്ത്യയിൽ ഇടം നേടി ചിത്രം

മലയാള സിനിമയ്ക്ക് ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവ് വളരെയധികം ഉപകാരപ്പെട്ടിട്ടുണ്ട്. മറ്റ് തെന്നിന്ത്യൻ ഭാഷകളെ അപേക്ഷിച്ച് സ്വന്തം സംസ്ഥാനത്തിന് പുറത്ത് റിലീസ് സെൻററുകൾ കുറവാണ് മലയാള സിനിമയ്ക്ക്. അതുകൊണ്ട് ഒടിടിയുടെ വരവ് മലയാള ചിത്രങ്ങളെ സംബന്ധിച്ച് വലിയ റീച്ച് ആണ് നൽകിയത്. കോവിഡ് കാലത്ത് ഉത്തരേന്ത്യൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ മലയാള സിനിമ നേടിയത്. ഇപ്പോഴിതാ ആ നിരയിൽ ഏറ്റവും ഒടുവിലത്തെ ചിത്രമായിരിക്കുകയാണ് കല്യാണി പ്രിയദർശൻ നായികയായ ശേഷം മൈക്കിൽ ഫാത്തിമ. മനു സി കുമാർ […]

1 min read

“കല്യാണി ശരിക്കും ഞെട്ടിച്ചു. മലബാർ സ്ലാങ്ങിൽ ഇത്രയും പെർഫോം ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല”

ജാഡക്കാരിയായ വ്ലോഗർ, ദുബായ് മലയാളി ബീപാത്തുവിൽ നിന്നും തനി മലപ്പുറം ചുവയിൽ ഫുട്ബോൾ കമന്ററി പറയുന്ന ഫാത്തിമയിലേക്കുള്ള ദൂരം കഴിഞ്ഞെത്തിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ . ചിത്രം നവംബർ 17 നായിരുന്നു തിയേറ്ററിൽ എത്തിയത്. സ്ത്രീകള്‍ അധികം കടന്നുചെന്നിട്ടില്ലാത്ത മേഖല- ഒരു ഫുട്ബോള്‍ കമന്‍റേറ്ററായി അറിയപ്പെടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന ഫാത്തിമ നൂര്‍ജഹാന്‍. വളരെ മികച്ച അഭിപ്രായമാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകന്റെ കുറിപ്പ് വായിക്കാം. കുറിപ്പിന്റെ പൂർണ രൂപം […]

1 min read

കളി പറഞ്ഞ് ഖൽബ് നിറച്ച് പാത്തു! പ്രേക്ഷകമനസ്സുകളിൽ ഗോളാരവം തീർത്ത് ‘ശേഷം മൈക്കിൽ ഫാത്തിമ

കളി എന്നു പറഞ്ഞാൽ നല്ല ഒന്നൊന്നര കളി. ഇടതുവിങ്ങിൽ നിന്നുള്ളൊരു അസാധ്യ ക്രോസ്, വലുതുവിങ്ങിൽ നിന്ന് അകത്തേക്ക് കുതിച്ചെത്തി ടൊർണാഡോ മുനീറിന്‍റെ ഒരന്യായ ഫിനിഷ്. ഗോൾ… ഗോൾ… മലപ്പുറത്തെ സെവൻസ് ഫുട്‍ബോൾ ആവേശം തിയേറ്ററുകളിൽ ഉണർത്തിക്കൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഗോളാരവം തീർത്തിരിക്കുകയാണ് ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രം. കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തിയിരിക്കുന്ന ചിത്രം ആദ്യാവസാനം പ്രേക്ഷകരുടെ ഖൽബ് നിറയ്ക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങള്‍ ചേർത്തുവെച്ചിട്ടുള്ളതാണ്. നവഗാതനായ മനു സി കുമാർ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം […]

1 min read

“ഇതൊക്കെ ഏതേലും പെൺകുട്ടികൾ കാട്ടണ പണിയാണോ..!!” ഫുട്ബോള്‍ സ്റ്റേഡിയത്തിലെ ആഘോഷ ആരവങ്ങളുമായി ‘ശേഷം മൈക്കിൽ ഫാത്തിമ’ ഒഫീഷ്യൽ ട്രെയിലർ..!!

ഫുട്ബോൾ കമന്ററി പറയുന്ന പെൺകുട്ടി എന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു കഥാപാത്രമായി നടി കല്യാണി പ്രിയദർശൻ എത്തുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന സിനിമയുടെ ഏറെ രസകരവും മനോഹരവുമായ ട്രെയിലർ പുറത്തിറങ്ങി. ഒരു ഫുട്ബോള്‍ മത്സരം പോലെ ആഘോഷ ആരവങ്ങള്‍ നിറഞ്ഞതാണ് സിനിമയിലെ ഓരോ സീനുകളും എന്ന സൂചന നൽകുന്നതാണ് ട്രെയിലർ. മലപ്പുറം ഭാഷ സംസാരിച്ച് കസറുന്ന ഫാത്തിമ എന്ന കഥാപാത്രം കല്യാണിയുടെ കരിയറിലെ തന്നെ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതും പുതുമയുള്ളതും ആയിരിക്കുമെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നത്. മലയാളത്തിൽ […]

1 min read

ടൊവിനോ തോമസിന്റെ ഏറ്റവും വലിയ പണം വാരി ചിത്രമായി ‘തല്ലുമാല’! ; ബോക്സ്‌ ഓഫീസ് റെക്കോർഡുകൾ തല്ലിതകർത്ത് മുന്നേറുന്നു..

അനുരാഗകരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. തീയേറ്ററുകളിൽ ആരവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ചിത്രം ടോവിനോയുടെ സൂപ്പർതാര പദവിയിലേക്കുള്ള കാൽവപ്പെന്ന സൂചനകളാണ് ആദ്യദിന കളക്ഷനുകൾ നിന്ന് സൂചിപ്പിക്കുന്നത്. മൂന്നര കോടിയിലേറെ കളക്ഷനാണ് ആദ്യ ദിനം കേരളത്തിൽ നിന്നു മാത്രം ചിത്രം നേടിയത്. ലോകത്തകാമനം മികച്ച പ്രതികരണമാണ് മണവാളൻ വസിയും സംഘവും നേടുന്നത്. ടോവിനോ തോമസിന്റെ അഭിനയ ജീവിതത്തിൽ ഏറ്റവുമധികം ഫസ്റ്റ് ഡേ കളക്ഷൻ […]

1 min read

‘മോഹന്‍ലാല്‍ സിനിമകളുടെ കഥകള്‍ കേട്ടിട്ടാണ് സിനിമയിലേക്ക് വരണമെന്നുള്ള തോന്നലുണ്ടായത്’; കല്ല്യാണി പ്രിയദര്‍ശന്‍

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ എന്നതിലുപരി തെന്നിന്ത്യന്‍ സിനിമാലോകത്ത് സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാന്‍ കല്യാണി പ്രിയദര്‍ശന് സാധിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയിലൂടെയാണ് താരം സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തില്‍ നായികയായി മാറുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ മലയാളത്തില്‍ ബ്രോ ഡാഡി, ഹൃദയം, എന്നീ സിനിമകളില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. രണ്ട് സിനിമകളും പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു. ഇന്നലെയാണ് കല്യാണിയുടെ ഏറ്റവും പുതിയ ചിത്രം തല്ലുമാല റിലീസ് ചെയ്തത്. താരം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോഴിതാ താരം […]

1 min read

ടിക്കറ്റുകൾ കിട്ടാനില്ല! ടോവിനോയുടെ തല്ലുമാലയ്ക്ക് വൻതിരക്ക്; ഹെവി കളക്ഷൻ കിട്ടുമെന്ന് റിപ്പോർട്ടുകൾ

ചുരുങ്ങിയ കാലം കൊണ്ട് മലയാള പ്രേക്ഷകരുടെ മനസ്സുകളിൽ ഇടം നേടിയ യുവനടനാണ് ടോവിനോ തോമസ്. ടോവിനോ തോമസ് നായകനായ എത്തുന്ന ഒരു ആക്ഷൻ കോമഡി ചിത്രമാണ് ‘തല്ലുമാല’. മുഹ്സിൻ പരാരിയുടെ തിരക്കഥയിലും ഖാലിദ് റഹ്മാന്റെ സംവിധാനത്തിലും ഒരുങ്ങുന്ന ചിത്രമാണ് തല്ലുമാല. ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ആഷിക് ഉസ്മാനാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് കല്യാണി പ്രിയദർശനാണ്. ഷൈൻ ടോം ചാക്കോ, ലുക്മാൻ, അവറാൻ, അദ്രി ജോയ്, ബിനു പാപ്പു, ചെമ്പൻ വിനോദ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിഷ്ണു […]