ടൊവിനോ തോമസിന്റെ ഏറ്റവും വലിയ പണം വാരി ചിത്രമായി ‘തല്ലുമാല’! ; ബോക്സ്‌ ഓഫീസ് റെക്കോർഡുകൾ തല്ലിതകർത്ത് മുന്നേറുന്നു..
1 min read

ടൊവിനോ തോമസിന്റെ ഏറ്റവും വലിയ പണം വാരി ചിത്രമായി ‘തല്ലുമാല’! ; ബോക്സ്‌ ഓഫീസ് റെക്കോർഡുകൾ തല്ലിതകർത്ത് മുന്നേറുന്നു..

അനുരാഗകരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. തീയേറ്ററുകളിൽ ആരവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ചിത്രം ടോവിനോയുടെ സൂപ്പർതാര പദവിയിലേക്കുള്ള കാൽവപ്പെന്ന സൂചനകളാണ് ആദ്യദിന കളക്ഷനുകൾ നിന്ന് സൂചിപ്പിക്കുന്നത്. മൂന്നര കോടിയിലേറെ കളക്ഷനാണ് ആദ്യ ദിനം കേരളത്തിൽ നിന്നു മാത്രം ചിത്രം നേടിയത്. ലോകത്തകാമനം മികച്ച പ്രതികരണമാണ് മണവാളൻ വസിയും സംഘവും നേടുന്നത്.

ടോവിനോ തോമസിന്റെ അഭിനയ ജീവിതത്തിൽ ഏറ്റവുമധികം ഫസ്റ്റ് ഡേ കളക്ഷൻ നേടുന്ന ചിത്രമെന്ന പ്രത്യകതയും തല്ലുമാല നേടിയിരിക്കുകയാണ്. സാധാരണ ഷോകൾക്ക് പുറമെ പ്രത്യകം ഫാൻസ് ഷോകളും തല്ലുമാലയ്ക്കായി ഒരുക്കിയിരിന്നു. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ കളക്ഷനുകളോടെ അമ്പത് കോടി ക്ലബിലേക്കാണ് തല്ലുമാലയുടെ ജൈത്രയാത്രയെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.

 

നാലു ദിവസം കൊണ്ട് 30 കോടി ക്ലബിൽ തല്ലുമാല കയറി കഴിഞ്ഞു. ടോവിനോ തോമസിന്റെ ഏറ്റവും കളക്ഷൻ നേടിയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഇപ്പോൾ തല്ലുമാലയുടെ സ്ഥാനം. 30.5 കോടി രൂപയാണ് റീലിസ് കഴിഞ്ഞ് നാലു ദിവസം കൊണ്ട് തല്ലുമാല നേടിയത്. ആഗസ്റ്റ് 15 സ്വതന്ത്ര്യ ദിനത്തിൽ മാത്രം 2.85 കോടി കളക്ഷൻ ചിത്രം നേടി കഴിഞ്ഞിരിക്കുന്നു. 4 കോടി രൂപയാണ് മറ്റിടങ്ങളിൽ നിന്ന് തല്ലി തകർത്ത് തല്ലുമാലയും മണവാളൻ വസിയും വാരിയത്. 13.85 കോടി രൂപയാണ് കേരള ബോക്സ് ഓഫിസിൽ ചിത്രം നേടി കഴിഞ്ഞത്. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ സൂപ്പർ ഹിറോ പദവിയിലെത്തിയ ടൊവിനോ തോമസ് തെന്നിന്ത്യയിൽ തന്നെ തന്റേതായ സ്ഥാനം ഇതോടെ നേടികഴിഞ്ഞു.

 

തല്ലുമാലയുടെ തിരകഥ നിർവഹിച്ചിരിക്കുന്നത്. KL 10 പത്ത് എന്ന സിനിമയിലൂടെ മലയാളത്തിൽ സ്ഥാനമുറപ്പിച്ച മുഹ്സിൻ പരാരിയാണ്. കല്യണി പ്രിയദർശൻ ബിവിയെന്ന കഥാപാത്രത്തെ ഗംഭീരമാക്കിയിരിക്കുന്നു. ലുക്ക്മാൻ അവറാൻ,  ചെമ്പൻ വിനോദ്, ജോണി ആന്റണി, ബിനു പപ്പു, ഗോകുലൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.നിരവധി സംഘട്ടനങ്ങളും മനോഹരമായ ഗാനങ്ങൾ കൊണ്ടും സമ്പുഷ്ട്ടമാണ് തല്ലുമാല  ജിംഷി ഖാലിദിന്റെ സിനിമോട്ടോഗ്രഫി അഭിനന്ദനമർഹിക്കുന്നതാണ്. വിഷ്ണു വിജയ് ഈണ നൽകിയ ഗാനങ്ങൾ സൂപ്പർ ഹിറ്റായി കഴിഞ്ഞു. ടൊവിനോ തോമസും കല്യാണി പ്രിയദർശനും ചേർന്നാലപിച്ച ഗാനവും തല്ലുമാലയുടെ പ്രധാന പ്രത്യകതയാണ്