”ഞാൻ എപ്പോഴും സെക്സ് ആസ്വദിച്ചിട്ടുണ്ട്, ആ സിനിമയ്ക്ക് ശേഷം മെച്ചപ്പെട്ടോ എന്ന് ചോദിച്ചാൽ തീർച്ചയായും”; വിദ്യാ ബാലൻ
1 min read

”ഞാൻ എപ്പോഴും സെക്സ് ആസ്വദിച്ചിട്ടുണ്ട്, ആ സിനിമയ്ക്ക് ശേഷം മെച്ചപ്പെട്ടോ എന്ന് ചോദിച്ചാൽ തീർച്ചയായും”; വിദ്യാ ബാലൻ

ഹാഫ് മലയാളിയായ വിദ്യാ ബാലനോട് മലയാളികൾക്ക് പ്രത്യേക ഇഷ്ടമാണ്. അതുകൊണ്ട് അവരുടെ ഓരോ വിശേഷങ്ങളും നല്ല താൽപര്യത്തോട് തന്നെയാണ് കേൾക്കാറുള്ളതും. ഇപ്പോൾ താരം തനിക്ക് ഡേർട്ടി പിക്ചർ എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമുണ്ടായ മാറ്റങ്ങൾ വെളിപ്പെടുത്തുകയാണ്. അന്തരിച്ച നടി സിൽക് സ്മിതയ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയിൽ അതീവ ഗ്ലാമറസ് ആയാണ് വിദ്യയെ പ്രേക്ഷകർ കണ്ടത്.

ഈ സിനിമയിൽ അഭിനയിച്ചതിന് ശേഷം തനിക്ക് സ്വന്തം ശരീരവുമായി കൂടുതൽ മാനസിക ബന്ധമുണ്ടാക്കാൻ സാധിച്ചുവെന്ന് പറഞ്ഞിരിക്കുകയാണ് വിദ്യാ ബാലൻ ഇപ്പോൾ. മുമ്പൊരിക്കൽ തനിക്ക് സ്വന്തം ശരീരത്തോട് വെറുപ്പായിരുന്നുവെന്ന് വിദ്യ തുറന്നു പറഞ്ഞിരുന്നു. താൻ ആഗ്രഹിച്ചത് പോലെ ആയിരുന്നില്ല തന്റെ ശരീരം, അതുകൊണ്ട് വെറുപ്പായിരുന്നു, പലപ്പോഴും താൻ രോഗബാധിതയായിരുന്നു എന്നാണ് വിദ്യ പറഞ്ഞിരുന്നത്.

എന്നാൽ ഡേർട്ടി പിക്ചറിൽ അഭിനയിച്ചതിന് ശേഷം പലരും പ്രശംസിച്ചതോടെ ശരീരത്തിന്റെ വലിപ്പത്തിൽ കാര്യമില്ലെന്ന് മനസിലായി എന്നാണ് നടി പറയുന്നത്. ”ആ സിനിമയ്ക്ക് ശേഷം എന്നെ എല്ലാവരും സെക്‌സി എന്ന് വിളിച്ചു. എനിക്ക് അത് നല്ലതായി തോന്നി. ആളുകൾ സെക്‌സി എന്ന് വിളിക്കുന്നതിനാൽ എനിക്കും സെക്‌സിയായി തോന്നി, അതിൽ നമ്മുടെ വണ്ണവുമായി യാതൊരു ബന്ധവുമില്ല. അത് എന്നെ ശരിക്കും ഫ്രീ ആക്കി. തീർച്ചയായും അതൊരു പ്രോസസ് ആണ്”- വിദ്യ വ്യക്തമാക്കി.

ഈ സിനിമയ്ക്ക് ശേഷം സെക്‌സ് റിലേഷൻഷിപ്പിൽ മാറ്റങ്ങൾ സംഭവിച്ചോ എന്ന ചോദ്യത്തിനോടും വിദ്യ പ്രതികരിച്ചു. ”ഞാൻ എപ്പോഴും സെക്‌സ് ആസ്വദിച്ചിട്ടുണ്ട്. അത് മെച്ചപ്പോട്ടോ എന്ന് ചോദിച്ചാൽ തീർച്ചയായും” എന്നാണ് വിദ്യ പറയുന്നത്. അതേസമയം, ദോ ഓർ ദോ പ്യാർ ആണ് വിദ്യ ബാലന്റെ പുതിയ സിനിമ.