13 Apr, 2024
1 min read

ജയിലർ 2 വരുന്നു….!! പ്രീ പ്രൊഡക്ഷന്‍ ജൂണിലെന്ന് റിപ്പോര്‍ട്ട്

2023 ല്‍ രജനികാന്തിന് വന്‍ വിജയം നേടിക്കൊടുത്ത ചിത്രമായിരുന്നു ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സോഫീസില്‍ 600 കോടിക്ക് മുകളില്‍ നേടിയെന്നാണ് കണക്കുകള്‍. സണ്‍ പിക്ചേര്‍സാണ് ചിത്രം നിര്‍മ്മിച്ചത്. പേട്ടയ്ക്ക് ശേഷം പുതുതലമുറ പ്രേക്ഷകര്‍ക്കും രുചിക്കുന്ന തരത്തില്‍ രജനികാന്തിന്‍റെ താരമൂല്യത്തെ ഉപയോഗപ്പെടുത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍ തുടങ്ങിയവരുടെ അതിഥിവേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. പ്രതിനായകനായി എത്തിയ വിനായകനും വലിയ കൈയടി ലഭിച്ചു. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആ സമയം മുതല്‍ എത്തുന്നുണ്ട്. […]

1 min read

‘വാക്കുകള്‍ക്ക് അപ്പുറമുള്ള നന്ദി’; ‘നിതിന്‍ മോളി’യെ സ്വീകരിച്ച പ്രേക്ഷകരോട് നിവിന്‍ പോളി

കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രദര്‍ശനത്തിന് എത്തി. മികച്ച പ്രതികരണങ്ങളാണ് വിനിതീന്റെ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് ലഭിക്കുന്നത്. മികച്ച ഒരു ഫീല്‍ഗുഡ് സിനിമയാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍, എല്ലാത്തരം പ്രേക്ഷകരും തൃപ്‍തിപ്പെടുത്തുന്നതാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന് പ്രക്ഷകര്‍ അഭിപ്രായപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. വിഷു റിലീസുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്ന ഒന്നാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ എത്തിയ വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അവരേക്കാള്‍ കൈയടി നേടിയത് നിവിന്‍ പോളി ആണ്. […]

1 min read

ഓപ്പണിംഗില്‍ ഒന്നാമൻ ആര്?, വര്‍ഷങ്ങള്‍ക്ക് ശേഷമോ, ആവേശമോ?

വിഷു റിലീസായി വമ്പൻ പ്രതീക്ഷകളോടോയാണ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. മലയാളത്തില്‍ വൻ ഹൈപ്പോടെ രണ്ട് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തി. ബോക്സ് ഓഫീസ് തൂക്കുന്ന പ്രകടനമാണ് ചിത്രങ്ങള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഫഹദിന്റെ ആവേശവും വിനീതിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്ത്യൻ ബോക്സ് ഓഫീസില്‍ വൻ കളക്ഷനാണ് റിലീസിന് നേടിയിരിക്കുന്നത്. ഫഹദ് നിറഞ്ഞാടിയ പ്രകടനത്തിലൂടെയാണ് ആവേശം സിനിമ കൊളുത്തിയിരിക്കുന്നത്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജീത്തു മാധവനാണ്. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി […]

1 min read

“ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ ലാലേട്ടന്‍റെ ചില മാനറിസം ഉണ്ടെന്ന് പലരും പറഞ്ഞിരുന്നു” ; സുചിത്ര മോഹൻലാൽ

കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രദര്‍ശനത്തിന് എത്തി. മികച്ച പ്രതികരണങ്ങളാണ് വിനിതീന്റെ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് ലഭിക്കുന്നത്. മികച്ച ഒരു ഫീല്‍ഗുഡ് സിനിമയാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍, എല്ലാത്തരം പ്രേക്ഷകരും തൃപ്‍തിപ്പെടുത്തുന്നതാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന് പ്രക്ഷകര്‍ അഭിപ്രായപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.   ഇപ്പോള്‍ ചിത്രം കാണുവാന്‍ കൊച്ചിയിലെ തീയറ്ററില്‍ എത്തിയ പ്രണവ് മോഹന്‍ലാലിന്‍റെ അമ്മ സുചിത്ര മോഹൻലാലിന്‍റെ പ്രതികരണവും ശ്രദ്ധേയമാകുകയാണ്. ചിത്രത്തിലെ നായകകരില്‍ ഒരാളായാണ് പ്രണവ് എത്തുന്നത്. ചിത്രം കാണുന്നതിന് മുന്‍പുള്ള പ്രതികരണമാണ് വീഡിയോയില്‍ ഉള്ളത്. പടം […]

1 min read

പല ഗ്രൂപ്പുകളിലും മോഹൻലാലിന്റെ വിന്റേജ് പടങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് നിരന്തരം പോസ്റ്റുകൾ വരുന്നു, എന്തായിരിക്കും കാരണം??

ദ കംപ്ലീറ്റ് ആക്ടര്‍ ആയി മലയാളികള്‍ കാണുന്ന നടനാണ് മോഹന്‍ലാല്‍. അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളായിരുന്നു മോഹൻലാൽ ചെയ്തത്. മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലെല്ലാം ചർച്ചാ വിഷയം വിൻ്റേജ് മേഹൻലാൽ കഥാപാത്രങ്ങളെ […]

1 min read

ജോസച്ചായൻ വരുന്നുണ്ട് മക്കളേ…!! ‘ടർബോ’ വൻ അപ്ഡേറ്റ്

സമീപകാലത്ത് ക്യാരക്ടർ റോളുകളിൽ ആയിരുന്നു മമ്മൂട്ടി സിനിമാസ്വാദകർക്ക് മുന്നിൽ എത്തിയത്. എന്നാൽ താരത്തിന്റെ പക്കാ കൊമേഷ്യൽ ചിത്രത്തിനായാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ടർബോ ആണ് ആ ചിത്രം. മിഥുൻ മാനുവലിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന പടമാണിത്. അതുകൊണ്ട് തന്നെ ഇരട്ടി ആവേശത്തിലാണ് ഏവരും. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ടർബോയുടെ പുത്തൻ അപ്ഡേറ്റ് പങ്കുവച്ച് നടൻ മമ്മൂട്ടി. സിനിമയുടെ പ്രധാന അപ്ഡേറ്റ് ഏപ്രിൽ 14ന് റിലീസ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. […]

1 min read

റിലീസിന് മുൻപ് ‘വർഷങ്ങൾക്കു ശേഷ’ത്തെ പിന്നിലാക്കി ‘ആവേശം’

വിഷു- പെരുന്നാൾ റിലീസ് ആയി വരാനിരിക്കുന്നത് മൂന്ന് സിനിമകളാണ്. ഒരു മർട്ടി സ്റ്റാർ ചിത്രവും രണ്ട് മുൻനിര താര സിനിമകളും. ആവേശം, വർഷങ്ങൾക്കു ശേഷം, ജയ് ഗണേഷ് എന്നിവയാണ് ആ സിനിമകൾ. നിലവിൽ വൻ ഹൈപ്പിൽ നിൽക്കുന്ന മോളിവുഡിന് കുറച്ചുകൂടി ഹൈപ്പ് നൽകാൻ ഒരുങ്ങുന്നവയാണ് ഈ മൂന്ന് സിനിമകളുമെന്നാണ് വിലയിരുത്തലുകൾ. ഏപ്രിൽ 11ന് ആണ് മൂന്ന് സിനിമകളും തിയറ്ററുകളിൽ എത്തുക. ഈ അവസരത്തിൽ ഇവയുടെ പ്രീ സെയിൽ ബിസിനസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ഫഹദ് ഫാസിൽ നായകനായി […]

1 min read

”ദ കേരള സ്റ്റോറി” പ്രദർശിപ്പിക്കാൻ മുന്നോട്ട് വന്ന് താമരശേരി രൂപതയും; എല്ലാ കെസിവൈഎം രൂപതകളിലും ചിത്രം പ്രദർശിപ്പിക്കും

ദൂരദർശൻ ചാനലിൽ വിവാദ സിനിമയായ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കുന്നതിനെതിരെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ രം​ഗത്തെത്തിയിരുന്നു. ഇതിനിടെ ചിത്രം പ്രദർശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കും. ശനിയാഴ്ച ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശേരി കെസിവൈഎം അറിയിച്ചു. ഈ മാസം 4 ന് ഇടുക്കി രൂപത ചിത്രം പ്രദർശിപ്പിച്ചിരുന്നു. ദൂരദർശൻ കഴിഞ്ഞ ദിവസം സിനിമ സംപ്രേക്ഷണം ചെയ്യുന്നതിന് […]

1 min read

24 വര്‍ഷം മുന്നത്തെ ആ മോഹൻലാല്‍ ക്ലാസിക് പരീക്ഷണം വീണ്ടും തിയറ്ററുകളിലേക്ക്

മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ തിയറ്ററുകളിൽ പരാജയപ്പെട്ടിരുന്നെങ്കിലും പിന്നീട് നിരവധി ആരാധകരെ സൃഷ്ടിച്ച ചിത്രമാണ്. രഘുനാഥ് പലേരിയുടെ രചനയിലൊരുങ്ങിയ സിനിമ ഫാന്റസിയുടെയും മ്യൂസിക്കിന്റെ പശ്ചാത്തലത്തിൽ തീവ്രമായൊരു പ്രണയം പങ്കുവച്ച ചിത്രമായിരുന്നു. മോഹൻലാൽ നായകനായി സിബി മലയിലിൽ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ സിനിമ ആയിരുന്നു ദേവദൂതൻ. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറായിരുന്നു നിർമ്മാണം. ചിത്രം 4K യിൽ ഒരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സിനിമയുടെ ഡിജിറ്റൽ കളർ കറക്ഷൻ വർക്കുകളൊക്കെ […]