16 Oct, 2024
1 min read

“നിവിൻ പോളിക്കെതിരായ ബലാത്സംഗ പരാതി വ്യാജം” ; വിനീത് ശ്രീനിവാസൻ

നിവിൻ പോളിക്കെതിരായ ബലാത്സംഗ കേസിൽ പരാതി വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. പരാതിയിൽ ചൂണ്ടിക്കാട്ടുന്ന ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം ഷൂട്ടിലായിരുന്നുവെന്നും ദുബായിൽ അല്ലായിരുന്നുവെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. വർഷങ്ങൾക്ക് ശേഷമെന്ന ചിത്രത്തിന്‍റെ ഷൂട്ടിലായിരുന്നു താരമെന്നാണ് സംവിധായകന്‍റെ വിശദീകരണം. ഇതിന് ഡിജിറ്റൽ തെളിവുകളടക്കം ഹാജരാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നവംബർ, ഡിസംബർ മാസങ്ങളിലായി തന്നെ ദുബായിൽ വെച്ച് നിവിൻ പോളിയടക്കം ഒരു സംഘം ആളുകൾ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. കോതമംഗലം ഊന്നുകൾ പൊലീസ് രജിസ്റ്റർ ചെയ്ത […]

1 min read

എമ്പുരാനിലെ മോഹൻലാലിന്റെ ഗോഡ്‍ഫാദറോ മമ്മൂട്ടി? അപ്‌ഡേറ്റ് പുറത്ത്

മലയാളം സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘എമ്പുരാൻ’. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് ഏറെ ആവേശം പകരുന്നൊരു വാർത്തകൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മമ്മൂട്ടിയും എമ്പുരാനില്‍ മോഹൻലാലിനൊപ്പമുണ്ടാകുമെന്നതായിരുന്നു ആ വാര്‍ത്ത. എന്നാല്‍ ഇതില്‍ സത്യവസ്ഥയില്ലെന്നാണ് ഒടിടിപ്ലേയുടെ വാര്‍ത്തയില്‍ വിശദീകരിച്ചിരിക്കുന്നത്. എമ്പുരാനില്‍ നായകൻ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പ്രധാനമായും ഖുറേഷി അബ്രാം ആണ്. ഖുറേഷി അബ്രാമിന്റെ ഗോഡ്‍ഫാദറായി മമ്മൂട്ടി ചിത്രത്തില്‍ എത്തും […]

1 min read

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് അമ്മ മാത്രമല്ല, സിനിമാ രംഗം ആകെയാണെന്ന് മോഹൻലാൽ

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് അമ്മ മാത്രമല്ല, സിനിമാ രംഗം ആകെയാണെന്ന് മോഹൻലാൽ. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ചോദ്യ ശരങ്ങൾ വരുന്നത് തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് അമ്മയല്ല. അമ്മയ്ക്ക് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, വീടുകൾ നി‍ർമ്മിച്ച് നൽകാനുണ്ട്, മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ട്. അതൊന്നും നിർത്തിവച്ചിട്ടില്ല. […]

1 min read

‘മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചു’ ; ഗുരുതര ആരോപണവുമായി നടി മിനു

നടന്‍മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു.ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീര്‍ പറഞ്ഞു. കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചത്.താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ തൻ്റെ […]

1 min read

യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്‍റെ ഔദ്യോഗികമായ രാജി മോഹന്‍ലാലിന് നല്‍കി. തനിക്കെതിരെ നടി ഉയര്‍ത്തിയ ആരോപണത്തിന്‍റെ വെളിച്ചത്തിലാണ് രാജിയെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരായ ആരോപണത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് സിദ്ദിഖ് പറഞ്ഞു. തനിക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും, അത് സംഘടനയ്ക്ക് മോശമാണെന്നുമാണ് മോഹന്‍ലാലിന് നല്‍കിയ രാജിക്കത്തില്‍ സിദ്ദിഖ് പറഞ്ഞത്. ഈ രാജിക്കത്ത് സിദ്ദിഖ് അമ്മയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ടിട്ടുണ്ട്. 2016 ല്‍ പ്രായപൂര്‍ത്തിയാകും മുന്‍പ് പീഡിപ്പിച്ചുവെന്ന് യുവ നടി ഉയര്‍ത്തിയ ആരോപണത്തിന് പിന്നാലെ […]

1 min read

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു. മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്‍റെ രാജി. രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമാണെന്ന് എൽഡിഎഫ് നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് രാജി വെക്കാന്‍ നിര്‍ബന്ധിതനായത്. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു. സിനിമാ ചർച്ചകൾക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു ബംഗാൾ നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. 2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത […]

1 min read

“സിദ്ധിഖ് നമ്പര്‍ വണ്‍ ക്രിമിനലാണ്, ദുരനുഭവം ഉണ്ടായത് ചെറിയ പ്രായത്തിൽ”; ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത്

  നടന്‍ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി. നടന്‍ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു. അത് പുറത്തു പറയാൻ പോലും സമയമെടുത്തു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉന്നതരായ പലരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നു സുഹൃത്തുക്കൾ പങ്കു വെച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വലിയ പ്രതീക്ഷയുണ്ട്. റിപ്പോർട്ടിൽ ഇനിയെന്ത് തുടനടപടി എന്നതാണ് കാര്യം. സർക്കാർ ഈ വിഷയത്തിൽ പ്രയോരിറ്റി നൽകണമെന്നും രേവതി […]

1 min read

State Film Awards: പൃഥ്വിരാജ് മികച്ച നടൻ, നടിമാർ ഉർവശി, ബീന ആർ ചന്ദ്രൻ; കാതൽ മികച്ച ചിത്രം

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു. മികച്ച നടിയായി ഉർവശിയും ബീന ആർ ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് അംഗീകാരം, തടവിലെ പ്രകടനത്തിനാണ് ബീന ആർ ചന്ദ്രന് പുരസ്കാരം. ആടുജീവതത്തിലെ അഭിനയം പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്തു. മികച്ച ചിത്രമായി ജിയൊ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ തിരഞ്ഞെടുക്കപ്പെട്ടു. ബ്ലെസിയാണ് മികച്ച സംവിധായകൻ ആടുജീവിതം) അഭനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ […]

1 min read

മോഹന്‍ലാലിനെതിരായ അധിക്ഷേപ പരാമര്‍ശം; ‘ചെകുത്താൻ’ പോലീസ് കസ്റ്റഡിയിൽ

നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനലിലൂടെ നടത്തിയതിന് പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തിരുന്നു. ഇപ്പോഴിതാ അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു വെന്ന വാർത്തയാണ് പുറത്തുവരുന്നത്. താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. അതേസമയം കേസെടുത്ത പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ […]

1 min read

വയനാട്ടിലെത്തിയ മോഹൻലാലിനെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ ‘ചെകുത്താനെ’തിരെ കേസ്

വയനാടിലെ ദുരന്തമേഖലയില്‍ ആര്‍മി യൂണിഫോമില്‍ മോഹന്‍ലാല്‍ സന്ദര്‍ശനം നടത്തിയത് മുതല്‍ വലിയ തോതിലുളള സൈബര്‍ അക്രമണമാണ് താരം നേരിട്ടത്. നിരവധി പേര്‍ മോഹന്‍ലാലിനെ വിമര്‍ശിക്കുന്നതിനൊപ്പം മലയാളത്തിന്റെ പ്രിയ നടനെ അനുകൂലിച്ചും അനേകം പേര്‍ രംഗത്തെത്തിയിരുന്നു. നടന്റെ സന്ദര്‍ശനം വെറും ഷോ ആണെന്നും ഇത്തരം ഷോയ്ക്ക് വേണ്ടിയാണെങ്കില്‍ വരരുതെന്നുമാണ് ഒരുപക്ഷത്തിന്റെ വിമര്‍ശനം. ഇപ്പോഴിതാ ഇതു സംബന്ധിച്ച് ചെകുത്താൻ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന തിരുവല്ല സ്വദേശിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചെകുത്താൻ എന്ന എഫ് ബി […]