16 Apr, 2024
1 min read

തിയേറ്റർ ഒഴിയാനൊരുങ്ങി മഞ്ഞുമ്മൽ ബോയ്സ്; ഇനി ഒടിടിയിൽ, റിലീസ് തിയതി പുറത്ത്

മലയാളത്തിലും തമിഴ് നാട്ടിലും ഒരേ പോലെ തരം​ഗമായി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. കൂടാതെ സോഷ്യൽ മീഡിയ റീൽസുകളിലും മഞ്ഞുമ്മൽ തരംഗമാണ്. ‘കുതന്ത്രം’ എന്ന ഗാനത്തിനൊപ്പം സുഭാഷിനെ രക്ഷിക്കുന്ന വീഡിയോയുടെ വൈറൽ റീൽസ് വരെ ഇൻസ്റ്റഗ്രാമിൽ എത്തുന്നുണ്ട്. ഒരുപാട് ​ഗ്രാഫിക് വിഷ്വൽസും സമൂഹമാധ്യമങ്ങളിൽ തരം​ഗമാണ്. ഇതിനിടെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി പുറത്തെത്തിയിരിക്കുകയാണ്. ചിത്രം ഏപ്രിൽ 5ന് ആണ് ഒ.ടി.ടിയിൽ എത്തുക. ഏപ്രിൽ 5 മുതൽ മഞ്ഞുമ്മൽ ബോയ്‌സ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. 200 […]

1 min read

മലയാള സിനിമാ ചരിത്രത്തിൽ ഇതാദ്യം …!!! 200 കോടി ക്ലബിൽ ഇടം നേടി മഞ്ഞുമ്മൽ ബോയ്സ്

മലയാളത്തില്‍ നിന്ന് ഒരു സിനിമ ആദ്യമായി ആ ചരിത്ര നേട്ടത്തില്‍ എത്തിയിരിക്കുന്നു. മഞ്ഞുമ്മല്‍ ബോയ്‍സാണ് ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടംനേടി ചരിത്രം സൃഷ്‍ടിച്ചിരിക്കുന്നത്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയ ചിത്രം ഇനിയും ബോക്സ് ഓഫീസില്‍ വൻ കുതിപ്പ് തുടരുമെന്നാണ് കരുതുന്നതും. സംവിധായകൻ ചിദംബരം ജാനേമൻ സിനിമയ്‍ക്ക് ശേഷം മഞ്ഞുമ്മല്‍ ബോയ്‍സുമായി എത്തി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് എന്നാണ് രാജ്യമൊട്ടാകെയുള്ള അഭിപ്രായങ്ങള്‍. ശ്വാസമടക്കി കാണേണ്ട ഒരു വേറിട്ട സിനിമാ കാഴ്‍ചയായിട്ടാണ് മഞ്ഞുമ്മല്‍ ബോയ്‍സ് പ്രേക്ഷകരുടെ മുന്നിലേക്ക് ചിദംബരം എത്തിച്ചിരിക്കുന്നത്. […]

1 min read

മഞ്ഞുമ്മല്‍ ബോയ്സ് ഒടിടിയിലേക്ക് ; എപ്പോൾ എവിടെ ?

മലയാള സിനിമ അതിന്‍റെ വൈവിധ്യം കൊണ്ടും ഉള്ളടക്കത്തിന്‍റെ നിലവാരം കൊണ്ടും മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ച സൃഷ്ടിച്ച മാസമാണ് കടന്നുപോകുന്നത്. ജനപ്രീതി നേടിയ ഒരു നിര ശ്രദ്ധേയ ചിത്രങ്ങളുടെ തുടര്‍ച്ചയായാണ് യുവനിര ഒന്നിച്ച മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം വന്നത്. ആദ്യദിനം മുതല്‍ തിയറ്ററുകളില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ് ചിത്രം. യഥാര്‍ത്ഥ സംഭവത്തെ അധികരിച്ച് സംവിധായകന്‍ ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ അടുത്ത നൂറുകോടി ചിത്രമാകും എന്ന രീതിയിലാണ് ബോക്സോഫീസില്‍ കുതിക്കുന്നത്. കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച […]

1 min read

ഭ്രമയു​ഗത്തെ കടത്തി വെട്ടി മഞ്ഞുമ്മൽ ബോയ്സ്: ഓപ്പണിങ്ങ് ദിനത്തിൽ ​ഗംഭീര കളക്ഷൻ

ബോക്സ് ഓഫിസുകളിൽ ഞെട്ടിക്കുന്ന നേട്ടവുമായി മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി റിലീസുകളിൽ ഓപ്പണിങ്ങ് ഡേ തന്നെ ഏറ്റവും കൂടുതൽ ബോക്‌സ് ഓഫീസ് കളക്ഷൻ നേടുന്ന ചിത്രമായി മാറുകയാണ് ഈ ചിത്രം. ചിത്രത്തിന് ഗംഭീര ഓപ്പണിംഗ് ദിന കളക്ഷൻ ആണ് ചിത്രം തിയേറ്ററുകളിൽ നിന്നും ലഭിച്ചിരിക്കുന്നത്. ഒ.ടി.ടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം 5.5 കോടി രൂപയാണ് മഞ്ഞുമ്മൽ ബോയ്‌സ് ആദ്യ ദിനം തിയേറ്ററിൽ നിന്നും നേടിയത്. ഇത് വമ്പിച്ച വിജയമായി വേണം കണക്കാക്കാൻ. ഇതോടെ സൂപ്പർ സ്റ്റാറുകൾ ഒന്നുമില്ലാതെ മലയാള […]

1 min read

മമ്മൂട്ടി, മോഹൻലാൽ സിനിമകളല്ല; റിലീസിന് മുൻപ് യുകെയിൽ 11 ഹൗസ്‍ഫുൾ ഷോ ബുക്കിംഗുമായി ഞെട്ടിച്ച് ഒരു മലയാളചിത്രം

വിദേശ മാർക്കറ്റിൽ മലയാള സിനിമകൾക്ക് ഈയിടയായി വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ​ഗൾഫ് രാജ്യങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്ന മലയാള സിനിമ യൂറോപ്യൻ രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോൾ കാലങ്ങളായി. യുഎസ്, യുകെ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിങ്ങനെ ഓരോ പുതിയ ചിത്രം വരുമ്പോഴും അതിൻറെ എണ്ണവും വ്യാപ്തിയും കൂടുന്നുമുണ്ട്. പൊതുവെ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങൾക്കാണ് കൂടുതൽ സാധ്യതകൾ ഉള്ളത്. എന്നാൽ ഇപ്പോഴിതാ റിലീസിന് മുൻപുതന്നെ യുകെയിൽ ഒരു മലയാള ചിത്രം നേടിയിരിക്കുന്ന ഹൗസ്‍ഫുൾ ഷോകളുടെ എണ്ണം […]

1 min read

ടൊവിനോ ഫുൾടൈം സൂപ്പറല്ലേ; അന്വേഷിപ്പിൻ കണ്ടെത്തും ടീമിനെ അഭിനന്ദിച്ച് സൗബിൻ ഷാഹിർ

ടൊവിനോ തോമസ് – ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലിറങ്ങിയ അന്വേഷിപ്പിൻ കണ്ടെത്തും സിനിമയെ പ്രശംസിച്ച് നടനും സംവിധായകനുമായ സൗബിൻ ഷാഹിർ. സിനിമ കണ്ട് കഴിഞ്ഞ് തിയേറ്ററിൽ നിന്നിറങ്ങുന്ന സമയത്ത് മീഡിയയോട് സംസാരിക്കവെയാണ് നടൻ അഭിപ്രായം വ്യക്തമാക്കിയത്. അന്വേഷിപ്പിൻ കണ്ടെത്തും നല്ല സിനിമയാണെന്നും എല്ലാവരും തിയേറ്ററിൽ പോയി കാണണമെന്നും അദ്ദേഹം പറഞ്ഞു. ടൊവിനോ എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന്, ചിരിച്ച് കൊണ്ട് ടൊവിനോ എപ്പോഴും സൂപ്പറല്ലേ എന്നായിരുന്നു സൗബിന്റെ മറുപടി. സൗബിനൊപ്പം അന്വേഷിപ്പിൻ കണ്ടെത്തും കാണാൻ പങ്കാളി ജാമിയ സഹീറുമുണ്ടായിരുന്നു. ടൊവിനോ […]

1 min read

മമ്മൂട്ടിയുടെ ​ഗാന​ഗന്ധർവന് ശേഷം പുതിയ സിനിമയുമായി രമേഷ് പിഷാരടി; നായകൻ സൗബിൻ ഷാഹിർ

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു സിനിമയുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് വരികയാണ് നടനും മിമിക്രി കലാകാരനുമായ രമേഷ് പിഷാരടി. 2018ലായിരുന്നു പിഷാരടി ആദ്യമായി സംവിധാന രം​ഗത്തേക്ക് കടന്നു വന്നത്. ജയറാം ആയിരുന്നു ആദ്യ ചിത്രത്തിലെ നായകൻ. ഇപ്പോഴിതാ അടുത്ത സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നെന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് പിഷാരടി. സോഷ്യൽ മീഡിയ വഴിയാണ് രമേശ് പിഷാരടി ഇക്കാര്യം അറിയിച്ചത്. സൗബിൻ ഷാഹിർ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. സന്തോഷ്‌ ഏച്ചിക്കാനം രചന നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് ബാദുഷയുടെ നേതൃതൃത്വത്തിലുള്ള […]

1 min read

മഞ്ജുവും സൗബിനും ഒന്നിക്കുന്ന ‘വെള്ളരി പട്ടണം’ റിലീസ് തീയതി പ്രഖ്യാപിച്ചു

മഹേഷ് വെട്ടിയാര്‍ സംവിധാനെ ചെയ്യുന്ന വെള്ളരി പട്ടണം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം മാര്‍ച്ച് 24 ന് തിയേറ്ററുകളില്‍ എത്തും. കുടുംബ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് സിനിമ. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന, മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് ഒരുക്കുന്നത്. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മഞ്ജു വാര്യര്‍ കെ പി സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ […]

1 min read

“സൗബിൻ ഇക്ക പറഞ്ഞത് നിറത്തിന്റെയോ സൗന്ദര്യത്തിന്റെയോ കാര്യമൊന്നുമല്ല” ; അബിൻ ബിനോ

സെലിബ്രിറ്റി താരങ്ങളുടെ ഓരോ ചലനവും അനുനിമിഷം വീക്ഷിച്ചു കൊണ്ടിരിക്കുന്നവരാണ് ആരാധകർ. പ്രത്യേകിച്ച് സോഷ്യൽ മീഡിയ. അതുകൊണ്ട് തന്നെ പറയുന്ന വാക്കുകളും പ്രവർത്തിയും വളരെ സൂക്ഷിച്ച് അല്ലെങ്കിൽ അത് പലതരത്തിലുള്ള പ്രശ്നങ്ങൾക്കും വഴിവയ്ക്കും.ഏത് ചെറിയ പ്രവർത്തിയും ഡയലോഗുകളും വളരെ പെട്ടെന്ന് ആളുകൾ ഏറ്റെടുക്കുകയും അവിടെ ഒരു പിഴവ് സംഭവിച്ചാൽ മുഖം നോക്കാതെ വിമർശിക്കുകയും ചെയ്യുന്നവരാണ് ഇന്നത്തെ ആരാധകർ. കാലം മാറിയത് കൊണ്ട് തന്നെ ആളുകൾക്ക് നിരക്കാത്ത ഏതൊരു സംസാരവും എത്ര വലിയ തമാശയാണെന്ന് പറഞ്ഞാലും വലിയതോതിൽ വിമർശിക്കപ്പെടും. മമ്മൂട്ടി […]

1 min read

ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍, ഇന്ദിരയായി മഞ്ജു വാര്യര്‍! സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് ‘വെള്ളരി പട്ടണം’ ടീം

മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വെള്ളരി പട്ടണം. മാധ്യമപ്രവര്‍ത്തകനായ ശരത് കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിറപ്രവര്‍ത്തകര്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രൂപത്തിലാണ് മഞ്ജുവാര്യര്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചര്‍ക്കയില്‍ നൂല്‍നൂറ്റാണ് സൗബിന്‍ ഷാഹിറുള്ളത്. സ്വാതന്ത്യ ദിനമായ ആഗസ്റ്റ് 15ന് തന്നെ, സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. വ്യത്യസ്ത ലുക്കിലാണ് മഞ്ജുവും, […]