13 Oct, 2024
1 min read

ഇത് 100 കോടിയല്ല, അതുക്കും മേലേ..!! കുതിപ്പ് തുടര്‍ന്ന് ‘അജയന്‍റെ രണ്ടാം മോഷണം’

ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. പൂർണമായും ത്രീഡിയിൽ ഒരുങ്ങിയ ചിത്രത്തിൽ ട്രിപ്പിൾ റോളിൽ ടൊവിനോ നിറഞ്ഞാടിയപ്പോൾ, ബോക്സ് ഓഫീസിലും പൊൻതിളക്കം. ഒടുവിൽ 100 കോടി ക്ലബ്ബ് എന്ന ഖ്യാതിയും നേടി കുതിപ്പ് തുടരുകയാണ് എആർഎം ഇപ്പോൾ. കഴിഞ്ഞ ആഴ്ചകളിലായി കേരളത്തിലെ തിയറ്ററുകളിൽ നിന്ന് എല്ലാ ദിവസവും ഒരു കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കാൻ അജയന്റെ രണ്ടാം മോഷണത്തിന് സാധിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്കിങ്ങിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം ഏറ്റവും […]

1 min read

വാലിബന്റെ ലൈഫ് ടൈം കളക്ഷൻ തൂക്കി ടൊവിനോ ചിത്രം …!!! ഓണച്ചിത്രങ്ങളിൽ ഒന്നാമൻ ‘എആർഎം ‘

ലോകമെമ്പാടുള്ള സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന അജയന്റെ രണ്ടാം മോഷണത്തിന് തിയറ്ററുകളിൽ വൻ വരവേൽപ്പ്. ഏറെ നാളുകൾക്ക് ശേഷം ഇറങ്ങുന്ന മലയാള ത്രീഡി ചിത്രമെന്ന നിലയ്ക്ക് ഗംഭീര തിയറ്റർ അനുഭവമാണ് എആർഎം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പ്രേക്ഷക, ബോക്സ് ഓഫീസ് പ്രതികരണങ്ങളിൽ നിന്നും അക്കാര്യം വ്യക്തമാണ്. “ഇത് ലോകോത്തര നിലവാരമുള്ള 3ഡി അനുഭവമെന്നാണ്” ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. സെപ്റ്റംബർ 12ന് ആണ് അജയന്റെ രണ്ടാം മോഷണം തിയറ്ററുകളിൽ എത്തിയത്. നാല് ദിവസം കൊണ്ട് 35 കോടിക്ക് മേലെ […]

1 min read

ഇന്ത്യൻ 2വിനെ മറികടന്ന് ‘ദ ഗോട്ട്’…!!! ഓപ്പണിംഗില്‍ നേടിയ കണക്കുകൾ

വിജയ് നായകനായി എത്തി എന്നതിനാല്‍ ദ ഗോട്ട് വലിയ പ്രതീക്ഷകളുള്ള ഒന്നാണ്. അതിനാല്‍ രാജ്യമൊട്ടെകെ വിജയ് ചിത്രം ദ ഗോട്ടിന് വലിയ റിലീസാണ് ലഭിച്ചതും. ഇന്ത്യയില്‍ നിന്ന് ഏകദേശം 44 കോടി രൂപയോളം വിജയ് നായകനായപ്പോള്‍ നെറ്റ് കളക്ഷനായി ലഭിച്ചു എന്നാണ് റിപ്പോര്‍ട്ട്. 2024ലെ തമിഴ് റിലീസുകളില്‍ ഓപ്പണിംഗ് കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് വിജയ്‍യുടെ ദ ഗോട്ട്.ഇന്ത്യൻ 2വിനെ മറികടന്നാണ് ദ ഗോട്ട് ഒന്നാമതെത്തിയത്. ഇന്ത്യൻ 2 റിലീസിന് 25.6 കോടി രൂപയാണ് നേടിയത്. എന്നാല്‍ […]

1 min read

വിക്രത്തിന്റെ തങ്കലാൻ ആകെ നേടിയത് എത്ര ?? കേരളത്തിൽ നിന്ന് നേടിയ കണക്കും പുറത്ത്

വിക്രം നായകനായി വേഷമിട്ട് വന്ന ചിത്രമാണ് തങ്കലാൻ. വിക്രമിന്റെ വിസ്‍മയിപ്പിക്കുന്ന വേഷപ്പകര്‍ച്ചയാണ് ചിത്രത്തിന്റെ ആകര്‍ഷണം. തങ്കലാൻ ആഗോളതലത്തില്‍ ആകെ 68.60 കോടി രൂപ നേടിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം 36 കോടിയോളം രൂപയും നേടിയിരിക്കുന്നു.കര്‍ണാടകത്തില്‍ നിന്ന് തങ്കലാൻ 3.60 കോടി രൂപ നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് നേടിയത് മൂന്ന് കോടി രൂപയും ആണ്. തങ്കാലൻ വിക്രമിന്റെ മികച്ച ഒരു കഥാപാത്രം ആണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിക്രമിനൊപ്പം നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രകടനമാണ് ചിത്രത്തില്‍ പാര്‍വതി […]

1 min read

ഓപ്പണിംഗ് കളക്ഷനില്‍ ഞെട്ടിച്ച് മണിച്ചിത്രത്താഴ്…!! വീണ്ടുമെത്തി നേടിയ കണക്ക് വിവരങ്ങൾ

ഇന്ത്യൻ സിനിമയുടെ വിസ്മയ ചിത്രമാണ് 1993ൽ ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. 30 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും മോഡി നഷ്ടപ്പെടാത്ത ചിത്രം പുതിയ രൂപത്തിൽ 4K മാസ്റ്ററിംഗ് ചെയ്ത് റീറിലീസിന് എത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. വീണ്ടും തിയേറ്ററിൽ എത്തിയപ്പോൾ അഭൂതപൂര്‍വമായ സ്വീകാര്യതയാണ് മണിച്ചിത്രത്താഴിന് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രമായി മണിച്ചിത്രത്താഴ് സിനിമ 50 ലക്ഷം രൂപ നേടിയിരിക്കുകയാണെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. മധുമുട്ടത്തിന്റെ തിരക്കഥയില്‍ സിനിമ സംവിധാനം ചെയ്തത് ഫാസിലായിരുന്നു. പ്രിയദര്‍ശന്‍, സിബി മലയില്‍, […]

1 min read

വിക്രത്തിന്റെ തങ്കലാൻ ആരെയൊക്കെ വീഴ്ത്തും …? ഓപ്പണിംഗില നേടാനാകുന്നത് എത്ര?

വിക്രം നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് തങ്കലാൻ. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്‍മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാനെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിക്രം നിറഞ്ഞാടുന്ന ഒരു വേറിട്ട ചിത്രമായിരിക്കും തങ്കലാൻ. വിക്രത്തിന്റെ തങ്കലാന്റെ അഡ്വാൻസ് ബുക്കിംഗ് കളക്ഷനും പ്രതീക്ഷ പകരുന്നതാണ് എന്നാണ് റിപ്പോര്‍ട്ട്. തമിഴ്‍നാട്ടില്‍ 2024ല്‍ പ്രദര്‍ശനത്തിനെത്തിയ അധികം സിനിമകളൊന്നും വിജയിച്ചിരുന്നില്ല. ധനുഷ് നായകനായി എത്തിയ രായനാണ് ഒടുവില്‍ വൻ വിജയമായത്. തമിഴ്‍നാട്ടില്‍ തങ്കലാൻ അഡ്വാൻസായി നാല് കോടി രൂപയിലധികം റിലീസിന് നേടിയെന്നാണ് റിപ്പോര്‍ട്ട്. പാ രഞ്‍ജിത്ത് വിക്രത്തിന്റെ തങ്കലാൻ സംവിധാനം […]

1 min read

സ്‍ഫടികത്തിന്റെ ലൈഫ്‍ടൈം കളക്ഷൻ മറികടന്ന് ‘ദേവദൂതൻ’….!!! ആകെ നേടാനായത്

അത്ഭുതപ്പെടുത്തുന്ന സ്വീകാര്യതയാണ് മോഹൻലാല്‍ നായകനായ ചിത്രം ദേവദൂതൻ വീണ്ടും എത്തിയപ്പോള്‍ ലഭിച്ചിരിക്കുന്നത്. ദേവദൂതൻ ആഗോളതലത്തില്‍ ആകെ 3.2 കോടി രൂപയാണ് നേടിയിരിക്കുന്നത്. മോഹൻലാല്‍ നായകനായ സ്‍ഫടികം വീണ്ടുമെത്തിയപ്പോഴത്തെ കളക്ഷൻ ദേവദൂതൻ മറികടന്നിരിക്കുകയാണ്. 2023ല്‍ വീണ്ടുമെത്തിയ സ്‍ഫടികം 3.1 കോടി രൂപയാണ് ആകെ നേടിയതെന്നാണ് റിപ്പോര്‍ട്ട്. റീ റിലീസ് ആകെ 56 തിയറ്ററുകളില്‍ ആയിരുന്നുവെങ്കിലും നിരവധി പ്രേക്ഷകരാണ് കാണാനെത്തിയത്. പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ച് 100 തിയറ്ററുകളില്‍ ദേവദൂതൻ പ്രദര്‍ശിപ്പിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രമല്ല ഗള്‍ഫിലടക്കം ദേവദൂതൻ സിനിമ […]

1 min read

150 കോടിയോ…?? ഇന്ത്യൻ 2 ല്‍ കമല്‍ ഹാസന്‍ വാങ്ങിയ പ്രതിഫലം

സ്വന്തം മകൻ അനീതി ചെയ്താൽ പോലും അതിനെതിരെ ശബ്‍ദിക്കാൻ ചങ്കൂറ്റമുള്ളയാള്‍. ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി ജനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ സ്വാർത്ഥതയുടെ ആള്‍രൂപങ്ങളായി മാറുന്നതിനെതിരെ ആയിരുന്നു 28 വർഷം മുൻപ് സേനാപതിയുടെ ശബ്‍ദം ഉയർന്നത്. ആ സേനാപതി അനീതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നയിക്കാൻ വീണ്ടും എത്തിയിരിക്കുകയാണ് . പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ ‘ഇന്ത്യൻ’ എന്ന ഇതിഹാസ സിനിമയുടെ രണ്ടാം ഭാഗമായ ‘ഇന്ത്യൻ 2’ ജൂലൈ 12നായിരുന്നു റിലീസ് ചെയ്തത്. ഇന്ത്യന്‍ 2 ല്‍ കമല്‍ ഹാസന്‍ വാങ്ങിയ പ്രതിഫലം വാര്‍ത്തകളില്‍ […]

1 min read

റെക്കോർഡ് പെരുമഴ…!! ബോക്സ് ഓഫീസിൽ 1400 കോടി കടന്ന് ‘കല്‍ക്കി 2898 എഡി

പ്രേക്ഷക പ്രീതിയും പ്രശംസയും ഏറ്റുവാങ്ങി പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ്. നാഗ് അശ്വിന്‍ സംവിധാനം […]

1 min read

600 കോടി ബജറ്റില്‍ ഇറങ്ങിയ കൽക്കി 2898 എഡി ഒരാഴ്ചയില്‍ എത്ര നേടി ?

കൽക്കി 2898 എഡി ബോക്‌സ് ഓഫീസില്‍ ഒരാഴ്ചയില്‍ തന്നെ ചരിത്രം കുറിക്കുകയാണ്. 2024ലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി എത്തിയ കൽക്കി 2898 എഡി 600 കോടി ബജറ്റിലാണ് ഒരുക്കിയത് എന്നാണ് വിവരം. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ തെലുങ്ക് ചിത്രം ഒരാഴ്ചയില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ചെന്നാണ് വിവരം. കൽക്കി 2898 എഡിയുടെ പ്രൊഡക്ഷൻ ഹൗസ് വൈജയന്തി മൂവീസ് തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്. സിനിമയുടെ ആദ്യവാരം തന്നെ ചിത്രം 700 കോടി […]