10 Sep, 2024
1 min read

ലോകസിനിമയിൽ ഏഴാമത് മഞ്ഞുമ്മൽ ബോയ്സ്, പതിനഞ്ചാമത് ഭ്രമയു​ഗം; മലയാളത്തിൽ നിന്ന് മറ്റ് നാല് സിനിമകളും

സിനിമയെ ഗൗരവമായി കാണുന്ന ലോകത്താകമാനമുള്ള പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യൽ നെറ്റ്‍വർക്കിംഗ് സർവ്വീസ് ആണ് ലെറ്റർബോക്സ്ഡ്. യൂസർ റേറ്റിം​ഗ് അനുസരിച്ച് ഇവർ പ്രസിദ്ധീകരിക്കുന്ന സിനിമാ ലിസ്റ്റുകളും വലിയ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഈ വർഷം പകുതി പിന്നിട്ടപ്പോൾ ആഗോള റേറ്റിംഗിൽ ഏറ്റവും മുന്നിലുള്ള 25 സിനിമകൾ ഏതൊക്കെയെന്ന ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ലെറ്റർബോക്സ്ഡ്. എല്ലാ രാജ്യങ്ങളിലും തിയറ്റർ റിലീസ് ചെയ്യപ്പെട്ട, അല്ലെങ്കിൽ ഒടിടിയിലൂടെ സ്ട്രീം ചെയ്യപ്പെട്ട സിനിമകളും പരിഗണിച്ചിട്ടുണ്ട്. എന്നാൽ ലിസ്റ്റിൽ എത്താൻ ഏറ്റവും ചുരുങ്ങിയത് 2000 റേറ്റിംഗ് ആവശ്യമാണ്. […]

1 min read

ഇന്ത്യയിലെ ഏറ്റവും വലിയ ബോക്സോഫീസ് സ്ട്രൈക്ക് റൈറ്റ് മലയാള സിനിമാ രംഗത്തിന്

ആറുമാസത്തിനിടെ ഇന്ത്യന്‍ സിനിമ രംഗത്ത് ഏറ്റവും വലിയ ബോക്സോഫീസ് സ്ട്രൈക്ക് റൈറ്റുള്ള ഇന്‍റസ്ട്രീയായി മാറിയിരിക്കുകയാണ് മലയാള ചലച്ചിത്ര രംഗം. 2024 മലയാള സിനിമയെ സംബന്ധിച്ച് ഒരു ബ്ലോക്ക്ബസ്റ്റർ വർഷമാണ്. ഇന്ത്യയില്‍ ആദ്യ അഞ്ച് മാസത്തിനുള്ളിൽ മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷൻ 720 കോടിയിലെത്തിയിട്ടുണ്ട്. നാല് ചിത്രങ്ങൾ 100 കോടിക്ക് മുകളിൽ നേടി. ഓർമാക്‌സ് മീഡിയയുടെ കണക്കനുസരിച്ച്,മെയ് വരെയുള്ള അഞ്ച് മാസങ്ങളിൽ ഇന്ത്യയിലുടനീളമുള്ള 3,791 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ ഉണ്ടാക്കിയ അതില്‍ 19% മലയാളം സിനിമകളുടേതാണ്. […]

1 min read

“ഏറ്റവും കൂടുതൽ ഫുട്ട് ഫോൾസ് ഉള്ളത് പുലി മുരുകന് തന്നെയാണ്” ; കുറിപ്പ്

മലയാള സിനിമയുടെ നല്ല സമയമാണ് 2024. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ നാല് ചിത്രങ്ങളാണ് ഇതിനകം 100 കോടി ക്ലബ്ബിലെത്തിയത്. അതില്‍ ഒരു ചിത്രം 200 കോടിയും രണ്ട് ചിത്രങ്ങള്‍ 150 കോടിയും പിന്നിട്ടിരുന്നു. മലയാള സിനിമ മറുഭാഷാ പ്രേക്ഷകര്‍ തിയറ്ററുകളിലെത്തി കാണുന്ന ട്രെന്‍ഡും മോളിവുഡിന്‍റെ ഈ വര്‍ഷത്തെ നേട്ടമാണ്. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു എന്നീ ചിത്രങ്ങൾ ഈ വർഷത്തെ ഹിറ്റിൽ ഇടം നേടിയ ചിത്രങ്ങൾ. എന്നാൽ പുലിമുരുകനെ പോലെ അത്രയും ജനങ്ങൾ കൂട്ടത്തോടെ തിയേറ്ററിലേക്ക് വന്ന് കണ്ട […]

1 min read

പ്രേമലു, ഒരു പ്രേതലു ആയാല്‍…!!! മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം, വിഡിയോ

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ബ്ലോക്ബസ്റ്റർ വിജയം നേടിയ റൊമാന്റിക് കോമഡി ചിത്രമാണ് ‘പ്രേമലു. യുവതാരങ്ങളായ നസ്ലെനും മമിത ബൈജവും കേന്ദ്രകഥാപാത്രങ്ങളായി ബ്ലോക്ക്ബസ്റ്റർ ചിത്രം തിയറ്ററുകളിൽ 100 കോടിയും കളക്ഷനും നേടി. കൂടാതെ ചിത്രം തെലുങ്ക്, തമിഴ് ഡബ് പതിപ്പുകളുടെ റിലീസുകൾക്കും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 9 ന് പുറത്തെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ പ്രേക്ഷകരില്‍ നിന്ന്, വിശേഷിച്ചും യുവാക്കളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് […]

1 min read

റിലീസ് ദിവസം തമിഴ്നാട്ടിൽ നിന്ന് വൻ കളക്ഷൻ നേടി പ്രേമലു; തമിഴ് ഓപ്പണിങ് കളക്ഷൻ റിപ്പോർട്ട് പുറത്ത്

സിനിമകൾ തിയറ്റർ റിലീസിൻറെ ഒരു മാസത്തിനിപ്പുറവും പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത് ഇന്ന് അപൂർവ്വമാണ്. എന്നാൽ 2024ൽ മലയാളത്തിൽ ഇറങ്ങിയ ചിത്രങ്ങൾ മിക്കതും ഹിറ്റാവുകയാണ്. പ്രേമലുവിൻറെ കാര്യത്തിലും അതാണ് സംഭവിച്ചിരിക്കുന്നത്. ഫെബ്രുവരി 9 ന് എത്തിയ ചിത്രം ആദ്യദിനം തന്നെ മികച്ച പ്രേക്ഷകപ്രതികരണം നേടി കൊള്ളാവുന്ന ഓപണിംഗ് കളക്ഷനോടെ ആരംഭിച്ചതാണ്. തരംഗമായതിന് പിന്നാലെ ഹൈദരാബാദ് പശ്ചാത്തലമാക്കുന്ന ചിത്രത്തിൻറെ തെലുങ്ക് പതിപ്പ് കഴിഞ്ഞ വാരം റിലീസ് ചെയ്തിരുന്നു. മഞ്ഞുമ്മൽ ബോയ്സ് വൻ വിജയം നേടിയതിൻറെ ചുവട് പിടിച്ച് പ്രേമലുവിൻറെ തമിഴ് പതിപ്പ് […]

1 min read

ആഗോള കളക്ഷനിൽ ആ നിര്‍ണായക സംഖ്യയിലേക്ക് അടുത്ത് ‘പ്രേമലു ‘

സര്‍പ്രൈസുകള്‍ ഹിറ്റുകള്‍ക്ക് മുമ്പും മലയാള സിനിമാ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം സര്‍പ്രൈസുകളെയൊക്കെ മറികടക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് പ്രേമലു. മമ്മൂട്ടിയുടെ ഭ്രമയുഗം എത്തിയിട്ടും പ്രേമലുവിന് തിയറ്ററുകള്‍ കുടുതല്‍ ലഭിക്കുന്നു എന്നത് വമ്പൻമാരെ ഞെട്ടിക്കുന്ന കാര്യമാണ്. മഞ്ഞുമ്മല്‍ ബോയ്‍സിന്റെ കുതിപ്പിലും പ്രേമലു തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.നാലാമാഴ്‍ചയിലും കേരളത്തില്‍ നിന്ന് ഒരു കോടിയില്‍ അധികം നേടാൻ പ്രേമലുവിന് കഴിയുന്നുണ്ട്. ഒടുവില്‍ മറ്റൊരു നേട്ടത്തിലും പ്രേമലു എത്തിയിരിക്കകയാണ്. ആഗോള ബോക്സ് ഓഫീസില്‍ 70 കോടി ക്ലബില്‍ നസ്‍ലെന്റെ പ്രേമലു […]

1 min read

2024ലെ ആദ്യത്തെ 50 കോടി…! ഞെട്ടിച്ച് മമിത ബൈജു; വമ്പൻ സിനിമകൾക്കൊപ്പം കട്ടയ്ക്ക് നിന്ന് പ്രേമലു

മലയാള സിനിമയിലെ ഈ വർഷത്തെ സർപ്രൈസ് ഹിറ്റടിച്ചിരിക്കുകയാണ് പ്രേമലു എന്ന റൊമാന്റിക് ഡ്രാമ. അപൂർവ്വങ്ങളിൽ അപൂർവ്വമായാണ് ഒരു സാധാരണ സിനിമയ്ക്ക് ഇത്തരത്തിലൊരു നേട്ടം സംഭവിക്കുക. മുൻവിധികളെ എല്ലാം മാറ്റി മറിച്ചുള്ള പ്രകടനമായിരുന്നു ഈ സിനിമ കാഴ്ചവെച്ചത്. വൻ ഹൈപ്പോ ബഹളങ്ങളോ ഒന്നുമില്ലാതെ എത്തി ഹിറ്റ് അടിച്ച ചിത്രത്തിലെ ഹൈലൈറ്റ് മമിത ബൈജു എന്ന യുവനടി തന്നെയാണ്. നസ്ലിൻ ആയിരുന്നു നടൻ. മലയാളത്തിന്റെ പുത്തൻ താരോദയങ്ങൾ എന്ന് ഏവരും നസ്ലിനെയും മമിതയെയും കുറിച്ച് വിധിയെഴുതിയ ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പന […]

1 min read

പ്രേമലു കുതിക്കുന്നു, ഈ വർഷത്തെ ആദ്യ 50 കോടി ക്ലബ്; തൊട്ട് പിന്നാലെ ഭ്രമയു​​ഗവും

​ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു എന്ന ചിത്രം തിയേറ്ററിൽ കുതിച്ച് മുന്നേറുകയാണ്. ‘സൂപ്പർ ശരണ്യ’യ്ക്ക് ശേഷം ഗിരീഷ് എ. ഡി സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. മമിത ബൈജുവും നസ്ലെലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റൊമാന്റിക് ഡ്രാമ ജോണറിലിറങ്ങിയ ‘പ്രേമലു’ 50 കോടി ക്ലബ്ബിലേക്കാണ് കാലെടുത്ത് വെച്ചിരിക്കുന്നത്. റിലീസ് ചെയ്ത് പതിമൂന്നാം ദിവസമാണ് ഈ ചിത്രം 50 കോടി ക്ലബ്ബിലേക്ക് കടന്നിരിക്കുന്നത്. ഈ വർഷത്തെ ആദ്യ അൻപത് കോടി ചിത്രം കൂടിയാണ് പ്രേമലു. രാഹുൽ സദാശിവൻ […]

1 min read

എങ്ങും ഹൗസ്‍ഫുൾ ഷോകള്‍! അതിശയമായി ഈ സൂപ്പർ ഹിറ്റ് സിനിമാ ത്രയം; തിയേറ്ററുകളിലേക്ക് ജനപ്രവാഹം

എങ്ങും ഹൗസ്‍ഫുള്‍ ഷോകള്‍. തിയേറ്റുകളിൽ നിറയെ തിരക്ക്. ആളും ആരവവുമായി ഉത്സവ സമാന അന്തരീക്ഷം. സാധാരണ ഫെസ്റ്റിവൽ സമയങ്ങളിൽ കാണാറുള്ള വൻ ജനപ്രവാഹമാണ് ഇപ്പോൾ തിയേറ്ററുകളിൽ. ക്രിസ്മസ് കഴിഞ്ഞാൽ പിന്നെ മാ‍‍ർച്ചിലും ഏപ്രിലിലുമൊക്കെയായി വിഷുവിനും ഈസ്റ്റിനും റംസാനുമൊക്കെയാണ് സിനിമകളുടെ നല്ലകാലം തുടങ്ങാറുള്ളത്. എന്നാൽ ഇപ്പോഴിതാ പതിവിന് വിപരീതമായി ഫെബ്രുവരിയിൽ തന്നെ തിയേറ്ററുകള്‍ നിറച്ചിരിക്കുകയാണ് അന്വേഷിപ്പിൻ കണ്ടെത്തും പ്രേമലു, ഭ്രമയുഗം എന്നീ സിനിമാത്രയം. ഫെബ്രുവരി 9നും 15നും തുടര്‍ച്ചയായി റിലീസ് ചെയ്യപ്പെട്ട മൂന്ന് സിനിമകളാണ് വിജയത്തേരിലേറി മുന്നേറുന്നത്. ഒരാഴ്ചയുടെ […]

1 min read

അന്ന് മമ്മൂട്ടി ചിത്രത്തിൽ ആൾക്കൂട്ടത്തിൽ നിന്ന പയ്യൻ മമ്മൂട്ടി ചിത്രത്തിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്നു….!!

കേരള ബോക്സ് ഓഫിസില്‍ ഇത് സിനിമകളുടെ നല്ല കാലമാണ്. നസ്‍ലെൻ നായകനായ പ്രേമലുവും മമ്മൂട്ടി ചിത്രം ഭ്രമയുഗവും വൻ കുതിപ്പാണ് നടത്തുന്നത്. ഇന്നലെ മാത്രം പ്രേമലു നേടിയത് മൂന്ന് കോടിയോളം ആണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ചിത്രം ആഗോളതലത്തിൽ 50 കോടിയിലേക്ക് കുതിക്കുകയാണ്. അതായത് 2024 ലെ ആദ്യത്തെ 50 കോടി ക്ലബ് മലയാള ചിത്രം ആയിരിക്കും പ്രേമലു എന്നാണ് ഇപ്പോള്‍ ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. യുവ പ്രണയത്തിന്റെ പുതിയ കാല കഥ പ്രമേയമായ പ്രേമലുവിന് […]