പ്രേമലു കുതിക്കുന്നു, ഈ വർഷത്തെ ആദ്യ 50 കോടി ക്ലബ്; തൊട്ട് പിന്നാലെ ഭ്രമയു​​ഗവും
1 min read

പ്രേമലു കുതിക്കുന്നു, ഈ വർഷത്തെ ആദ്യ 50 കോടി ക്ലബ്; തൊട്ട് പിന്നാലെ ഭ്രമയു​​ഗവും

​ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു എന്ന ചിത്രം തിയേറ്ററിൽ കുതിച്ച് മുന്നേറുകയാണ്. ‘സൂപ്പർ ശരണ്യ’യ്ക്ക് ശേഷം ഗിരീഷ് എ. ഡി സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. മമിത ബൈജുവും നസ്ലെലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റൊമാന്റിക് ഡ്രാമ ജോണറിലിറങ്ങിയ ‘പ്രേമലു’ 50 കോടി ക്ലബ്ബിലേക്കാണ് കാലെടുത്ത് വെച്ചിരിക്കുന്നത്. റിലീസ് ചെയ്ത് പതിമൂന്നാം ദിവസമാണ് ഈ ചിത്രം 50 കോടി ക്ലബ്ബിലേക്ക് കടന്നിരിക്കുന്നത്.

ഈ വർഷത്തെ ആദ്യ അൻപത് കോടി ചിത്രം കൂടിയാണ് പ്രേമലു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗവും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടികൊണ്ടിരിക്കുന്നത് ചിത്രവും വൈകാതെ തന്നെ അൻപത് കോടി ക്ലബ്ബിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഭ്രമയു​ഗം റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾ ആകുന്നതേയുളളു. അതുകൊണ്ട് ഈ റക്കോർഡ് മറികടക്കാനാണ് സാധ്യത.

റൊമാന്റിക് കോമഡി വിഭാഗത്തിലിറങ്ങിയ ചിത്രം ആദ്യ ദിനം മുതലേ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു വിജയ് സംഗീതമൊരുക്കുന്ന ചിത്രത്തിൽ അജ്മൽ സാബു ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.