News Block
Fullwidth Featured
‘ഈ കാട് പോലെ തന്നെയല്ലേ ഈ ലോകം!’ ഓരോ സെക്കൻഡും ആകാംക്ഷ നിറച്ച് ‘രുധിരം’ ട്രെയിലർ പുറത്ത്; ചിത്രം ഡിസംബർ 13ന് തിയേറ്ററുകളിൽ
തെന്നിന്ത്യയിലെ ശ്രദ്ധേയ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം ‘രുധിരം’ ട്രെയിലർ പുറത്തിറങ്ങി. ഓരോ സെക്കൻഡും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും മനസ്സിൽ തറയ്ക്കുന്ന പശ്ചാത്തല സംഗീതവും അതി ദുരൂഹമായ ചില സംഭാഷണ ശകലങ്ങളുമായാണ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. നവാഗതനായ ജിഷോ ലോണ്‍ ആന്‍റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്. ‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. സൈക്കോളജിക്കൽ […]
“നിങ്ങള്‍ ഊഹിച്ചുകൂട്ടുന്നതും മെനഞ്ഞ് കൂട്ടുന്നതുമൊക്കെ ഒരുപക്ഷേ നിങ്ങള്‍ക്ക് തന്നെ ബാധ്യത ആയേക്കാം ” ; മോഹന്‍ലാല്‍ ആരാധകരോട് ‘തുടരും’ സംവിധായകന്‍
മോഹന്‍ലാലിന്‍റെ അപ്കമിംഗ് റിലീസുകളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ ആര്‍ സുനില്‍ ആണ്. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ എത്തുന്ന ചിത്രവുമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാമെന്നും എന്ത് പ്രതീക്ഷിക്കരുതെന്നും പറയുകയാണ് സംവിധായകന്‍. രജപുത്ര വിഷ്വല്‍ മീഡിയ തന്നെ പുറത്തുവിട്ടിരിക്കുന്ന വീഡിയോയിലൂടെയാണ് സംവിധായകന്‍റെ പ്രതികരണം. “മോഹന്‍ലാല്‍ എന്ന നടനെ വച്ച് ഞാന്‍ ചെയ്യുന്ന […]
വാലിബന്റെ പരാജയം, നിരാശ മാറാനെടുത്തത് മൂന്നാഴ്ച; തുറന്നുപറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി
മൂന്നു ദശാബ്ദങ്ങൾ നീണ്ട ആ വലിയ കരിയറിലെ ഒരു അസാധാരണ വർഷമാണ് കടന്നു പോകുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ എന്നു വിശേഷിപ്പിക്കാവുന്ന മോഹൻലാൽ എന്ന അഭിനേതാവിന് ഈ വർഷം അവകാശപ്പെടാൻ ഒരേ ഒരു ചിത്രം മാത്രം- മലൈക്കോട്ടൈ വാലിബൻ, അതും ബോക്സ്ഓഫീസിൽ ‘ലാൽ മാജിക്’ കാട്ടാതെ ഒതുങ്ങി. ഈ വർഷം ജനുവരി 25ന് റിലീസ് ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തിനായി വൻ പ്രതീക്ഷയോടെ ആയിരുന്നു […]
എങ്ങനെയുണ്ട് ‘പുഷ്‍പ 2’? ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ
സൗത്ത്, നോര്‍ത്ത് ഭേദമില്ലാതെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ സമീപകാലത്ത് ഒന്നാകെ കാത്തിരുന്ന ചിത്രമാണ് പുഷ്പ 2. 2021 ല്‍ പുറത്തെത്തി വന്‍ വിജയം നേടിയ പുഷ്പയുടെ സീക്വല്‍ എന്നതുതന്നെയാണ് ഈ പ്രീ റിലീസ് ഹൈപ്പിന് കാരണമായത്. ഇപ്പോഴിതാ ആരാധകരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം ചിത്രം ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ആദ്യ പ്രതികരണങ്ങളും എത്തിത്തുടങ്ങിയിരിക്കുന്നു. ആന്ധ്ര പ്രദേശില്‍ പുലര്‍ച്ചെ 1 മണിക്ക് തന്നെ പുഷ്പ 2 ന്‍റെ ആദ്യ പ്രദര്‍ശനം ആരംഭിച്ചെങ്കില്‍ കേരളത്തില്‍ പുലര്‍ച്ചെ 4 മണിക്കായിരുന്നു […]
“രാപ്പകലും അതിലെ നായകൻ കൃഷ്ണനും ആണല്ലോ ഇപ്പോൾ ട്രെൻഡിംഗ്…”
കമൽ സംവിധാനം ചെയ്ത കുടുംബ ചിത്രമാണ് ‘രാപ്പകൽ’. മമ്മൂട്ടി നായകനായെത്തിയ ചിത്രത്തിൽ ശാരദ, നയൻതാര, ബാലചന്ദ്രമേനോൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഒരു വലിയ തറവാട്ടിലെ ജോലിക്കാരനാണ് കൃഷ്ണൻ (മമ്മൂട്ടി). സരസ്വതിയമ്മയെ (ശാരദ) അയാൾ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കുന്നു. സരസ്വതിയമ്മയുടെ മക്കളെല്ലാം പല സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നത്. ഒരു ദിവസം മക്കളെല്ലാവരും തറവാട്ടിലേക്ക് വരുന്നു, ഈ വരവ് തറവാട് ഒരു വലിയ വിലക്ക് വിൽക്കാനുള്ള പദ്ധതിയുമായിട്ടായിരുന്നു എന്ന് പിന്നീട് സരസ്വതിയമ്മയും, കൃഷ്ണനും മനസ്സിലാക്കുന്നു. ജനാർദ്ദനൻ, വിജയരാഘവൻ, സലീം […]
ആശിര്‍വാദിന്‍റെ 25 വര്‍ഷത്തെ സ്വപ്‍നമാണ് എമ്പുരാൻ ” ; ആന്‍റണി പെരുമ്പാവൂര്‍
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ രണ്ടാം ഭാഗമാണ് എമ്പുരാൻ. മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രംകൂടിയാണ് മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ.മലമ്പുഴയില്‍ ഇന്ന് പുലര്‍ച്ചെ 5.35 ന് സിനിമയുടെ ചിത്രീകരണത്തിന് അവസാനമായി. 2025 മാര്‍ച്ച് 27 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ ആശിര്‍വാദ് സിനിമാസിനെ സംബന്ധിച്ച് എമ്പുരാന്‍ അത്രയും പ്രാധാന്യമുള്ള ഒരു പ്രോജക്റ്റ് ആവുന്നത് എന്തുകൊണ്ടെന്ന് പറയുകയാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍. ആശിര്‍വാദിന്‍റെ 25 വര്‍ഷത്തെ സ്വപ്‍നമാണ് എമ്പുരാനിലൂടെ യാഥാര്‍ഥ്യമാവുന്നതെന്ന് […]
‘മൂന്ന് മണിക്കൂറോളമെടുത്തായിരുന്നു മേക്കപ്പ്, കണ്ണാടിയിൽ കണ്ടപ്പോൾ അസുഖമുള്ളൊരാളായി എനിക്കുതന്നെ തോന്നി’; ‘കിഷ്കിന്ധ കാണ്ഡ’ത്തിലെ പ്രവീണ കൊണ്ടുവന്ന സൗഭാഗ്യങ്ങളെ കുറിച്ച് വൈഷ്ണവി രാജ്
ഇക്കഴിഞ്ഞ ഓണക്കാലത്ത് തിയേറ്ററുകളിൽ സൈലന്‍റ് ഹിറ്റടിച്ച സിനിമയാണ് ആസിഫ് അലിയും വിജയരാഘവനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തിയ ‘കിഷ്കിന്ധ കാണ്ഡം’. മലയാളത്തിൽ അധികമാരും പറയാത്ത രീതിയിലുള്ള പുതുമ നിറഞ്ഞൊരു കഥയും ഹൃദയം തൊടുന്ന അവതരണ മികവുമായിരുന്നു ചിത്രത്തെ വ്യത്യസ്തമാക്കിയത്. ബാഹുൽ രമേശ് ഒരുക്കിയ സ്ക്രിപ്റ്റിൽ ചിത്രം സംവിധാനം ചെയ്തത് ദിൻജിത്ത് അയ്യത്താനാണ്. ചിത്രത്തിൽ ചെറിയ വേഷത്തിലാണ് എത്തിയതെങ്കിൽ കൂടി നിർണ്ണായക വേഷമായിരുന്നു ആസിഫ് അലി അവതരിപ്പിക്കുന്ന അജയ ചന്ദ്രന്‍റെ ആദ്യഭാര്യയായ പ്രവീണയുടെ വേഷത്തിലെത്തിയ വൈഷ്ണവി രാജിന്‍റേത്. ചിത്രത്തിലെ […]
2025ൽ പുറത്തിറങ്ങാനുള്ളത് നാല് പടങ്ങൾ; പുതുവർഷത്തിൽ മോഹൻലാൽ കസറിക്കയറും
തലമുറകൾ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹൻലാൽ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. ഇപ്പോഴിതാ മോഹൻലാലിന്റെ പുതിയ സിനിമകളുടെ വീഡിയോയുമായി ആശീർവാദ് സിനിമാസ്. ഈ വർഷം ബറോസ് മാത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 2025ൽ നാല് പടങ്ങളുണ്ട്. ഇവയുടെ റിലീസ് […]
നൂറ്റാണ്ടുകളായി നിധികാക്കുന്ന ഭൂതം വരാൻ ഇനി 28 ദിവസം; ബറോസ് പുത്തൻ പോസ്റ്ററുമായി താരം
നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് റിലീസ് ചെയ്യാൻ ഇനി ഇരുപത്തി എട്ട് ദിവസം മാത്രം. ഇതിനോട് അനുബന്ധിച്ച് പുതിയ പോസ്റ്ററും മോഹൻലാൽ പങ്കിട്ടിട്ടുണ്ട്. മോഹൻലാലിനൊപ്പം മറ്റ് കഥാപാത്രങ്ങളെയും പോസ്റ്ററിൽ കാണാം. മോഹൻലാലിന്റെ പോസ്റ്റ് വന്നതിന് പിന്നാലെ ആശംസകളുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ബറോസ് ക്രിസ്മസ് റിലീസായി ഡിസംബർ 25ന് തിയറ്ററുകളിൽ എത്തും. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. […]
“ന്യൂസ് ഫീഡ് മൊത്തം ദിവ്യ പ്രഭയാണ് , അക്ക കിടുക്കാച്ചി സാനം ഇറക്കിയിട്ടുണ്ട് ” ; അനു ചന്ദ്രയുടെ കുറിപ്പ് വൈറൽ
77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം നവംബർ 22നാണ് റിലീസിനെത്തിയത്. ചിത്രം പുറത്തെത്തിയതിന് പിന്നാലെ ചിത്രത്തിലെ നടി ദിവ്യപ്രഭയുടെ ഇന്‍റിമേറ്റ് രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ട്വിറ്ററിൽ ദിവ്യപ്രഭ എന്ന ടാഗ് ട്രെന്റിംഗ് ആവുകയും ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ പൈറസി ലംഘിച്ച് തിയറ്റർ പ്രിന്റുകൾ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും ചെയ്തു. […]