kunchacko boban
തിയറ്ററിലെ അടുത്ത ഞെട്ടിക്കല്‍ അമല്‍ നീരദ് വക….!!! ‘ബോഗയ്ന്‍വില്ല’ ഉടൻ
ബിഗ് ബി എന്ന, കരിയറിലെ ആദ്യ ചിത്രം മുതല്‍ തന്‍റേതായ പ്രേക്ഷകവൃന്ദത്തെ ഒപ്പം കൂട്ടിയ സംവിധായകനാണ് അമല്‍ നീരദ്. ഓരോ ചിത്രം മുന്നോട്ടുപോകുന്തോറും ആ പ്രേക്ഷകക്കൂട്ടം എണ്ണത്തില്‍ വര്‍ധിച്ചിട്ടേയുള്ളൂ. മമ്മൂട്ടിയെ നായകനാക്കി 2022 ല്‍ ഒരുക്കിയ ഭീഷ്മ പര്‍വ്വമാണ് അമല്‍ നീരദിന്‍റേതായി അവസാനം എത്തിയത്. ഇപ്പോഴിതാ രണ്ട് വര്‍ഷത്തിന് ശേഷം ഒരു അമല്‍ നീരദ് ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിര്‍മയിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോഗയ്ന്‍വില്ല എന്ന ചിത്രമാണ് […]
തോക്കേന്തി രൂക്ഷ ഭാവത്തിൽ ചാക്കോച്ചനും ഫഹദും… ; അമല്‍ നീരദിന്റെ ചിത്രത്തിന് പേരുമിട്ടു
സംവിധായകൻ അമല്‍ നീരദിന്റേതായി വരാനിരിക്കുന്ന ചിത്രം പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്നതയാണ്. ചാക്കോച്ചന്റെയും ഫഹദിന്റെയും ജ്യോതിര്‍മയിയുടെയും കഥാപാത്രങ്ങളുടെയടക്കം ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരുന്നു. തോക്കേന്തി രൂക്ഷ ഭാവത്തിലാണ് മൂവരെയും ഫോട്ടോയില്‍ കാണാൻ സാധിക്കുന്നത്. ബോഗയ്‍ൻവില്ല എന്ന് അമല്‍ നീരദിന്റെ ചിത്രത്തിന് പേരിട്ടിരിക്കുകയാണ്.സംവിധായകൻ അമല്‍ നീരദിന്റെ ചിത്രമായി ഒടുവില്‍ എത്തിയത് മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വമാണ്. നായകൻ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറാൻ ഭീഷ്‍മ പര്‍വത്തിന് സാധിച്ചിരുന്നു. സ്റ്റൈലിഷായി നിറഞ്ഞാടിയിരുന്നു നടൻ മമ്മൂട്ടി. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, […]
മമ്മൂട്ടിക്ക് ശേഷം ഫഹദും ചാക്കോച്ചനും; അമൽ നീരദ് ചിത്രം ബോഗയ്‍ൻവില്ല ഉടൻ
സംവിധായകൻ അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രത്തിന് വേണ്ടി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചാക്കോച്ചന്റെയും ഫഹദിന്റെയും ജ്യോതിർമയിയുടെയും കഥാപാത്രങ്ങളുടെയടക്കം ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടതോടെ ആ ആകാംക്ഷ ഇരട്ടിയായി. തോക്കേന്തി രൂക്ഷ ഭാവത്തിലാണ് മൂവരെയും ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. ബോഗയ്‍ൻവില്ല എന്ന് അമൽ നീരദിന്റെ ചിത്രത്തിന് പേരിട്ടിരിക്കുകയാണ്. സംവിധായകൻ അമൽ നീരദിന്റെ ചിത്രമായി ഒടുവിൽ എത്തിയത് മമ്മൂട്ടിയുടെ ഭീഷ്‍മ പർവമാണ്. നായകൻ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറാൻ ഭീഷ്‍മ പർവത്തിന് സാധിച്ചിരുന്നു. സ്റ്റൈലിഷായി നിറഞ്ഞാടിയിരുന്നു […]
ഇതിപ്പോ എന്താ കഥ….??? അമൽ നീരദ് ചിത്രത്തിൽ ഇവരും ഉണ്ടോ ??
മലയാളത്തിന്റെ മുൻനിര സംവിധായകരിൽ ഒരാളാണ് അമൽ നീരദ്. ഛായാഗ്രാഹകൻ ആയി സിനിമയിൽ അരങ്ങേറ്റം കുറിച്ച അമൽ ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കി അണിഞ്ഞു. പിന്നീട് സാഗർ ഏലിയാസ് ജാക്കി, അൻവർ, ബാച്ചിലർ പാർട്ടി, ഭീഷ്മപർവ്വം തുടങ്ങി സിനിമകളും പുറത്തിറങ്ങി. ഈ സിനിമകളിലൂടെ തന്നെ തന്റേതായൊരിടം കണ്ടെത്തിയ അമലിന്റെ സിനിമകൾക്കായി ഓരോ പ്രേക്ഷകനും ഏറെ ആവേശത്തോടെയാണ് കാത്തിരുന്നത്. ഒടുവിൽ അദ്ദേഹത്തിന്റെ പുതിയൊരു സിനിമയുടെ അപ്ഡേഷനുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അമൽ […]
അമല്‍ നീരദിൻ്റെ അടുത്ത പുതിയ ചിത്രം ; സര്‍പ്രൈസ് പ്രഖ്യാപനം 9 ന്
പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനും മികച്ച ഫ്രെയിമുകൾ സമ്മാനിച്ച് ഛായാഗ്രാഹകനുമാണ് അമൽ നീരദ്. മുഖ്യധാരാ സിനിമയിലേക്ക് വിഷ്വല്‍ സ്റ്റോറി ടെല്ലിംഗ് കൊണ്ടുവന്നതില്‍ മുഖ്യ പങ്ക് വഹിച്ച അമല്‍ നീരദ് തന്‍റെ കഥാപാത്രങ്ങളെ ഏറെ സ്റ്റൈലിഷ് ആയി അവതരിപ്പിക്കുന്ന ഒരാള്‍ കൂടിയാണ്. കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായി മാറിയ ഭീഷ്മ പര്‍വ്വം ആണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ അവസാനം എത്തിയത്. ഭീഷ്മ പര്‍വ്വം പുറത്തെത്തി രണ്ട് വര്‍ഷത്തിനിപ്പുറവും അമലില്‍ നിന്ന് പുതിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ അത്തരത്തിലൊന്ന് ഉണ്ടാവാന്‍ പോവുകയാണ്. […]
സുരേശന്റേയും സുമലതയുടേയും പ്രണയം ക്ലിക്കായി; ഏറ്റെടുത്ത് ആരാധകർ
അടുത്ത മൂവി മാജിക്കുമായ രതീഷ് ബാലകൃഷ്ണ പൊതുവാൾ പ്രേക്ഷകർക്കിടയിലേക്കെത്തിയിരിക്കുകയാണ്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് സ്വന്തമാക്കുന്നത്. രതീഷിന്റെ കോമഡി പ്രേക്ഷകർക്ക് വർക്കായിരിക്കുന്നു എന്നാണ് പ്രതികരണങ്ങൾ. സിനിമയിൽ ഏറെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നടൻ സുധീഷ് അവതരിപ്പിച്ചിരിക്കുന്നത്. സുധീഷിന്റെ അഭിനയത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. രതീഷിന്റെ ന്നാ താൻ കേസ് കൊട് ചിത്രത്തിൽ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കുകയും ചർച്ചയാകുകയും ചെയ്‍ത കഥാപാത്രങ്ങളെ കേന്ദ്രമാക്കി ഒരുക്കുന്നതാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. ഈ സിനിമയിൽ കുഞ്ചാക്കോ ബോബൻ അതിഥി വേഷത്തിലെത്തുന്നുണ്ട്. […]
“സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ” ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് മമ്മൂട്ടി കമ്പനി
രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യുടെ ഒഫീഷ്യൽ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനി ഒഫീഷ്യൽ പേജ്, പൃഥ്വിരാജ്, ടൊവിനോ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകൾ എന്നിവയിലൂടെയാണ് ‘ഹൃദയഹാരിയായ പ്രണയകഥ‘യുടെ പോസ്റ്ററുകൾ പുറത്തു വന്നിട്ടുള്ളത്. രാജേഷ് മാധവനും ചിത്ര നായരുമാണ് ചിത്രത്തിൽ സുരേശനും സുമലതയുമാകുന്നത്. സോഷ്യൽ മീഡിയ പേജിലൂടെ റീലിസായ പോസ്റ്ററുകളിൽ മൂന്ന് വ്യത്യസ്ഥ കാലഘട്ടങ്ങളിലെ ലുക്കിലാണ് സുരേശനേയും സുമലതയെയും അവതരിപ്പിച്ചിരിക്കുന്നത്. ഒരേ പ്രണയകഥ മൂന്ന് കാലഘട്ടങ്ങളിലൂടെ […]
കുഞ്ചാക്കോ ബോബന്‍ ചിത്രം ചാവേര്‍ ഒടിടി സംപ്രേക്ഷണം ആരംഭിച്ചു
കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ചാവേര്‍. ടിനു പാപ്പച്ചന്‍ ഒരുക്കിയ ചിത്രം തിയേറ്റര്‍ റിലീസിന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. രാഷ്ട്രീയ സംഘര്‍ഷങ്ങളും മനുഷ്യരുടെ അതിജീവനവും ചടുലമായ രംഗങ്ങളും മികച്ച സംഗീതവുമൊക്കെയായി പ്രേക്ഷകന് പുതിയൊരു സിനിമാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു ചാവേര്‍ ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറില്‍ അരുണ്‍ […]
‘തെയ്യം പോലെ മനോഹരമായ ചിത്രം’; ‘ചാവേറി’നെ കുറിച്ച് ഭരദ്വാജ് രംഗൻ
ടിനു പാപ്പച്ചൻ – കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ചാവേർ’ വേറിട്ട ദൃശ്യവിസ്മയമായി സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയം ആയിരിക്കുകയാണ്. സിനിമയുടെ റിലീസിന് ശേഷം സോഷ്യൽ മീഡിയയിൽ ഉള്‍പ്പെടെ നേരിട്ട കരുതിക്കൂട്ടിയുള്ള നെഗറ്റീവ് നിരൂപണങ്ങള്‍ക്ക് ഉചിതമായ മറുപടിയുമായാണ് ചിത്രം മുന്നേറുന്നത് . ഇപ്പോഴിതാ ‘ചാവേറി’ന് പ്രശംസകളുമായി പ്രശസ്ത സിനിമാ നിരൂപകൻ ഭരദ്വാജ് രംഗൻ. തെയ്യത്തിൻ്റെ പ്രകടനം പോലെ അത്രക്ക് മനോഹരമായിട്ടാണ് ചാവേർ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞു. സ്ഥിരം കുറ്റവും ശിക്ഷയും കഥ തന്നെയാണെങ്കിലും ചിത്രം ഒരുക്കിയിരിക്കുന്ന രീതിയാണ് […]
” ചാവേർ കാണണം എന്ന് തീരുമാനിക്കാനുള്ള കാരണം, ഈ പടം കാണരുത് എന്ന അടിച്ചമർത്തലാണ് ” : ഹരീഷ് പേരടി
ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ ഒക്ടോബർ 5 ന് ആയിരുന്നു തിയേറ്ററിൽ റിലീസ് ചെയ്തത്. ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികണമായിരുന്നു ലഭിച്ചത്. എന്നാൽ നലൊരു ചിത്രത്തെ മന:പൂർവ്വം ഡീഗ്രേഡ് ചെയ്യുകയാണ് ഒരുകൂട്ടം ആളുകൾ . കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ ശ്രദ്ധ നേടിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പില്‍ സിനിമയില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം […]