08 Dec, 2024
1 min read

രജനീകാന്തിനൊപ്പം ഫഹദ് ഫാസിൽ; ‘വേട്ടയ്യൻ’ പുതിയ അപ്ഡേറ്റ് പുറത്ത്

ജയിലറിന്റെ വൻ വിജയത്തിന് ശേഷം രജനികാന്ത് നായകനായെത്തുന്ന സിനിമയാണ് ‘വേട്ടയ്യൻ’. പ്രശസ്ത സംവിധായകൻ ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറിലാണ് തിയേറ്ററുകളിൽ എത്തുന്നത്. നടൻ ഫഹദ് ഫാസിൽ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ഡബ്ബിംഗ് പൂർത്തിയാക്കിയ ഫഹദിന്റെ സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രങ്ങളാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, 33 വർഷത്തിന് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വേട്ടയ്യനുണ്ട്. മുകുൾ എസ് ആനന്ദ് സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിലാണ് […]

1 min read

നിരാശരായി ആരാധകർ..!: ഓ​ഗസ്റ്റ് 15ന് പുഷ്പ 2 എത്തില്ല, മറ്റൊരു ഡേറ്റ് പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

ഇന്ത്യൻ സിനിമാപ്രേക്ഷകർ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. നേരത്തെ തന്നെ ചിത്രത്തിൻറെ നിർമ്മാതാക്കൾ ആഗസ്റ്റ് 15, 2024 ന് ചിത്രം റിലീസാകും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ റിലീസ് തീയതി മാറ്റി എന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഡിസംബർ ആറിന് ആയിരിക്കും പുഷ്പ 2വിൻറെ റിലീസ് തീയതി. നേരത്തെ തന്നെ ഷൂട്ടിംഗ് തീരാത്തത് അടക്കം പ്രശ്നങ്ങളാൽ ചിത്രത്തിൻറെ റിലീസ് മാറ്റിവയ്ക്കും എന്ന് അണിയറക്കാർ സൂചിപ്പിച്ചിരുന്നു. ഇപ്പോൾ അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. “2024 ലെ സ്വാതന്ത്ര്യ […]

1 min read

മമ്മൂട്ടിക്ക് ശേഷം ഫഹദും ചാക്കോച്ചനും; അമൽ നീരദ് ചിത്രം ബോ​ഗയ്ൻവില്ല ഉടൻ

സംവിധായകൻ അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രത്തിന് വേണ്ടി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചാക്കോച്ചന്റെയും ഫഹദിന്റെയും ജ്യോതിർമയിയുടെയും കഥാപാത്രങ്ങളുടെയടക്കം ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടതോടെ ആ ആകാംക്ഷ ഇരട്ടിയായി. തോക്കേന്തി രൂക്ഷ ഭാവത്തിലാണ് മൂവരെയും ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. ബോഗയ്‍ൻവില്ല എന്ന് അമൽ നീരദിന്റെ ചിത്രത്തിന് പേരിട്ടിരിക്കുകയാണ്. സംവിധായകൻ അമൽ നീരദിന്റെ ചിത്രമായി ഒടുവിൽ എത്തിയത് മമ്മൂട്ടിയുടെ ഭീഷ്‍മ പർവമാണ്. നായകൻ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറാൻ ഭീഷ്‍മ പർവത്തിന് സാധിച്ചിരുന്നു. സ്റ്റൈലിഷായി നിറഞ്ഞാടിയിരുന്നു […]

1 min read

മോഹൻലാലിന്റെ റാം ഇപ്പോഴില്ല; ഫഹദിനൊപ്പം പുതിയ ചിത്രവുമായി ജീത്തു ജോസഫ്

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ നേര് വൻ വിജയമായിരുന്നു. മോഹൻലാലിന് ഏറെ നാളിന് ശേഷം ബ്രേക്ക് നൽകിയ ചിത്രം കൂടിയായിരുന്നു ഇത്. നേരിന് ശേഷം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് മറ്റൊരു ചിത്രം കൂടെ പ്രഖ്യാപിച്ചിരുന്നു. റാം എന്ന് പേര് നൽകിയ ആ ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും എന്നായിരുന്നു വിവരം. എന്നാലിപ്പോൾ റാം ഉടനെ ഇല്ലെന്നാണ് പുതിയ വിവരം. മാത്രമല്ല, ജീത്തു ജോസഫ് തന്റെ പുതിയ സിനിമ പ്രഖ്യാപിക്കുകയും ചെയ്തു. ഫഹദ് ഫാസിൽ ആണ് […]

1 min read

ഒടിടിയിൽ എത്തിയിട്ടും കോടികൾ വാരിക്കൂട്ടി രം​ഗണ്ണൻ; ഇത് 150 കോടിയിലും നിൽക്കില്ല…

ജിത്തു മാധവൻ – ഫഹദ് ഫാസിൽ കൂട്ടുകെട്ടിലെത്തിയ ആവേശം തിയേറ്ററിൽ വൻ തരം​ഗമാണ് സൃഷ്ടിച്ചത്. വിഷു റിലീസ് ആയി എത്തിയ ആവേശം രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്നുവെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. രം​ഗൻ എന്ന കഥാപാത്രമായി ഫഹദ് നിറഞ്ഞാടിയപ്പോൾ പ്രേക്ഷക മനസിലും ആവേശം. അത് അന്വർത്ഥം ആക്കുന്നത് തന്നെ ആയിരുന്നു ബോക്സ് ഓഫീസ് കളക്ഷനുകളും. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആവേശം ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരുന്നു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന് ആയിരുന്നു […]

1 min read

ഒടിടിയിൽ എത്തിയിട്ടും ഫഹദിന്റെ ആവേശം തിയേറ്ററിൽ ഹൗസ് ഫുൾ; ഞെട്ടിക്കുന്ന കളക്ഷൻ തുക പുറത്ത്

ജിത്തു മാധവൻ – ഫഹദ് ഫാസിൽ കൂട്ടുകെട്ടിലൊരുങ്ങിയ ആവേശം വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ആഗോളതലത്തിൽ ഫഹദിന്റെ ആവേശം 150 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. ഫഹദിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായിരിക്കുകയാണ് ആവേശം. കേരളത്തിൽ നിന്ന് മാത്രമായി 75 കോടി രൂപയിൽ അധികം നേടി എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. ആടുജീവിതം, 2018 എന്നീ സിനിമകൾക്ക് പുറമേ മഞ്ഞുമ്മൽ ബോയ്‍സ് മാത്രമാണ് ആഗോള കളക്ഷനിൽ ആവേശത്തിനു മുന്നിലുള്ളത്. ഒരു സോളോ നായകൻ 150 […]

1 min read

”​രം​ഗൻ ചേട്ടന് തുല്യം രം​ഗൻ ചേട്ടൻ മാത്രം, മറ്റൊരു നടനും സാധിക്കാത്തത്”; ഒടിടിയിലും തരം​ഗമായി ആവേശം

തിയേറ്ററുകളിൽ റക്കോർഡ് വിജയം നേടിയ ചിത്രമാണ് ഫഹദ് ഫാസിലിന്റെ ആവേശം. മോഹൻലാലിന്റെ പുലിമുരുകൻ സിനിമയുടെ റക്കോർഡ് വരെ തകർത്താണ് സിനിമ മുന്നേറിയത്. ഇപ്പോൾ സിനിമ റിലീസ് ചെയ്ത് ഒരു മാസം ആയപ്പോൾ ചിത്രം ഒടിടിയിൽ സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുകയാണ്. രം​ഗൻ എന്ന കഥാപാത്രമായി ഫഹദ് ഫാസിൽ സ്ക്രീനിൽ ‘പൂണ്ടുവിളയാടി’യപ്പോൾ ആവേശം പ്രേക്ഷക മനസിലും അലതല്ലി. മികച്ച പ്രതികരണമാണ് ഫഹദിന്റെ പ്രകടനത്തിനും ചിത്രത്തിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫഹദ് ചെയ്തത് പോലെ രം​ഗൻ എന്ന കഥാപാത്രത്തെ ഇത്രയും ചടുലവും ഊർജസ്വലവുമായി അവതരിപ്പിക്കാൻ […]

1 min read

മേയ് ഒൻപത് മുതൽ ആവേശം ഒടിടിയിൽ; സ്ട്രീം ചെയ്യുന്നതിവിടെ

ഫഹദ് ഫാസിൽ- ജിത്തു മാധവൻ കൂട്ടുകെട്ടിലിറങ്ങിയ ആവേശം സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ സിനിമയുടെ ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തുക. മേയ് ഒൻപതിന് ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ‘രോമാഞ്ച’ത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള […]

1 min read

പുലി മുരുകനെയും പിന്നിലാക്കി രം​ഗൻ ചേട്ടൻ; ആവേശം കവച്ച് വെക്കാൻ ഇനി മൂന്ന് സിനിമകൾ മാത്രം

മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ്. 2024 പിറന്നതോടെ ഇറങ്ങുന്ന ചിത്രങ്ങളിൽ 90 ശതമാനവും ഹിറ്റടിക്കുകയാണ്. വ്യവസായമെന്ന നിലയിലും കലാരൂപമെന്ന നിലയിലും പുതിയ കണ്ടെത്തലുകളിലൂടെ കടന്ന് പോകുന്ന മലയാള സിനിമ, ഇന്ത്യൻ സിനിമാ ലോകത്തിന് തന്നെ മാതൃകയാണ്. ഒടിടി വിപ്ലവം ഏറ്റവും നേട്ടമുണ്ടാക്കിയ ഇന്ത്യൻ ഭാഷാ സിനിമയും മലയാളം തന്നെയാണ്. ഒടിടിയുടെ കടന്ന് വരവോടെ മറുഭാഷാ പ്രേക്ഷകരിലേക്കും മലയാള സിനിമയുടെ ഖ്യാതി എത്താൻ തുടങ്ങി. ആദ്യം ഒടിടിയിൽ മാത്രം മലയാള സിനിമകൾ കണ്ടവർ ഇപ്പോൾ തിയറ്ററുകളിലേക്കും എത്തുന്നുണ്ട്. അതിൻറെ […]

1 min read

ഒന്നാമത് ടൊവിനോ ചിത്രം, രണ്ടാമത് പുലിമുരു​കൻ; മമ്മൂട്ടിക്ക് സ്ഥാനമില്ലാതെ ആദ്യ പത്ത്

മലയാള സിനിമകളുടെ കയ്യെത്താ ദൂരത്തായിരുന്നു ഒരു കാലത്ത് കോടി ക്ലബ്ബുകൾ. എന്നാലിപ്പോൾ സീൻ ആകെ മാറിയിരിക്കുകയാണ്. 2024 പിറന്നതോടെ മലയാള സിനിമയുടെ നല്ല കാലം ആരംഭിച്ചിരിക്കുന്നു. മലയാള സിനിമ ഓരോ ദിവസം കഴിയുന്തോറും പ്രേക്ഷകരെയും ഇതര ഇന്റസ്ട്രികളെയും അമ്പരപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് മോളിവുഡിന് ഏറെ വിദൂരമായിരുന്ന കോടി ക്ലബ്ബുകൾ മലയാള സിനിമയ്ക്ക് ഇന്ന് പുഷ്പം പോലെയാണ്. ബോക്സ് ഓഫീസിൽ മാത്രമല്ല കണ്ടന്റിലും മേക്കിങ്ങിലും മോളിവുഡ് പിന്നിലോട്ടില്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. മലയാള സിനിമ സുവർണ കാലഘട്ടം ആഘോഷിക്കുന്നതിനിടെ […]