മമ്മൂട്ടിക്ക് ശേഷം ഫഹദും ചാക്കോച്ചനും; അമൽ നീരദ് ചിത്രം ബോ​ഗയ്ൻവില്ല ഉടൻ
1 min read

മമ്മൂട്ടിക്ക് ശേഷം ഫഹദും ചാക്കോച്ചനും; അമൽ നീരദ് ചിത്രം ബോ​ഗയ്ൻവില്ല ഉടൻ

സംവിധായകൻ അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രത്തിന് വേണ്ടി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചാക്കോച്ചന്റെയും ഫഹദിന്റെയും ജ്യോതിർമയിയുടെയും കഥാപാത്രങ്ങളുടെയടക്കം ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടതോടെ ആ ആകാംക്ഷ ഇരട്ടിയായി. തോക്കേന്തി രൂക്ഷ ഭാവത്തിലാണ് മൂവരെയും ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. ബോഗയ്‍ൻവില്ല എന്ന് അമൽ നീരദിന്റെ ചിത്രത്തിന് പേരിട്ടിരിക്കുകയാണ്.

സംവിധായകൻ അമൽ നീരദിന്റെ ചിത്രമായി ഒടുവിൽ എത്തിയത് മമ്മൂട്ടിയുടെ ഭീഷ്‍മ പർവമാണ്. നായകൻ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറാൻ ഭീഷ്‍മ പർവത്തിന് സാധിച്ചിരുന്നു. സ്റ്റൈലിഷായി നിറഞ്ഞാടിയിരുന്നു നടൻ മമ്മൂട്ടി. ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നത്.

ആക്ഷനിലും സംഭാഷണങ്ങളിലും’ ഭീഷ്‍മ പർവം സിനിമയിൽ മമ്മൂട്ടി വലിയ മികവ് കാട്ടിയിരിക്കുന്നു. സംവിധായകൻ അമൽ നീരദിന്റെ സ്റ്റൈലിഷ് മെയ്‍ക്കിംഗ് തന്നെയാണ് ഭീഷ്‍മ പർവത്തിന്റെ പ്രധാന ആകർഷണം. ക്രൈം ഡ്രാമയായിട്ടാണ് ഭീഷ്‍മ പർവം സിനിമ എത്തിയിരിക്കുന്നതെങ്കിലും വൈകാരികാംശങ്ങളുള്ള കുടുംബ പശ്ചാത്തലവും ചിത്രത്തിൽ ഇഴചേർന്ന് നിൽക്കുന്നു. അമൽ നീരദും ദേവദത്ത് ഷാജിയുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അമൽ നീരദ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രാഹണം ആനന്ദ് സി ചന്ദ്രനാണ്. സംഗീതം സുഷിൻ ശ്യാം ആണ്.

കുഞ്ചാക്കോ ബോബനും ഫഹദും പ്രധാന കഥാപാത്രങ്ങളായി എത്തുമ്പോഴും ആക്ഷനായിരിക്കും പ്രധാന്യമെന്നാണ് സൂചന. അമൽ നീരദിന്റെ മേയ്‍ക്കിഗം വീണ്ടും സിനിമ പ്രേക്ഷകർക്ക് ആകർഷണമാകും. പുറത്ത് വിട്ട ഫസ്റ്റ് ലുക്കുകൾ മുഴുവനും ചുവപ്പും കറുപ്പും കളർ കോമ്പിനേഷനിലാണ് പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്. എന്തായിരിക്കും പ്രമേയമെന്ന് പുറത്തുവിട്ടിട്ടില്ല. അപ്‍ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.