15 Jun, 2024
1 min read

തലവൻ ടീമിനെ അഭിനന്ദിച്ച് കമൽഹസൻ; ടീമിനെ മൊത്തം അഭിനന്ദിച്ച് താരം

ഫീൽ ​ഗുഡ് ചിത്രങ്ങൾ മാത്രം ചെയ്ത് പോന്നിരുന്ന ജിസ് ജോയ് ട്രാക്ക് മാറ്റിപ്പിടിച്ച ചിത്രമായിരുന്നു ബിജു മേനോൻ- ആസിഫ് അലി കോമ്പോയിലിറങ്ങിയ തലവൻ. ഈ അടുത്തകാലത്ത് മലയാള സിനിമയിൽ നിന്നുണ്ടായ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നാണ് ഈ സിനിമ. മേയ് 24-ന് പ്രേക്ഷകരുടെ മുന്നിലെത്തിയ ഈ ചിത്രം വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയത്. ആസിഫ് അലിയും ബിജു മേനോനും പ്രധാന വേഷങ്ങൾ ചെയ്ത ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ഇപ്പോൾ മികച്ച വിജയം നേടി മുന്നേറുകയാണ്. ആസിഫ് […]

1 min read

സ്ക്രീനിൽ മിന്നിമറഞ്ഞ് മോഹൻലാലും പ്രഭാസും; കണ്ണപ്പയുടെ ടീസർ കണ്ട് ഞെട്ടി ആരാധകർ

വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ‘കണ്ണപ്പ’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ഗംഭീര ആക്ഷൻ രംഗങ്ങളോടെയാണ് ടീസർ എത്തിയിരിക്കുന്നത്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത്കുമാർ, കാജൽ അഗർവാൾ, മോഹൻ ബാബു, പ്രീതി മുകുന്ദൻ തുടങ്ങിയ താരങ്ങളുടെയെല്ലാം ഗ്ലിംപ്‌സ് അടക്കമുള്ള കിടിലൻ ടീസർ ആണ് പുറത്തെത്തിയിരിക്കുന്നത്. 100 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം യഥാർത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976ൽ […]

1 min read

”പ്രേമലു രണ്ട് തവണ കണ്ടു, ഭ്രമയു​ഗവും കണ്ടു, മലയാള സിനിമയുള്ളത് അതിന്റെ മികച്ച ഫോമിൽ”; വിജയ് സേതുപതി

2024 മലയാള സിനിമയുടെ തലവര മാറ്റിയ വർഷമാണെന്ന് അക്ഷരം തെറ്റാതെ പറയാതെ പറയാം. ഇറങ്ങുന്ന സിനിമകളെല്ലാം പ്രേക്ഷകർ രണ്ട് കയ്യും നീട്ടി സ്വീകരിക്കുകയാണ്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യ മുഴുവൻ മലയാളം സിനിമകൾ ആണ് ഇപ്പോൾ ട്രെൻഡിംഗ് ആകുന്നത്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്‌സ്, ആവേശം തുടങ്ങിയ മിക്ക സിനിമകളും സൗത്ത് ഇന്ത്യയിൽ വൻ വിജയം നേടുകയും ചെയ്തിരുന്നു. ഇതിനിടെ മലയാള സിനിമയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടൻ മക്കൾ സെൽവം വിജയ് സേതുപതി. പ്രേമലു താൻ രണ്ടുതവണ കണ്ടു […]

1 min read

കാനിൽ തിളങ്ങിയ മലയാളി താരങ്ങൾക്ക് മുഖ്യമന്ത്രിയുടെ ആദരം, ഉപഹാരം സമ്മാനിച്ചു

കാൻ ചലച്ചിത്ര മേളയിൽ പുരസ്കാരത്തിനർഹരായ മലയാളി താരങ്ങൾ മലയാള സിനിമയുടെ മൊത്തം അഭിമാനമായി മാറിയിരിക്കുകയാണ്. ഇപ്പോൾ ഇവരെ കേരള സർക്കാർ ആദരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കാനിൽ പിയർ ആഞ്ജിനോ എക്സലെൻസ് ഇൻ സിനിമാറ്റോഗ്രഫി ബഹുമതി ലഭിച്ച സന്തോഷ് ശിവൻ, ഗ്രാന്റ് പ്രി പുരസ്കാരം നേടിയ പായൽ കപാഡിയയുടെ ‘ആൾ വി ഇമാജിൻ ആസ് ലൈറ്റ്’ ചിത്രത്തിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ […]

1 min read

ആടുജീവിതം ഇനി ഒടിടിയിലേക്ക്; ഇതുവരെ നേടിയത് എത്ര കോടി?

പൃഥ്വിരാജിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായി ആടുജീവിതം മാറിയിരിക്കുകയാണ്. ആഗോളതലത്തിൽ പൃഥ്വിരാജിന്റെ ആടുജീവിതം 76 ദിവസത്തിൽ നേടിയതിന്റെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്. ആഗോളതലത്തിൽ പൃഥ്വിരാജിന്റെ ആടുജീവിതം 160 കോടി രൂപയിലധികം നേടിയിരിക്കുന്നത് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത് പൃഥ്വിരാജ് നായകനായ ആടുജീവിതം എപ്പോഴായിരിക്കും ഒടിടിയിൽ എത്തുക എന്നതിൽ വ്യക്തത ഉണ്ടായിട്ടില്ല. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലായിരിക്കും ചിത്രത്തിന്റെ ഒടിടി റിലീസ് എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ബിസിനസ് നടന്നിട്ടില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്. […]

1 min read

കൽക്കിയിൽ അന്ന ബെന്നും ശോഭനയും; ആവേശത്തോടെ മലയാളി പ്രേക്ഷകർ

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘കൽക്കി 2898 എഡി’യുടെ ട്രെയ്​ലർ പുറത്തുവന്നതോടുകൂടി വലിയ പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകർ ഉൾപ്പെടെ ചിത്രത്തെ നോക്കികാണുന്നത്. ഇന്ത്യയിലെ ആദ്യത്തെ ആനിമേഷൻ സീരീസ് എന്നും ഈ ചിത്രത്തിന് അവകാശപ്പെടാം. എപിക് സയൻസ് ഫിക്ഷൻ ഡിസ്ടോപ്പിയൻ ഗണത്തിൽ പെടുന്ന കൽക്കിയിൽ നായകൻ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി തുടങ്ങി വലിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിൽ നിന്നും അന്ന ബെൻ, […]

1 min read

പൊലീസുകാർക്കൊപ്പം കേക്ക് മുറിച്ച് ആസിഫ് അലി; ‘തലവൻ’ ടീമിന് കേരള പൊലീസിന്റെ ആദരം

ജിസ് ജോയ് ചിത്രം തലവൻ സൂപ്പർഹിറ്റ് ആയി മാറിയിരിക്കുകയാണ്. ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ടിൽ ഇറങ്ങിയ ഈ ചിത്രം മൗത്ത് പബ്ലിസിറ്റി കൊണ്ടാണ് വിജയത്തിലേക്കെത്തിയത്. ഇപ്പോൾ തലവൻ ടീമിന് സ്നേഹാദരവ് നൽകിയിരിക്കുകയാണ് കേരളാ പൊലീസ്. പൊലീസ് ഡിപ്പാർട്ട്മെന്റിലുള്ള ചിത്രത്തിന്റെ തിരക്കഥാകൃത്തിനെ ആദരിച്ചതിനൊപ്പം ചിത്രത്തിന്റെ വിജയാഘോഷത്തിലും കേരളാ പൊലീസ് പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐപിഎസ്, എഡിഎസ്പി ഇൻ ചാർജ് ശ്രീ. ജിൽസൻ , ഡിസിആർബി ഡിവൈഎസ്പി ശ്രീ. അബ്ദുൾ റഹീം, […]

1 min read

”എങ്ങനെ തോന്നി എന്നോടിങ്ങനെ ചെയ്യാൻ?”; മികച്ച പ്രകടനവുമായി ഉർവ്വശിയും പാർവ്വതിയും, ഉള്ളൊഴുക്ക് ട്രെയ്ലർ പുറത്ത്

ഉർവശിയും പാർവതിയും പ്രധാന വേഷത്തിലെത്തുന്ന ഉള്ളൊഴുക്കിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവച്ച, എന്നാൽ പ്രേക്ഷകരെ വൈകാരികമായി പിടിച്ചുകുലുക്കാൻ കെൽപ്പുള്ള ചിത്രമായിരിക്കും ഉള്ളൊഴുക്ക് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്. മലയാളത്തിൽ മുൻ നിരയിലുള്ള രണ്ട് കാലഘട്ടത്തിലെ നായികമാർ ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് അത് ഏറെ കൗതുകകരമാണ്. ട്രെയ്ലറിൽ ഇരുവരും അസാധ്യ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. […]

1 min read

പ്രഭാസ് ചിത്രം ‘കൽക്കി 2898 AD’ തിയേറ്ററിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ്

വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമിക്കുന്ന പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 AD’ കേരളത്തിൽ ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കും. ഇന്ത്യൻ സിനിമ തന്നെ ഉറ്റുനോക്കുന്ന ചിത്രമായ ‘കൽക്കി 2898 AD’ ദുൽഖർ വിതരണത്തിനെത്തിക്കുമ്പോൾ ഇന്ത്യൻ സിനിമയുടെ കൂട്ടായ്മ തന്നെയാണ് ഇതിലൂടെ കാണാൻ കഴിയുന്നത്. രണ്ട് ദിവസം മുൻപ് ട്രെയിലർ റിലീസ് ചെയ്തതിന് ശേഷം ചിത്രത്തിന് മേൽ ലോകമെമ്പാടുമുള്ള പ്രേക്ഷകർ വലിയ ഹൈപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. ദുൽഖറിന്റെ […]

1 min read

തിയേറ്ററുകളിൽ 75 ദിനങ്ങൾ പിന്നിട്ട് ആടുജീവിതം; വിസ്മയിപ്പിക്കുന്ന കളക്ഷനുമായി ചിത്രം

മലയാള സിനിമയ്ക്കിത് സുവർണകാലമാണ്. മറ്റ് ഭാഷാ ചിത്രങ്ങൾ തിയറ്ററുകളിലേക്ക് ആളെ എത്തിക്കാൻ പാടുപെട്ടപ്പോൾ ഈ വർഷം റിലീസ് ചെയ്യപ്പെട്ട നാല് മലയാള ചിത്രങ്ങളാണ് 100 കോടിക്ക് മുകളിൽ നേടിയത്. ഇത് തീർച്ചയായും അഭിമാനിക്കാവുന്ന നേട്ടമാണ്. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു ആടുജീവിതം. സമീപകാല റിലീസുകളിൽ വമ്പൻ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്ന ചിത്രം തിയറ്ററുകളിലെത്തിയത് മാർച്ച് 28ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രം തിയറ്ററുകളിൽ 75 ദിനങ്ങൾ പിന്നിട്ടിരിക്കുന്നു എത്ര വാർത്തയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സ്ക്രീൻ കൗണ്ട് കുറവാണെങ്കിലും പ്രധാന […]