22 Jul, 2024
1 min read

150 കോടിയോ…?? ഇന്ത്യൻ 2 ല്‍ കമല്‍ ഹാസന്‍ വാങ്ങിയ പ്രതിഫലം

സ്വന്തം മകൻ അനീതി ചെയ്താൽ പോലും അതിനെതിരെ ശബ്‍ദിക്കാൻ ചങ്കൂറ്റമുള്ളയാള്‍. ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി ജനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ സ്വാർത്ഥതയുടെ ആള്‍രൂപങ്ങളായി മാറുന്നതിനെതിരെ ആയിരുന്നു 28 വർഷം മുൻപ് സേനാപതിയുടെ ശബ്‍ദം ഉയർന്നത്. ആ സേനാപതി അനീതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നയിക്കാൻ വീണ്ടും എത്തിയിരിക്കുകയാണ് . പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ ‘ഇന്ത്യൻ’ എന്ന ഇതിഹാസ സിനിമയുടെ രണ്ടാം ഭാഗമായ ‘ഇന്ത്യൻ 2’ ജൂലൈ 12നായിരുന്നു റിലീസ് ചെയ്തത്. ഇന്ത്യന്‍ 2 ല്‍ കമല്‍ ഹാസന്‍ വാങ്ങിയ പ്രതിഫലം വാര്‍ത്തകളില്‍ […]

1 min read

“കമൽ സാറിന്റെ ഗെറ്റപ്പുകളും പെർഫോമൻസുമെല്ലാം ഒന്നിനൊന്ന് കിടുവായിരുന്നു ” ; ഇന്ത്യൻ 2 കണ്ട പ്രേക്ഷകൻ

ചില സിനിമകൾ അങ്ങനെയാണ്, റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും എല്ലാം പ്രേക്ഷകരുടെ മനസിൽ കിടക്കും. ഇത്തരത്തിലുള്ള ചില സിനിമകളുടെ രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കുന്നവരും ഏറെയാണ്. അത്തരത്തിലൊരു സിനിമയാണ് ഇന്ത്യൻ. അനീതിയ്ക്ക് എതിരെ ശബ്ദം ഉയർത്തിയ സേനാപതിയായി കമൽഹാസൻ നിറഞ്ഞാടിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. സിനിമയുടെ രണ്ടാം ഭാ​ഗമായ ഇന്ത്യൻ 2 ഇന്നലെയാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. ഇന്ത്യൻ നൽകിയ സിനിമാനുഭവം തന്നെയാണ് രണ്ടാം ഭാ​ഗത്തിലേക്കും പ്രേക്ഷകരെ ആകർഷിച്ചിരിക്കുന്ന ഘടകം. ആ ആകാംക്ഷയെ […]

1 min read

അഴിമതിക്കാരെ വിറപ്പിച്ച ധീരയോദ്ധാവിന്‍റെ മടങ്ങിവരവ്; ആളിക്കത്താൻ ‘ഇന്ത്യൻ 2’ നാളെ മുതൽ

അഴിമതി എന്ന വാക്കിനെ വെറുത്തയാള്‍, അഴിമതി നടത്തിയവരെ വിറപ്പിച്ച ധീരയോദ്ധാവ്, അനശ്വനായ വിപ്ലവകാരി സേനാപതി 28 വർഷങ്ങൾക്ക് ശേഷം നാളെ മടങ്ങിയെത്തുകയാണ്. ഇന്ത്യൻ സിനിമാലോകത്തിന്‍റെ ഇടിമുഴക്കമായി മാറിയ ‘ഇന്ത്യൻ’ സിനിമയിലെ സേനാപതി നാളെ ബിഗ് സ്ക്രീനിൽ വീണ്ടും അവതരിക്കും. 28 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ സിനിമയുടെ രണ്ടാം ഭാഗമായ ‘ഇന്ത്യൻ 2’ അഭ്രപാളിയിലേക്കെത്തുന്നത്. ഉലകനായകൻ കമൽഹാസനും സ്റ്റാർ ഡയറക്ടർ ശങ്കറും ഒന്നിക്കുന്ന ചിത്രം ഒന്നാം ഭാഗത്തേക്കാള്‍ സാങ്കേതികമായി ഏറെ മികവ് പുലർത്തുന്നതായിരിക്കും എന്നാണ് പുറത്തിറങ്ങിയ ട്രെയിലർ തന്നിരിക്കുന്ന […]

1 min read

ഉലകനായകന്റെ ഇന്ത്യൻ 2 കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ; വിതരണനത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

ഉലകനായകൻ കമൽഹാസൻ നായകനാകുന്ന ഇന്ത്യൻ 2 സിനിമയുടെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. ശങ്കർ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രം ജൂലൈ പന്ത്രണ്ടിനാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുന്ന സമയവും പുറത്ത് വിട്ടിരിക്കുകയാണ്. ജൂലൈ പത്ത് ബുധനാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് ഈ ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കുക. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് […]

1 min read

അഴിമതിക്കെതിരെ സേനാപതിയുടെ മർമ്മകല പ്രയോഗം വീണ്ടും; ‘ഇന്ത്യൻ 2’ ജൂലൈ 12ന്

ചൂണ്ടുവിരലിന് മീതെ നടുവിരൽ ചുറ്റി തൊടുമർമ്മം നോക്കിയുള്ള മർമ്മകല പ്രയോഗത്തിലൂടെ എതിരാളിയുടെ ശരീരചലനങ്ങളും പ്രവർത്തനവും അസാദ്ധ്യമാക്കുന്ന വിസ്മയവുമായി വീണ്ടും അഭ്രപാളിയിൽ എത്താനൊരുങ്ങുകയാണ് സേനാപതി. അഴിമതിക്കെതിരെയുള്ള ഒറ്റയാൾ പോരാട്ടത്തിന്‍റെ പേരായി പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുത്ത ‘ഇന്ത്യൻ’ എന്ന ഇതിഹാസ സിനിമയുടെ രണ്ടാം ഭാഗമായ ‘ഇന്ത്യൻ 2’ ജൂലൈ 12ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുകയാണ്. ഒന്നാം ഭാഗം ഇറങ്ങി, നീണ്ട 28 വർഷങ്ങൾക്ക് ശേഷമാണ്പുതിയ കാലത്തിന്‍റെ എല്ലാ സങ്കേതങ്ങളുടേയും പിൻബലത്തോടെയാണ് ഇന്ത്യൻ രണ്ടാം ഭാഗമെത്തുന്നത്. 200 കോടിയോളം രൂപ മുതൽ […]

1 min read

പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ‘ഇന്ത്യൻ 2’: ട്രെയിലർ പുറത്തിറങ്ങി, ചിത്രം ജൂലൈ 12ന് തിയേറ്ററുകളിൽ

ഉലകനായകൻ കമൽഹാസനെ നായകനാക്കി സ്റ്റാർ ഡയറക്ടർ ശങ്കർ സംവിധാനം നിർവഹിക്കുന്ന മാസ്റ്റർപീസ് ചിത്രം ‘ഇന്ത്യൻ 2’വിന്റെ ട്രെയിലർ റിലീസായി. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനും റെഡ് ജെയന്റ് മൂവീസും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജൂലൈ 12 മുതൽ ചിത്രം തിയറ്ററുകളിലെത്തും. എസ് ജെ സൂര്യ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, ബോബി സിംഹ, തുടങ്ങി മികച്ച അഭിനേതാക്കൾ അണിനിരക്കുന്ന […]