22 Jul, 2024
1 min read

രജനീകാന്തിനൊപ്പം ഫഹദ് ഫാസിൽ; ‘വേട്ടയ്യൻ’ പുതിയ അപ്ഡേറ്റ് പുറത്ത്

ജയിലറിന്റെ വൻ വിജയത്തിന് ശേഷം രജനികാന്ത് നായകനായെത്തുന്ന സിനിമയാണ് ‘വേട്ടയ്യൻ’. പ്രശസ്ത സംവിധായകൻ ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറിലാണ് തിയേറ്ററുകളിൽ എത്തുന്നത്. നടൻ ഫഹദ് ഫാസിൽ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ഡബ്ബിംഗ് പൂർത്തിയാക്കിയ ഫഹദിന്റെ സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രങ്ങളാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, 33 വർഷത്തിന് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വേട്ടയ്യനുണ്ട്. മുകുൾ എസ് ആനന്ദ് സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിലാണ് […]

1 min read

‘വൗ ! എന്തൊരു ഇതിഹാസ സിനിമ ; ‘കല്‍ക്കി’യെ പുകഴ്ത്തി രജനികാന്ത്

ഇന്ത്യൻ സിനിമാ ലോകത്ത് എങ്ങും കൽക്കി 2898 എഡി ആണ് സംസാര വിഷയം. ഇതുവരെ കാണാത്ത ദൃശ്യാവിഷ്കാരവുമായി എത്തിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങുന്നതിനൊപ്പം ബോക്സ് ഓഫീലും വൻ കുതിപ്പാണ് നടത്തുന്നത്. ഈ അവസരത്തിൽ കൽക്കിയെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ രജനികാന്ത്. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. “കൽക്കി കണ്ടു. വൗ! എന്തൊരു ഇതിഹാസ സിനിമയാണത്. നാഗ് അശ്വിൻ എന്ന സംവിധായകൻ ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. എൻ്റെ പ്രിയ സുഹൃത്തുക്കളായ ബച്ചൻ, […]

1 min read

ജയിലർ 2 വരുന്നു….!! പ്രീ പ്രൊഡക്ഷന്‍ ജൂണിലെന്ന് റിപ്പോര്‍ട്ട്

2023 ല്‍ രജനികാന്തിന് വന്‍ വിജയം നേടിക്കൊടുത്ത ചിത്രമായിരുന്നു ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സോഫീസില്‍ 600 കോടിക്ക് മുകളില്‍ നേടിയെന്നാണ് കണക്കുകള്‍. സണ്‍ പിക്ചേര്‍സാണ് ചിത്രം നിര്‍മ്മിച്ചത്. പേട്ടയ്ക്ക് ശേഷം പുതുതലമുറ പ്രേക്ഷകര്‍ക്കും രുചിക്കുന്ന തരത്തില്‍ രജനികാന്തിന്‍റെ താരമൂല്യത്തെ ഉപയോഗപ്പെടുത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍ തുടങ്ങിയവരുടെ അതിഥിവേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. പ്രതിനായകനായി എത്തിയ വിനായകനും വലിയ കൈയടി ലഭിച്ചു. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആ സമയം മുതല്‍ എത്തുന്നുണ്ട്. […]

1 min read

”രജനികാന്തിന്റെ നരപോലും പ്രശ്നമാകുന്ന ഇൻഡസ്ട്രി, ഇവിടെയാണ് മമ്മൂട്ടി സ്വവർ​ഗാനുരാ​ഗിയായി എത്തുന്നത്”; ആർജെ ബാലാജി

നടൻ മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രമായിരുന്നു കാതൽ ദി കോർ. തിയേറ്ററിൽ വിജയം കണ്ട സിനിമ എന്നതിലുപരി താരം ചെയ്ത കഥാപാത്രത്തെ പ്രശംസിച്ച് ലോകത്തിന്റെ പല കോണുകളിൽ നിന്നും മികച്ച അഭിപ്രായങ്ങൾ വന്നു. തെന്നിന്ത്യയിൽ ഇപ്പോഴുള്ള മുൻനിര താരങ്ങളെല്ലാം ചെയ്യാൻ മടിക്കുന്ന കഥാപാത്രത്തെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചത്. ജയിലർ ചെയ്യുന്ന സമയത്ത് രജനികാന്തിന്റെ ലുക്ക് പോലും വലിയ വെല്ലുവിളി ഉയർത്തിയിരുന്നു എന്ന് നെൽസൺ ഈയടുത്ത് പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ മുൻനിർത്തി കാതലിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് നടനും സംവിധായകനുമായ […]

1 min read

‘തേന്മാവിന്‍ കൊമ്പത്ത്’ റീമേക്ക് ചെയ്തപ്പോള്‍ രജനികാന്ത് ; ചിത്രം റി-റിലീസിന്

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ഒരു കാലത്ത് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയവയെല്ലാം തുടര്‍ച്ചയായ വിജയ ചിത്രങ്ങളായി മാറിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളാണ് പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ കൂടുതലായി പുറത്തിറങ്ങിയിരുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുളള ചിത്രങ്ങളിലൂടെയാണ് ഈ കൂട്ടുകെട്ട് കൂടുതല്‍ തിളങ്ങിയിരുന്നത്. തേന്മാവിന്‍ കൊമ്പത്ത് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വിജയ ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. മോഹന്‍ലാല്‍, ശോഭന, നെടുമുടി വേണു തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച ചിത്രത്തിന് ഇന്നും കാഴ്ചക്കാര്‍ ഏറെയാണ്. കേരളത്തില്‍ വന്‍ […]

1 min read

നായകനായ കാലത്ത് രജനികാന്ത് വാങ്ങിയിരുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും

തമിഴകത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാറാണ് രജനീകാന്ത്. ഇനിയൊരിക്കലും രജനീകാന്തിനെ പോലൊരു താരമുണ്ടാകില്ലെന്നുറപ്പാണ്. ജന്മം കൊണ്ട് തമിഴനല്ലെന്നും കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി തമിഴന്റെ വികാരവും വിചാരവും രജനീയോട് ചേര്‍ന്നു കിടക്കുന്നതാണ്. ജയിലര്‍ നേടിയ വമ്പന്‍ വിജയത്തിന്റെ തിളക്കത്തിലാണ് രജനീകാന്ത് ഇപ്പോള്‍. തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെയാണ് ജയിലറിലൂടെ രജനീകാന്ത് വന്‍ വിജയം നേടിയത്. ബസ് കണ്ടറായിരുന്നു അഭിനേതാവും മുമ്പ് രജനി. പിന്നീട് അദ്ദേഹം അഭിനയം പഠിക്കാന്‍ പോയതിനെക്കുറിച്ചൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വില്ലനായി കരിയര്‍ ആരംഭിച്ച രജനീകാന്ത് […]

1 min read

‘പോയി ഓസ്കർ കൊണ്ടു വാ’…’2018’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസയുമായി തലൈവർ

ജൂഡ് ആന്റണി ചിത്രം ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തിരുന്നു. ഗിരീഷ് കർണാട് അദ്ധ്യക്ഷനായ കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്. 2018ൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ഒരുക്കിയ ചിത്രമാണിത്. സിനിമ നൂറ് കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ജൂഡ് ആന്തണി ജോസഫിന്റെ 2018നെ കുറിച്ചുള്ള രജനികാന്തിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. എങ്ങനെയാണ് 2018 എന്ന ആ ചിത്രം ചിത്രീകരിച്ചത് എന്നാണ് ജൂഡ് ആന്തണി ജോസഫിനോട് രജനികാന്ത് […]

1 min read

32 വര്‍ഷം മുന്‍പ് കളക്ഷനില്‍ ഞെട്ടിച്ച കോംബോ വീണ്ടും എത്തുന്നു….

സമീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ ഏറ്റെടുത്ത സിനിമയാണ് ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രജനികാന്ത് നിറഞ്ഞാടിയപ്പോള്‍ മോഹന്‍ലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട പ്രകടനം കാഴ്ചവച്ചു. ഒരു സംവിധായകന്‍ എന്ന നിലയില്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ തിരിച്ചുവരവ് ആയിരുന്നു ചിത്രം. ‘പരാജയ സംവിധായകന്‍’ എന്ന പട്ടം തിരുത്തി കുറിക്കാന്‍ നെല്‍സണ് സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. ഒപ്പം മലയാളത്തിന്റെ വിനായകനെ ഇന്ത്യയൊട്ടാകെ ഉള്ള സിനിമാസ്വാദകര്‍ ഏറ്റെടുത്തതും ജയിലറിന്റെ വിജയമാണ്. ഓഗസ്റ്റ് […]

1 min read

അതിരപ്പള്ളി മനോഹര സ്ഥലമെന്ന് പ്രശംസിച്ച് രജനീകാന്ത് ; ‘ജയിലര്‍’ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയിലര്‍. ചിത്രത്തിനായി ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം പ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തമിഴ് ആരാധകര്‍ മാത്രമല്ല മലയാളികളും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ശിവരാജ് കുമാറും ജാക്കി ഷ്രോഫുമൊക്കെ മുഴുനീള കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാലും എത്തുന്നുണ്ട്. ആക്ഷന്‍ കോമഡി ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിന്റെ ഭാഗമായാണ് രജനി കേരളത്തില്‍ എത്തിയത്. ഇന്നലെ കൊച്ചിയില്‍ വിമാനമിറങ്ങിയ രജനിക്ക് […]

1 min read

രജനികാന്തും മലയാളികളുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ഒന്നിക്കുന്ന ജയിലര്‍ തിയേറ്ററുകളിലേക്ക്

രജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ‘ജയിലര്‍’. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെല്‍സണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ‘ജയിലര്‍’ എന്നാണ് റിപ്പോര്‍ട്ട്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. രജനിയെ കൂടാതെ തെന്നിന്ത്യന്‍ സിനിമയിലെ മറ്റു സൂപ്പര്‍താരങ്ങളുടെ സാന്നിധ്യം ഈ ചിത്രത്തെക്കുറിച്ച് പ്രേക്ഷക പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന ഘടകമാണ്. ശിവരാജ് കുമാറും ജാക്കി ഷ്രോഫുമൊക്കെ മുഴുനീള കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അതിഥി താരമായി […]