10 Sep, 2024
1 min read

“നിവിൻ പോളിക്കെതിരായ ബലാത്സംഗ പരാതി വ്യാജം” ; വിനീത് ശ്രീനിവാസൻ

നിവിൻ പോളിക്കെതിരായ ബലാത്സംഗ കേസിൽ പരാതി വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. പരാതിയിൽ ചൂണ്ടിക്കാട്ടുന്ന ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം ഷൂട്ടിലായിരുന്നുവെന്നും ദുബായിൽ അല്ലായിരുന്നുവെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. വർഷങ്ങൾക്ക് ശേഷമെന്ന ചിത്രത്തിന്‍റെ ഷൂട്ടിലായിരുന്നു താരമെന്നാണ് സംവിധായകന്‍റെ വിശദീകരണം. ഇതിന് ഡിജിറ്റൽ തെളിവുകളടക്കം ഹാജരാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നവംബർ, ഡിസംബർ മാസങ്ങളിലായി തന്നെ ദുബായിൽ വെച്ച് നിവിൻ പോളിയടക്കം ഒരു സംഘം ആളുകൾ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. കോതമംഗലം ഊന്നുകൾ പൊലീസ് രജിസ്റ്റർ ചെയ്ത […]

1 min read

നിവിൻ പോളി പീഡിപ്പിച്ചെന്ന് പരാതി ; ആരോപണങ്ങൾ അസത്യമെന്ന് താരം

നടൻ നിവിൻ പോളിക്കെതിരെ യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍‌കിയത്. ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികരിച്ച് നടന്‍ നിവിൻ പോളി രംഗത്തെത്തിയിരിക്കുകയാണ്. തനിക്കെതിരെ ഉയര്‍ന്ന കുറ്റാരോപണം അസത്യമാണെന്ന് നിവിൻ പോളി പ്രതികരിച്ചു. സത്യം തെളിയിക്കാൻ ഏത് അറ്റം വരെയും പോകുമെന്ന് നിവിൻ പോളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കോതമംഗലം സ്വദേശിയായ യുവതിയാണ് നിവിൻ പോളിയടക്കമുള്ളവർക്കെതിരെ പീഡന പരാതി നൽകിയത്. പരാതിയിൽ പ്രത്യേക അന്വേഷണ സംഘം […]

1 min read

നിവിൻ പോളിയുടെ തമിഴ് ചിത്രം ഏഴ്‌ കടൽ ഏഴ് മലൈയിലെ പുതിയ ഗാനം പുറത്ത്

നിവിൻ പോളി നായകനായി റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഏഴ് കടൽ ഏഴ് മലൈയിലെ ഗാനം പുറത്തിറങ്ങി. സന്തോഷ് നാരായണനും യുവൻ ശങ്കർ രാജയും ചേർന്ന് ആലപിച്ച എഴേഴ് മലൈ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ‘ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ’ എന്ന മത്സര വിഭാഗത്തിലേക്കും 46 മത് മോസ്കോ ഇന്റർനാഷണൽ ഫിലിം […]

1 min read

”മമ്മൂക്ക എനിക്ക് പ്രചോദനമാണ്”, മമ്മൂട്ടിയുടെ ബയോപിക്കിൽ നിവിൻ നായകനാവുമോ?; മനസ് തുറന്ന് നിവിൻ പോളി

മമ്മൂട്ടിയില്ലാതെ മലയാള സിനിമ പൂർണ്ണമാകില്ല. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളുമാണ്. മലയാളത്തിലെ വ്യത്യസ്ത സിനിമകളുടെ ബ്രാൻഡ് അമ്പാസിഡറാണ് മമ്മൂട്ടി. മറ്റ് അഭിനേതാക്കൾ തന്നെ അദ്ദേഹത്തെ ആരാധനയോടെയാണ് നോക്കിക്കാണുന്നത്. അത്തരത്തിൽ മമ്മൂട്ടിയെ കുറിച്ച് നടൻ നിവിൻ പോളി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. “ഇന്റസ്ട്രിയ്ക്ക് അകത്ത് എനിക്ക് ഏറ്റവും കൂടുതൽ പ്രചോദനമായ വ്യക്തി മമ്മൂക്കയാണ്. തുടക്കം മുതൽ അങ്ങനെ തന്നെ. വളരെ പ്രചോദനമായിട്ടുള്ള ആളാണ് അദ്ദേഹം. പല അഭിമുഖങ്ങളിലും അക്കാര്യം ഞാൻ […]

1 min read

‘വർഷങ്ങൾക്കു ശേഷം’ സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി ” ; മോഹൻലാൽ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ഓടി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം സിനിമയ്ക്ക് പ്രശംസയുമായി നടൻ മോഹൻലാൽ എത്തിയിരിക്കുകയാണ്. തന്നെയും സിനിമ പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ എല്ലാ പ്രവർത്തകരോടും നന്ദി പറയുന്നുവെന്നും മോഹൻലാൽ കുറിച്ചു. ഭാര്യ സുചിത്രയ്ക്ക് ഒപ്പമാണ് മോഹൻലാൽ സിനിമ കണ്ടത്. ഇതിന്റെ ഫോട്ടോയും സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പും […]

1 min read

‘വാക്കുകള്‍ക്ക് അപ്പുറമുള്ള നന്ദി’; ‘നിതിന്‍ മോളി’യെ സ്വീകരിച്ച പ്രേക്ഷകരോട് നിവിന്‍ പോളി

കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രദര്‍ശനത്തിന് എത്തി. മികച്ച പ്രതികരണങ്ങളാണ് വിനിതീന്റെ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് ലഭിക്കുന്നത്. മികച്ച ഒരു ഫീല്‍ഗുഡ് സിനിമയാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍, എല്ലാത്തരം പ്രേക്ഷകരും തൃപ്‍തിപ്പെടുത്തുന്നതാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന് പ്രക്ഷകര്‍ അഭിപ്രായപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. വിഷു റിലീസുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്ന ഒന്നാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ എത്തിയ വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അവരേക്കാള്‍ കൈയടി നേടിയത് നിവിന്‍ പോളി ആണ്. […]

1 min read

മമ്മൂട്ടി, ടൊവിനോ, ദിലീപ്.., തിയേറ്ററിൽ ഏറ്റുമുട്ടാനൊരുങ്ങി താരങ്ങൾ; ഫെബ്രുവരിയിൽ പ്രേക്ഷകരിലേക്കെത്തുന്ന റിലീസുകൾ അറിയാം..

മലയാളത്തിലെ സൂപ്പർ താരങ്ങൾ തിയേറ്ററുകളെ ലക്ഷ്യം വെക്കാനൊരുങ്ങുന്ന മാസമാണ് ഈ ഫെബ്രുവരി. സൂപ്പർ താരം മമ്മൂട്ടിയുടെ 2024ലെ ആദ്യ ചിത്രം തിയേറ്ററുകളിലെത്തുന്നത് ഫെബ്രുവരിയിലാണ്. മമ്മൂട്ടി ​ഗ്രേ ഷേഡിൽ എത്തുന്നുവെന്ന സൂചന നൽകുന്ന ഭ്രമയു​ഗം ഫെബ്രുവരിയിലാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ പോസ്റ്ററിനും ടീസറിനുമെല്ലാം വലിയ വരവേൽപ്പാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത്. ഫെബ്രുവരി മാസത്തിലെ ആദ്യ റിലീസ് ടൊവിനോ തോമസിന്റേതാണ്. ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റി​ഗേറ്റ് മൂവി ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലെത്തും. ടൊവിനോ മൂന്നാമത്തെ […]

1 min read

ഇതുവരെ കാണാത്ത നിവിൻ പോളി!! ‘ഏഴ് കടൽ ഏഴ് മലൈ’ ഗ്ലിംപ്‍സ് വീഡിയോ പുറത്ത്

‘റിച്ചി’ക്ക് ശേഷം നിവിൻ പോളി നായകനായെത്തുന്ന തമിഴ് ചിത്രമായ ‘ഏഴ് കടൽ ഏഴ് മലൈ’ ഗ്ലിംപ്‍സ് വീഡിയോ പുറത്തിറങ്ങി. തമിഴിലെ ശ്രദ്ധേയ സംവിധായകനായ റാം ആണ് സംവിധാനം. വ്യത്യസ്തമായൊരു പ്രണയകഥയാണ് ചിത്രമെന്നാണ് ഗ്ലിംപ്‍സ് വീഡിയോ തരുന്ന സൂചനകള്‍. തമിഴ് നടൻ സൂരിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ അഞ്ജലിയാണ് നായികയായി എത്തുന്നത്. മുടിയൊക്കെ നീട്ടി വളർത്തി ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ നിവിൻ. എൻ കെ ഏകാംബരമാണ് ഛായാഗ്രാഹണം. യുവൻ ശങ്കർ രാജ സംഗീത സംവിധാനം. അന്താരാഷ്ട്ര […]

1 min read

‘തുറമുഖം കാലത്തിന് കൊടുക്കാവുന്ന മികച്ച കാവ്യനീതി…. ‘; കുറിപ്പ്

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് സിനിമ റിലീസ് ചെയ്തത്.ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. ചിത്രം മികച്ച അഭിപ്രായം നേടി തിയേറ്ററില്‍ മുന്നേറുകയാണ്. മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളില്‍ നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ […]

1 min read

”കൈയടികളോടെ സ്വീകരിക്കേണ്ട മലയാളം ക്ലാസിക് ”; ‘തുറമുഖം’ സിനിമയെക്കുറിച്ച് കുറിപ്പ്

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് സിനിമ റിലീസ് ചെയ്തത്.ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. ചിത്രം മികച്ച അഭിപ്രായം നേടി തിയേറ്ററില്‍ മുന്നേറുകയാണ്. മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളില്‍ നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ […]