Pulimurugan
മലയാളക്കരയെ ഇളക്കി മറിച്ച ‘പുലിമുരുകൻ’ രണ്ടാം ഭാഗമോ??? വസ്തുത എന്ത്
2024 മലയാള സിനിമയ്ക്ക് മികച്ച തുടക്കം ആയിരുന്നു സമ്മാനിച്ചത്. ജനുവരി മുതൽ റിലീസ് ചെയ്ത ഭൂരിഭാഗം സിനിമകളും ഹിറ്റ് ലിസ്റ്റിൽ എഴുതി ചേർക്കപ്പെട്ടു. 100, 150, 200 കോടി ക്ലബ്ബ് ചിത്രങ്ങൾ വരെ മലയാള സിനിമയ്ക്ക് സ്വന്തമായി. എന്നാൽ ഒരു കാലത്ത് അന്യം നിന്നിരുന്ന കോടി ക്ലബ്ബ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച നടനാണ് മോഹൻലാൽ. പുലിമുരുകൻ എന്ന ചിത്രത്തിൽ മുരുകനായി മോഹൻലാൽ നിറഞ്ഞാടിയപ്പോൾ മലയാളത്തിന് സ്വന്തമായത് ആദ്യ 100 കോടി ക്ലബ്ബ് സിനിമ. മോഹൻലാൽ ആരാധകർ ആഘോഷമാക്കിയ […]
“ഏറ്റവും കൂടുതൽ ഫുട്ട് ഫോൾസ് ഉള്ളത് പുലി മുരുകന് തന്നെയാണ്” ; കുറിപ്പ്
മലയാള സിനിമയുടെ നല്ല സമയമാണ് 2024. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ നാല് ചിത്രങ്ങളാണ് ഇതിനകം 100 കോടി ക്ലബ്ബിലെത്തിയത്. അതില്‍ ഒരു ചിത്രം 200 കോടിയും രണ്ട് ചിത്രങ്ങള്‍ 150 കോടിയും പിന്നിട്ടിരുന്നു. മലയാള സിനിമ മറുഭാഷാ പ്രേക്ഷകര്‍ തിയറ്ററുകളിലെത്തി കാണുന്ന ട്രെന്‍ഡും മോളിവുഡിന്‍റെ ഈ വര്‍ഷത്തെ നേട്ടമാണ്. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു എന്നീ ചിത്രങ്ങൾ ഈ വർഷത്തെ ഹിറ്റിൽ ഇടം നേടിയ ചിത്രങ്ങൾ. എന്നാൽ പുലിമുരുകനെ പോലെ അത്രയും ജനങ്ങൾ കൂട്ടത്തോടെ തിയേറ്ററിലേക്ക് വന്ന് കണ്ട […]
“തിയേറ്ററിൽ ഇത്രമാത്രം രോമാഞ്ചം തന്ന ഒരു ടൈറ്റിൽ പ്രെസെന്റഷെൻ വേറെ കണ്ടിട്ടില്ല” ; പുലിമുരുകൻ സിനിമയെ കുറിച്ച് കുറിപ്പ്
മലയാള സിനിമയുടെ ചരിത്രത്തിൽ കുറിക്കപ്പെട്ട ചിത്രമാണ് പുലിമുരുകൻ. മുരുകൻ എന്ന കഥാപാത്രമായി മലയാളത്തിന്റെ മോഹൻലാൽ നിറഞ്ഞാടിയപ്പോൾ തുറന്നത് മലയാള സിനിമയ്ക്ക് കോടി ക്ലബ്ബ് തിളക്കം. ആദ്യമായി 100കോടി നേടിയ മലയാള സിനിമ എന്ന ഖ്യാതി എന്നും പുലിമുരുകനും മോഹൻലാലിനും മാത്രം സ്വന്തം. വൈശാഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുലിമുരുകന് ഇന്നും ആരാധകർ ഏറെ. 2016 ഒക്ടോബർ 7നാണ് പുലിമുരുകൻ റിലീസ് ചെയ്തത്. വൈശാഖിന്റെ സംവിധാനത്തിൽ ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന് പ്രഖ്യാപനം മുതൽ വൻ ഹൈപ്പായിരുന്നു ലഭിച്ചിരുന്നു. ആ […]
പുലി മുരുകനെയും പിന്നിലാക്കി രംഗൻ ചേട്ടൻ; ആവേശം കവച്ച് വെക്കാൻ ഇനി മൂന്ന് സിനിമകൾ മാത്രം
മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ്. 2024 പിറന്നതോടെ ഇറങ്ങുന്ന ചിത്രങ്ങളിൽ 90 ശതമാനവും ഹിറ്റടിക്കുകയാണ്. വ്യവസായമെന്ന നിലയിലും കലാരൂപമെന്ന നിലയിലും പുതിയ കണ്ടെത്തലുകളിലൂടെ കടന്ന് പോകുന്ന മലയാള സിനിമ, ഇന്ത്യൻ സിനിമാ ലോകത്തിന് തന്നെ മാതൃകയാണ്. ഒടിടി വിപ്ലവം ഏറ്റവും നേട്ടമുണ്ടാക്കിയ ഇന്ത്യൻ ഭാഷാ സിനിമയും മലയാളം തന്നെയാണ്. ഒടിടിയുടെ കടന്ന് വരവോടെ മറുഭാഷാ പ്രേക്ഷകരിലേക്കും മലയാള സിനിമയുടെ ഖ്യാതി എത്താൻ തുടങ്ങി. ആദ്യം ഒടിടിയിൽ മാത്രം മലയാള സിനിമകൾ കണ്ടവർ ഇപ്പോൾ തിയറ്ററുകളിലേക്കും എത്തുന്നുണ്ട്. അതിൻറെ […]
ക്യാരക്ടറിന് അനുസരിച്ച് ബോഡി ലാംഗ്വേജ്, walking style എന്നിവ മോഡിഫൈ ചെയ്യുന്നതിൽ “മോഹൻലാൽ BRILLIANT” ആണ്
ഏറ്റവും കൂടുതൽ ആളുകൾ സാധ്വീനിച്ച ഒരു മലയാളി ആരാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയാൻ പോകുന്ന ഒരു ഉത്തരം നടൻ മോഹൻലാൽ എന്നായിരിക്കും. നടനവിസ്മയം, കംപ്ലീറ്റ് ആക്ടര്‍, എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് നടന്. കാമുകനായും ഭർത്താവായും ഏട്ടനായുമെല്ലാം സ്‌ക്രീനിൽ നിറഞ്ഞാടിയിട്ടുള്ള നടനെ ഇഷ്ടപ്പെടുന്ന ആരാധികമാരും നിരവധിയാണ്. കഴിഞ്ഞ നാൽപ്പത് വർഷത്തിലേറെയായി കാണുന്ന മുഖമായുകൊണ്ട് തന്നെ മോഹൻലാൽ സിംഹാസനത്തിൽ ഇരുന്ന് ബോക്സ് ഓഫീസ് ഭരിക്കുന്നത് കാണാൻ മലയാളികൾക്ക് എന്നും ഇഷ്ടമാണ്. ഈ അടുത്ത് മോഹൻലാലിന്റതായി പുറത്തിറങ്ങിയ ചിത്രം നേര് […]
കളക്ഷനിൽ റെക്കോര്‍ഡിട്ടും 2018 രണ്ടാമത് ….!! പക്ഷേ ആ സൂപ്പര്‍താരത്തെ മറികടക്കാനായില്ല
ബോക്സ് ഓഫീസില്‍ കേരളത്തില്‍ നിന്ന് ആരാണ് മുന്നില്‍ എന്ന് ആലോചിച്ചാല്‍ പലരുടെയും മനസില്‍ തെളിയുന്നത് മോഹൻലാല്‍ എന്ന് തന്നെ ആയിരിക്കും. എക്കാലത്തെയും ബോക്സ് ഓഫീസ് റെക്കോര്‍ഡ് കളക്ഷൻ പരിശോധിക്കുമ്പോള്‍ നിലവില്‍ രണ്ടാമതാണ് മോഹൻലാല്‍. പുലിമുരുകൻ ആഗോളതലത്തില്‍ ആകെ 144 കോടി രൂപയില്‍ അധികം നേടി ഏറെക്കാലം നിന്നിരുന്ന ഒന്നാം സ്ഥാനത്തേയ്‍ക്ക് 2023ലാണ് മലയാളത്തിന്റെ ആദ്യ 200 കോടി ക്ലബ് എന്ന ഖ്യാതിയുമായി 2018 എത്തിയത്. നിലവിൽ കേരളത്തിനു പുറത്തെ ഇന്ത്യൻ പ്രദേശങ്ങളിലെ കളക്ഷൻ പരിശോധിക്കുമ്പോള്‍ ഇന്നും ഒന്നാമത് […]
വിശ്വം വിറപ്പിച്ച മുരുക താണ്ഡവത്തിന്റെ 7 വര്‍ഷങ്ങള്‍….
മലയാളത്തില്‍ ആദ്യ 100 കോടി കളക്?ഷന്‍ നേടിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു പുലിമുരുകന്‍. 2016 ല്‍ മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ ചിത്രം അതുവരെയുള്ള മലയാളത്തിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തി കുറിച്ചിരുന്നു. മോഹന്‍ലാലിന്റെ അത്യുഗ്രന്‍ ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നായ പുലിമുരുകന്‍ തീര്‍ത്ത ഓളം ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. ‘പുലിമുരുകന്‍ തീയറ്ററുകളില്‍ എത്തിയിട്ട് ഇന്നേക്ക് ഏഴ് വര്‍ഷങ്ങള്‍ പിന്നിടുന്നു. മലയാള സിനിമക്കും പ്രേക്ഷകര്‍ക്കും വ്യക്തിപരമായി എനിക്കും ഇന്നും […]
“ലൂസിഫർ പോലൊരു സ്ലോ മൂഡിൽ ഉള്ള മാസ്സ് പടം ഒന്നും കേരളത്തിന് വെളിയിൽ പുലിമുരുഗൻ ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കാതിരുന്നത് അതാണ്” കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാള സിനിമ ഇൻഡസ്ട്രിയിലെ തന്നെ ആദ്യ നൂറ് കോടി ക്ലബ്ബിൽ കയറിയ ചലച്ചിത്രമായിരുന്നു 2016ൽ വൈശാഖ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ പുലിമുറുകൻ. മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച സിനിമയും, ഏറ്റവും കൂടുതൽ കളക്ഷനുകൾ വാരി കൂട്ടിയ റെക്കോർഡും ഇന്നും പുലിമുരുകൻ എന്ന സിനിമയുടെ പേരിലാണ്. കൂടാതെ സിനിമയിലെ ഗാനങ്ങൾക്ക് പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. മലയാളി പ്രേഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിലായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ […]
100 കോടി നേടിയ പുലിമുരുകനെ കടത്തിവെട്ടാൻ മോൺസ്റ്റർ വരുന്നു; റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു
ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ഒരു മോഹൻലാൽ ചിത്രം തീയറ്ററുകളിലേക്ക് എത്തുകയാണ്. ഈ വർഷം ഫെബ്രുവരിയിൽ റിലീസിന് എത്തിയ ‘ആറാട്ട്’ എന്ന സിനിമയ്ക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രമാണ് ‘മോൺസ്റ്റർ’. ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ആറാട്ട്’. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ‘പുലിമുരുകൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോൺസ്റ്റർ’ എന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്. […]
‘മലയാള സിനിമയുടെ വാണിജ്യ സാധ്യതകള്‍ മുഴുവന്‍ സിനിമാ ലോകത്തിനും ബോധ്യപ്പെടുത്തിയ മോഹന്‍ലാല്‍ ചിത്രമാണ് പുലിമുരുകന്‍’; കുറിപ്പ് വൈറല്‍
മോഹന്‍ലാല്‍ എന്ന താരത്തിന്റെ ജനപ്രീതിയെക്കുറിച്ച് ഇന്‍ഡസ്ട്രിയില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഒരു ഉദാഹരണമുണ്ട്. ഒരു മോഹന്‍ലാല്‍ ചിത്രം ഹിറ്റ് ആയാല്‍ തീയേറ്ററിന് പുറത്ത് കപ്പലണ്ടി കച്ചവടം നടത്തുന്ന ആള്‍ക്കുപോലും അതിന്റെ ലാഭവിഹിതം ലഭിക്കും എന്നതാണ് അത്. ഇത് കേള്‍ക്കുമ്പോള്‍ ഏതോ ആരാധകന്‍ സൃഷ്ടിച്ച അതിശയോക്തി ആയി തോന്നാം. എന്നാല്‍ മോഹന്‍ലാല്‍ എന്ന താരരാജാവിനുള്ള ജനപ്രീതി മറ്റൊരു നടനും അവകാശപെടാനില്ലെന്നതാണ് സത്യം. തീയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന ദിവസങ്ങളുടെ എണ്ണം നോക്കി വിജയത്തിന്റെ തോത് വിലയിരുത്തിയ ഒരു കാലത്തു നിന്നും മലയാളസിനിമ കോടി […]