“മോഹൻലാൽ,ഇദ്ദേഹത്തേക്കാൾ മലയാളികളെ എൻ്റർടെയിൻ ചെയ്യിച്ച വേറെ ഒരു നടൻ മലയാള സിനിമയിൽ ഇത് വരെ ഉണ്ടായിട്ടില്ലന്നെ..”
1 min read

“മോഹൻലാൽ,ഇദ്ദേഹത്തേക്കാൾ മലയാളികളെ എൻ്റർടെയിൻ ചെയ്യിച്ച വേറെ ഒരു നടൻ മലയാള സിനിമയിൽ ഇത് വരെ ഉണ്ടായിട്ടില്ലന്നെ..”

മലയാള സിനിമയ്ക്ക് എന്നും അഭിമാനമായി മാറിയ താരമാണ് മോഹന്‍ലാല്‍. ഇന്നും താരരാജാവായി വാഴുകയാണ് താരം. ഇതിനിടെ മോഹന്‍ലാലിന്റെ പുതിയൊരു ഡാന്‍സ് വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. വനിത അവാര്‍ഡ്‌സ് വേദിയില്‍ വച്ചാണ് കിടിലനൊരു ഡാന്‍സ് പെര്‍ഫോമന്‍സ് മോഹന്‍ലാല്‍ കാഴ്ച വെച്ചത്.കുറഞ്ഞ സമയം കൊണ്ട് ഇത് വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെ ബോളിവുഡില്‍ നിന്നും കിംഗ് ഖാനായ ഷാരൂഖ് ഖാന്‍ മോഹന്‍ലാലിന്റെ ഡാന്‍സ് വീഡിയോ പുറത്ത് വിട്ടിരുന്നു. ഇതിന് താഴെ കമന്റുമായി മോഹന്‍ലാല്‍ കൂടി എത്തിയതോടെ സംഗതി വീണ്ടും വൈറലായിരുന്നു. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്.

 

കുറിപ്പിൻ്റെ പൂർണരൂപം

 

വിൻ്റേജ് മോഹൻലാൽ,എന്തൊക്കെ പറഞ്ഞാലും അതൊരു യാഥാർത്ഥ്യം തന്നെയാണ്..1986-2000 കാലഘട്ടത്തിൽ മോഹൻലാൽ ചെയ്ത് വെച്ചിട്ടുള്ള വ്യത്യസ്ത സിനിമകളും കഥാപാത്രങ്ങളും,അതിന് തിയേറ്ററുകളിൽ കിട്ടിയ സ്വീകാര്യതയും ആരവങ്ങളും അനുമോദനങ്ങളും വളരെ വലുതായിരുന്നു..ശരിക്കും

അയാളുടെ യൗവ്വനം കേരളത്തിൽ ആഘോഷിക്കപ്പെടുകയായിരുന്നു..

ദാ ഇപ്പോൾ ഈ സ്റ്റേജ് ഡാൻസ് വീഡിയോ കണ്ടാൽ മോഹൻലാലിൻ്റെ യൗവ്വനം ആഘോഷിച്ച എന്നെ പോലെയുള്ളവർക്ക് എങ്ങനെയാണ് വീണ്ടും ആ പഴയ മോഹൻലാലിനെ പ്രതീക്ഷിക്കാതിരിക്കാനാകുക!!ആരായാലും പ്രതീക്ഷിച്ച് പോകും..അമ്മാതിരി കിടിലൻ എനർജെറ്റിക് പെർഫോമൻസ്!!

സമകാലീനരായ മറ്റൊരു നടൻ്റെയും യൗവ്വനം മോഹൻലാലിൻ്റേത് പോലെ ഇങ്ങനെ ആഘോഷിക്കപ്പെട്ടിട്ടില്ലാത്തത് കൊണ്ടാണ് ഈ വിൻ്റേജ് പട്ടം മറ്റു നടന്മാർക്ക് ഒന്നും ചാർത്തപ്പെടാത്തതും ഇപ്പോഴും മോഹൻലാലിൽ നിന്നും പ്രേക്ഷകർ അത് പ്രതീക്ഷിക്കുന്നതും,ഒപ്പം അദ്ദേഹത്തിന് മാത്രമത് ബാധ്യതയാകുന്നതും..

മോഹൻലാൽ,ഇദ്ദേഹത്തേക്കാൾ മലയാളികളെ എൻ്റർടെയിൻ ചെയ്യിച്ച വേറെ ഒരു നടൻ മലയാള സിനിമയിൽ ഇത് വരെ ഉണ്ടായിട്ടില്ലന്നെ..

സഫീർ അഹമ്മദ്