“ഫാസ്റ്റ് ഹാഫിൽ ദിലീപേട്ടന്റെ കോമഡി കൊണ്ട് ഉള്ള അഴിഞ്ഞാട്ടം” ; പവി കെയർടേക്കർ കണ്ട പ്രേക്ഷകൻ്റെ കുറിപ്പ്
1 min read

“ഫാസ്റ്റ് ഹാഫിൽ ദിലീപേട്ടന്റെ കോമഡി കൊണ്ട് ഉള്ള അഴിഞ്ഞാട്ടം” ; പവി കെയർടേക്കർ കണ്ട പ്രേക്ഷകൻ്റെ കുറിപ്പ്

നടൻ ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരുള്ള വിനീത് കുമാർ സംവിധാനം ചെയ്യുന്ന ‘പവി കെയർ ടേക്കർ’ ഇന്നലെയാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയവർക്കൊപ്പം പുതുമുഖ നായികമാരായ ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. നല്ല അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട പ്രേഷകൻ്റെ റിവ്യൂ വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം

 

തിയേറ്ററിൽ പോയ്‌ സന്തോഷത്തോടെ കണ്ടു ആസ്വദിക്കാൻ പറ്റിയ

ഒരു ഫീൽ ഗുഡ് റൊമാന്റിക് ചിത്രം

വിനീത് കുമാറിൽ വെച്ച പ്രതിക്ഷക്ക് നീതി പുലർത്തി ആദ്യം ആയി ആണ് ഹ്യൂമറിൽ ഡയറക്ഷൻ കൈകാര്യം ചെയുന്നത് എന്ന് പടം കണ്ടാൽ പറയില്ല

ഫസ്റ്റ് ഹാഫിൽ ദിലീപേട്ടന്റെ കോമഡി കൊണ്ട് ഉള്ള അഴിഞ്ഞാട്ടം കൂടെ ആ ഡോഗും ആയിട്ടുള്ള കോമ്പിനേഷൻ എല്ലാം കിടു .!👌🏻

1 മണിക്ക് ആണ് ഷോ തുടങ്ങിയത് കോമഡി സീൻസിൽ ഫാമിലി ഓഡിയൻസ് എത്രത്തോളം തൃപ്തരാക്കി എന്ന് തിയേറ്ററിൽ അവരുടെ പൊട്ടി ചിരിയിൽ നിന്നും മനസ്സിൽ ആക്കാം

നായികമാരായ സ്വാതി, ശ്രേയ, ജൂഹി, ഇവരുടെ പെർഫോമൻസും കൊള്ളാം ആയിരുന്നു

തമ്മിൽ കാണാതെ ലെറ്റർസ് വെച്ചുള്ള റൊമാന്റിക് സീൻസ് കൂടുതൽ ഇഷ്ട്ടം ആയി കൂടാതെ അതിന് കുറച്ചു കൂടെ ഫീലിംഗ് നൽകുന്ന മിഥുൻ സ്കോർ സെറ്റ് റിലീസ് ചെയ്തേ ഇരുന്ന ഒരു പാട്ട് ഉണ്ട് വെണ്ണിലാ കന്യയകെ എല്ലാം തിയേറ്ററിൽ!😇✨

ധൈര്യമായി ടിക്കറ്റ് എടുകാം നിരാശപെട്ടില്ല✅

നിലവിൽ ഡിഗ്രൈഡ് ചെയ്ത് കരയുന്നവർക്ക് ഒന്നും കൊണ്ടും പരാജയപ്പെടുത്താൻ സാധിക്കില്ല എന്ന് ഓർമിപ്പിക്കുന്നു 😊

#PaviCareTaker