10 Sep, 2024
1 min read

”മോഹൻലാൽ രാജ്യത്തിന് അഭിമാനം, മണിച്ചിത്രത്താഴ് അൻപത് തവണയാണ് കണ്ടത്”; സെൽവരാഘവൻ

മലയാളത്തിലെ ഏറ്റവുമധികം റിപ്പീറ്റ് വാല്യു ഉള്ള ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്ന സിനിമയാണ് മണിച്ചിത്രത്താഴ്. ഇന്നും ടിവിയിൽ മണിച്ചിത്രത്താഴ് എന്ന ക്ലാസിക് ചിത്രം ടെലികാസ്റ്റ് ചെയ്യുമ്പോൾ കണ്ണിമ ചിമ്മാതെ കണ്ടിരിക്കുന്നവരാണ് ഓരോ മലയാളിയും. എന്നാൽ മലയാളികൾ മാത്രമല്ല തമിഴകത്തും മണിച്ചിത്രത്താഴിന് ആരാധകർ ഉണ്ടെന്നതിന് തെളിവിപ്പോൾ പുറത്തു വന്നിരിക്കുകയാണ്. തമിഴ് സംവിധായകൻ സെൽവരാഘവൻ ആണ് സിനിമയെ പുകഴ്ത്തി എത്തിയിരിക്കുന്നത്. മണിച്ചിത്രത്താഴ് ഒരൻപത് തവണയെങ്കിലും താൻ കണ്ടിട്ടുണ്ടെന്നും മോഹൻലാൽ രാജ്യത്തിന് അഭിമാനമാണെന്നും സെൽവരാഘവൻ കുറിച്ചു. തന്റെ ട്വിറ്റർ(എക്സ്)പേജിലൂടെ ആയിരുന്നു സംവിധായകൻ പ്രശംസ. […]

1 min read

പല ഗ്രൂപ്പുകളിലും മോഹൻലാലിന്റെ വിന്റേജ് പടങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് നിരന്തരം പോസ്റ്റുകൾ വരുന്നു, എന്തായിരിക്കും കാരണം??

ദ കംപ്ലീറ്റ് ആക്ടര്‍ ആയി മലയാളികള്‍ കാണുന്ന നടനാണ് മോഹന്‍ലാല്‍. അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളായിരുന്നു മോഹൻലാൽ ചെയ്തത്. മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലെല്ലാം ചർച്ചാ വിഷയം വിൻ്റേജ് മേഹൻലാൽ കഥാപാത്രങ്ങളെ […]

1 min read

”മോഹൻലാൽ ഹിപ്പോക്രാറ്റാണെന്ന് അച്ഛൻ പറഞ്ഞത് തിരിച്ചറിവില്ലാത്തത് കൊണ്ട്”; അപകീർത്തിപ്പെടുത്തൽ അഭിപ്രായമല്ലെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖം നോക്കാതെ എന്തും വെട്ടിത്തുറന്ന് പറയുന്ന ആളാണ് നടനും സംവിധായകനുമായ ശ്രീനിവാസൻ. കുറച്ച് മാസങ്ങൾക്ക് മുൻപ് ശ്രീനിവാസൻ നടൻ മോഹൻലാലിനെതിരെ നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. എന്നാൽ അന്ന് തന്നെ ഇതിനെ തള്ളിപ്പറഞ്ഞ വ്യക്തിയാണ് ശ്രീനിവാസൻറെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ. ഇപ്പോൾ കുറച്ചുകൂടി രൂക്ഷമായ ഭാഷയിൽ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസൻ ഉൾപ്പടെയുള്ള എഴുത്തുകാർക്ക് അറിവുണ്ടെങ്കിലും തിരിച്ചറിവില്ലെന്നാണ് ധ്യാൻ പറയുന്നത്. തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹൻലാൽ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛൻ വിളിച്ചുപറഞ്ഞത്. ഒരാളെ അപകീർത്തിപ്പെടുത്തുന്ന പരാമർ‌ശം ഒരിക്കലും […]

1 min read

‘തെറ്റിദ്ധരിപ്പിക്കുന്ന ഹൈപ്പ് ഇല്ല’: ലിജോയുടെ സിനിമ ഇഷ്ടമുള്ളവർക്ക് വാലിബനും ഇഷ്ടപ്പെടുമെന്ന് മോഹൻലാൽ നേരത്തേ പറഞ്ഞിരുന്നു

മലൈക്കോട്ടൈ വാലിബൻ എന്ന ബി​ഗ് ബജറ്റ് ചിത്രമാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാവിഷയം. ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ഈ ചിത്രം കഴിഞ്ഞ വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ഇപ്പോൾ മികച്ച പ്രതികരണങ്ങളും തിയേറ്റർ കളക്ഷനും നേടിക്കൊണ്ട് സിനിമ മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇറങ്ങിയ അതേ ദിവസം തന്നെ വലിയ തോതിലുള്ള ഡീ​ഗ്രേഡിങ്ങിന് ഇരയായ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. ഫാൻസ് ഷോ കഴിഞ്ഞപ്പോൾ തന്നെ ഇതൊരു മോശം പടമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരണങ്ങൾ നടന്നിരുന്നു. പിന്നീട് കൂടുതൽ ആളുകൾ ഇത്തരത്തിലുള്ള […]

1 min read

“തിയേറ്റർ വിറയ്ക്കുമോന്നൊക്കെ എനിക്ക് പറയാൻ പറ്റില്ല ” ; വാലിബൻ സിനിമയെ കുറിച്ച് മോഹൻലാൽ

മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഈ വര്‍ഷം മലയാള സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രവും വാലിബന്‍ തന്നെ. മോഹന്‍ലാലും ലിജോ ജോസും ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിക്കുന്നത്. വാലിബന്റെ ഓരോ അപ്‌ഡേറ്റിനും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളുമെല്ലാം തരംഗമായിരുന്നു. വാലിബന്റെ പ്രമേയം എന്തായിരിക്കും എന്നത് സംബന്ധിച്ച് ഒരു സൂചനയും ഇതുവരെ പുറത്തുവന്നിട്ടില്ല. ചിത്രം ജനുവരി 25ന് […]

1 min read

മലയ്ക്കോട്ടെ വാലിബൻ സിനിമയെക്കാളും എനിക്ക് കൂടുതൽ പ്രതീക്ഷ മോഹൻലാലിന്റെ റാം സിനിമ

എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള സിനിമയാണ് ലിജോ പല്ലിശേരി സംവിധാനം ചെയ്യുന്ന മലയ്ക്കോട്ടെ വാലിബൻ. ലിജോ പല്ലിശേരി ആയത് കൊണ്ട് തന്നെ മലയാള സിനിമ പ്രേമികൾ കൂടുതൽ പ്രതീക്ഷയാണ് സിനിമയ്ക്ക് നൽകുന്നത്. സിനിമയുടെ റിലീസാണ് ഈ അടുത്ത് വരാൻ പോകുന്നത്. അതുപോലെ തന്നെ മോളിവുഡിൽ ഒട്ടേറെ ചലച്ചിത്രങ്ങൾ ഹിറ്റാക്കി മാറ്റിയ സംവിധായകനാണ് ജിത്തു ജോസഫ്. ജിത്തു ജോസഫ് മോഹൻലാൽ ഒന്നിച്ച ദൃശ്യം, ദൃശ്യം 2 എന്നീ സിനിമകൾ മലയാളത്തിൽ തന്നെ വൻ വിജയമായിരുന്നു. കൂടാതെ ഈ […]

1 min read

“ടെക്നിക്കൽ ആയി മോഹൻലാലിന് വലിയ അറിവില്ല; നമ്മെ ഒരു വഴിക്കാക്കും”; മോഹൻലാലിനെ പറ്റി സന്തോഷ് ശിവൻ

മലയാള സിനിമയുടെ ചരിത്രവും ഹിറ്റ് ചിത്രങ്ങളുടെ പട്ടികയും എടുത്താൽ അതിൽ മുൻനിരയിൽ തന്നെയായിരിക്കും താര രാജാവായ നടൻ മോഹൻലാലിൻറെ പേര്. അഭിനയ മികവിൽ ഇന്ത്യൻ സിനിമയിലെ ആദ്യ നിരയിൽ എത്തുന്ന താരത്തിന് മലയാളത്തിൽ അല്ലാതെ തന്നെ നിരവധി ആരാധകരെ നേടിയെടുക്കുവാൻ സാധിച്ചുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന മോഹൻലാൽ ഇന്ന് നടൻ, നിർമ്മാതാവ്, ഇപ്പോൾ സംവിധായകൻ എന്ന നിലയിലും പ്രശസ്തനായി ഇരിക്കുകയാണ്. തുടക്കകാലത്ത് വില്ലൻ വേഷങ്ങളിലായിരുന്നു തിളങ്ങി നിന്നിരുന്നതെങ്കിലും പിന്നീട് […]

1 min read

100 കോടി നേടിയ പുലിമുരുകനെ കടത്തിവെട്ടാൻ മോൺസ്റ്റർ വരുന്നു; റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ഒരു മോഹൻലാൽ ചിത്രം തീയറ്ററുകളിലേക്ക് എത്തുകയാണ്. ഈ വർഷം ഫെബ്രുവരിയിൽ റിലീസിന് എത്തിയ ‘ആറാട്ട്’ എന്ന സിനിമയ്ക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രമാണ് ‘മോൺസ്റ്റർ’. ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ആറാട്ട്’. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ‘പുലിമുരുകൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോൺസ്റ്റർ’ എന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്. […]

1 min read

‘ഞാന്‍ ലാലേട്ടന്‍ ഫാന്‍, അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തി കാണുമ്പോഴും ആരാധന കൂടി വരും’; പൃഥ്വിരാജ്‌

മലയാള സിനിമയിലെ ഒരു പ്രധാന നടനാണ് പൃഥ്വിരാജ്. തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന പൃഥ്വിയെ അഹങ്കാരിയെന്നും, ജാഡക്കാരനെന്നുമൊക്കെയാണ് മലയാളികള്‍ വിളിക്കാറുള്ളത്. അഭിനേതാക്കളുടെ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പൃഥ്വിരാജ് ഗായകനെന്ന നിലയിലും, സംവിധായകനെന്ന നിലയിലും, നിര്‍മ്മാതാവ് എന്ന നിലയിലും പ്രശസ്തനാണ്. മികച്ച കഥാപാത്രങ്ങളും, മികച്ച സിനിമയും സമ്മാനിച്ച പൃഥ്വിക്ക് ആരാധകരും ഏറെയാണ്. അദ്ദേഹത്തിന്റെ കുറവുകള്‍ എണ്ണി പറയുമ്പോഴും പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ വിജയിക്കുമ്പോള്‍ ആരാധകര്‍ അത് ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ, പൃഥ്വിരാജ് മലയാളത്തിന്റെ താരരാജാവായ മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കകയാണ്. പൃഥ്വിരാജിന്റെ നല്ലൊരു […]

1 min read

‘എന്റെ ഫേവറേറ്റ് ആക്ടറാണ് ലാലേട്ടന്‍; അദ്ദേഹത്തെ ഒരു അത്ഭുതമായി തോന്നിയത് അപ്പോഴാണ്’ ; ഗീതു മോഹന്‍ദാസ്

മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നടിയും, സംവിധായികയുമാണ് ഗീതു മോഹന്‍ദാസ്. മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ഗീതു മോഹന്‍ദാസ് സമ്മാനിച്ചിട്ടുണ്ട്. 1986ല്‍ പുറത്തിറങ്ങിയ ‘ഒന്ന് മുതല്‍ പൂജ്യം വരെ’ എന്ന ചിത്രത്തിലാണ് ഗീതു മോഹന്‍ദാസ് ആദ്യമായി അഭിനയിച്ചത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. തുടര്‍ന്ന് ‘എന്‍ ബൊമ്മകുട്ടി അമ്മക്ക്’എന്ന തമിഴ് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് തെങ്കാശ്ശിപ്പട്ടനം, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, വാല്‍കണ്ണാടി, തുടക്കം, നമ്മള്‍ തമ്മില്‍ തുടങ്ങി നിരവധി ചിത്രത്തില്‍ ഗീതു […]