“ലൂസിഫർ പോലൊരു സ്ലോ മൂഡിൽ ഉള്ള മാസ്സ് പടം ഒന്നും കേരളത്തിന്‌ വെളിയിൽ പുലിമുരുഗൻ ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കാതിരുന്നത് അതാണ്” കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

“ലൂസിഫർ പോലൊരു സ്ലോ മൂഡിൽ ഉള്ള മാസ്സ് പടം ഒന്നും കേരളത്തിന്‌ വെളിയിൽ പുലിമുരുഗൻ ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കാതിരുന്നത് അതാണ്” കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാള സിനിമ ഇൻഡസ്ട്രിയിലെ തന്നെ ആദ്യ നൂറ് കോടി ക്ലബ്ബിൽ കയറിയ ചലച്ചിത്രമായിരുന്നു 2016ൽ വൈശാഖ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ പുലിമുറുകൻ. മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച സിനിമയും, ഏറ്റവും കൂടുതൽ കളക്ഷനുകൾ വാരി കൂട്ടിയ റെക്കോർഡും ഇന്നും പുലിമുരുകൻ എന്ന സിനിമയുടെ പേരിലാണ്. കൂടാതെ സിനിമയിലെ ഗാനങ്ങൾക്ക് പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. മലയാളി പ്രേഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിലായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ജനശ്രെദ്ധ നേടുന്നത് സിനിഫിലെ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ സിനിമ പ്രേഷകൻ പങ്കുവെച്ച കുറിപ്പാണ്. സിനിമയ്ക്ക് കുറച്ച് കൂടി നല്ല പ്രൊമോഷൻ നൽകി റിലീസ് ചെയ്തിരുന്നെങ്കിൽ പാൻ ഇന്ത്യയിൽ തന്നെ പുലിമുരുകൻ സിനിമ ജനശ്രെദ്ധ നേടിയനെയെന്നാണ് പ്രേഷകൻ അഭിപ്രായപ്പെടുന്നത്. മലയാളത്തിൽ കൂടാതെ തന്നെ തെലുങ്ക്, തമിഴ് ഭാക്ഷകളിൽ ക്‌ളീൻ ഹിറ്റായിരുന്നു. ബോളിവുഡ് ഇൻഡസ്ട്രിയിലെ പ്രേശക്ത നടനായ സൽമാൻ ഖാൻ വരെ ആ വർഷത്തെ ഏറ്റവും മികച്ച ചലച്ചിത്രം പുലിമുരുകനാണെന്നാണ് പറഞ്ഞത്.

പല തരത്തിലുള്ള പ്രേഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ എടുത്ത സിനിമ കുറച്ചു കൂടി നന്നായി സിനിമ എടുത്തിരുന്നേൽ അല്ലു അർജുന്റെ പുഷ്പ പോലെ വിജയം നേടാമെന്നായിരുന്നു പ്രേഷകൻ തന്റെ പോസ്റ്റിൽ കുറിച്ചത്. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത് അഭിനയിച്ച ചലച്ചിത്രമായ ലൂസിഫർ പോലെയുള്ള സ്ലോ മൂഡിൽ പോകുന്ന സിനിമ മറ്റ് ഇൻഡസ്ട്രികളിൽ ഹിറ്റാവത്ത പ്രധാന കാരണം. ഇതൊക്കെയായിരുന്നു. പോസ്റ്റിന്റെ പൂർണരൂപം കണ്ടു നോക്കാം.

“നല്ല രീതിയിൽ പ്രൊമോഷൻ കൊടുത്തു ഇറക്കിയിരുന്നു എങ്കിൽ മലയാള സിനിമയിലെ ആദ്യത്തെ പാൻ ഇന്ത്യൻ ഹിറ്റ്‌ പുലിമുരുഗൻ ആയനെ. പുലിമുരുഗൻ തെലുഗ്, തമിഴ് വേർഷൻ ഒക്കെ ക്ലീൻ ഹിറ്റ്‌ ആയിരുന്നു.അതുപോലെ ഇതിന്റെ ഹിന്ദി വേർഷൻ യൂട്യൂബിൽ 100മില്യൺ + വ്യൂസ് ഉണ്ട്. ബോളിവുഡ് സ്റ്റാർ സൽമാൻ ഖാൻ ഉൾപ്പെടെ ആ വർഷത്തെ തന്റെ ഏറ്റവും ഇഷ്ടപെട്ട പടം പുലിമുരുഗൻ ആണെന്ന് പറഞ്ഞിട്ടുണ്ട്.

എല്ലാത്തരം ഓഡിൻസിനും ഇഷ്ടപെടുന്ന കിടിലൻ മേക്കിങ്ങിൽ വന്ന മാസ്സ് മസാല പടം. കുറച്ചു കൂടി കിടിലൻ ആക്കിയിരുന്നു എങ്കിൽ അല്ലു അർജുന്റെ പുഷ്പ ഒക്കെ പോലെ നോർത്തിൽ ഗ്രൗണ്ട് ലെവൽ ഹിറ്റ്‌ ആകുമായിരുന്നു. പുലിമുരുഗൻ ഒക്കെ (ഡിസ്സെമിനേഷൻ നോർത്ത്, തെലുഗ് പ്രേക്ഷകർക്ക് ഇതുപോലെ ഉള്ള ലോജിക് നോക്കാത്ത മാസ്സ് പടങ്ങൾ വലിയ ഇഷ്ടം ആണ്). ലൂസിഫർ പോലൊരു സ്ലോ മൂഡിൽ ഉള്ള മാസ്സ് പടം ഒന്നും കേരളത്തിന്‌ വെളിയിൽ പുലിമുരുഗൻ ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കാതിരുന്നത് അതാണ്  പുലിമുരുഗൻ”.

 

Summary : That’s why slow motion film like lucifer has made anything like pulimurukan out of kerala