കുഞ്ചാക്കോ ബോബന്‍ ചിത്രം ചാവേര്‍ ഒടിടി സംപ്രേക്ഷണം ആരംഭിച്ചു
1 min read

കുഞ്ചാക്കോ ബോബന്‍ ചിത്രം ചാവേര്‍ ഒടിടി സംപ്രേക്ഷണം ആരംഭിച്ചു

കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ചാവേര്‍. ടിനു പാപ്പച്ചന്‍ ഒരുക്കിയ ചിത്രം തിയേറ്റര്‍ റിലീസിന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. രാഷ്ട്രീയ സംഘര്‍ഷങ്ങളും മനുഷ്യരുടെ അതിജീവനവും ചടുലമായ രംഗങ്ങളും മികച്ച സംഗീതവുമൊക്കെയായി പ്രേക്ഷകന് പുതിയൊരു സിനിമാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു ചാവേര്‍

ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറില്‍ അരുണ്‍ നാരായണനും വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ‘ചാവേര്‍’ ഇനി പ്രേക്ഷകര്‍ക്ക് സോണി ലിവിലൂടെ കാണാം. ചിത്രത്തിന്റെ ഒടിടി സംപ്രേക്ഷണം ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. സംഘര്‍ഷങ്ങളും അതിജീവനവും ചടുലമായ ദൃശ്യങ്ങളും വേറിട്ട സംഗീതവുമൊക്കെയായി പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സിനിമാനുഭവം തന്നെയായിരുന്നു ‘ചാവേര്‍’.

കുഞ്ചാക്കോ ബോബനും ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനും മനോജ് കെയുവും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ അവരുടെ കരിയറില്‍ ഇതുവരെ ചെയ്യാത്ത വേഷപകര്‍ച്ചയിലാണ് അഭിനയിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ പേരില്‍ സ്വജീവന്‍ പോലും വക വെക്കാതെ എന്തും ചെയ്യാന്‍ ഇറങ്ങി പുറപ്പെടുന്നവരുടെ ചോര മണക്കുന്ന ജീവിതം പറഞ്ഞിരിക്കുന്ന ചിത്രം ഗംഭീര ദൃശ്യവിരുന്ന് തന്നെയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. കണ്ണൂര്‍ പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയിരിക്കുന്ന തിരക്കഥയിലാണ് ടിനു പാപ്പച്ചന്‍ ‘ചാവേര്‍’ ഒരുക്കിയിരിക്കുന്നത്. ടിനു എന്ന ഫിലിം മേക്കറുടെ അസാധ്യമായ മേക്കിംഗ് ശൈലി തന്നെയാണ് ചാവേറിനെ സമീപകാല സിനിമകളില്‍ ഏറെ വേറിട്ടതാക്കിയിരിക്കുന്നത്.

കണ്ണൂരിന്റെ വന്യമായ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ജിന്റോ ജോര്‍ജ്ജിന്റെ ഛായാഗ്രഹണവും നിഷാദ് യൂസഫിന്റെ എഡിറ്റിംഗും ജസ്റ്റിന്‍ വര്‍ഗ്ഗീസിന്റെ സംഗീതവും രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനിംഗുമൊക്കെ ചാവേറിനെ ഒരു ക്ലാസ് ആന്‍ഡ് മാസ് ദൃശ്യവിരുന്നാക്കി തീര്‍ത്തു. സ്റ്റണ്ട് സുപ്രീം സുന്ദര്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസും ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയുമാണ്. കോസ്റ്റ്യൂം ഡിസൈനര്‍ മെല്‍വി ജെ, സ്റ്റണ്ട് സുപ്രീം സുന്ദര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍.