അന്ന് മമ്മൂട്ടി ചിത്രത്തിൽ ആൾക്കൂട്ടത്തിൽ നിന്ന പയ്യൻ മമ്മൂട്ടി ചിത്രത്തിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്നു….!!
1 min read

അന്ന് മമ്മൂട്ടി ചിത്രത്തിൽ ആൾക്കൂട്ടത്തിൽ നിന്ന പയ്യൻ മമ്മൂട്ടി ചിത്രത്തിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്നു….!!

കേരള ബോക്സ് ഓഫിസില്‍ ഇത് സിനിമകളുടെ നല്ല കാലമാണ്. നസ്‍ലെൻ നായകനായ പ്രേമലുവും മമ്മൂട്ടി ചിത്രം ഭ്രമയുഗവും വൻ കുതിപ്പാണ് നടത്തുന്നത്. ഇന്നലെ മാത്രം പ്രേമലു നേടിയത് മൂന്ന് കോടിയോളം ആണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ചിത്രം ആഗോളതലത്തിൽ 50 കോടിയിലേക്ക് കുതിക്കുകയാണ്. അതായത് 2024 ലെ ആദ്യത്തെ 50 കോടി ക്ലബ് മലയാള ചിത്രം ആയിരിക്കും പ്രേമലു എന്നാണ് ഇപ്പോള്‍ ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്.

യുവ പ്രണയത്തിന്റെ പുതിയ കാല കഥ പ്രമേയമായ പ്രേമലുവിന് തമാശ ഴോണര്‍ ഒരു അനുകൂല ഘടകമായി മാറുന്നു. പ്രണയം ഫ്രഷായി അവതരിപ്പിക്കുന്നുവെന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരുടെ പൊതു അഭിപ്രായം എന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് പ്രേമലു അവതരിപ്പിച്ചിരിക്കുന്നത്.യുവ തലമുറയുടെ പള്‍സ് മനസിലാക്കിയെടുത്ത റോം കോം ചിത്രമാണ് ഗിരീഷ് എഡി എന്ന സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ഒപ്പം നസ്ലിന്‍ മമിത തുടങ്ങിയ യുവാക്കളുടെ ഗംഭീര അഭിനയവും. ഗ്യാരണ്ടി പ്രൊഡക്ഷന്‍ ഹൗസായ ഭവന സ്റ്റുഡിയോ നിര്‍മ്മിച്ച ചിത്രം വിജയത്തിലേക്ക് കുതിക്കുകയാണ്.

അതേ സമയം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ് നടന്‍ നസ്ലിന്‍റെ വളര്‍ച്ച. മുന്‍പ് മമ്മൂട്ടി ചിത്രമായ മധുര രാജയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരു വ്യക്തമാകാത്ത മുഖമായി നിന്ന വ്യക്തിയായിരുന്നു നസ്ലിന്‍ ഇന്ന് മമ്മൂട്ടി ചിത്രത്തിനൊപ്പം മത്സരിച്ച് 50 കോടിയിലേക്ക് കുതിക്കുന്ന ചിത്രത്തിലെ നായകനായി വളര്‍ന്നിരിക്കുന്ന എന്ന കാര്യമാണ് വൈറലാകുന്നത്. ഇത് സിനിമ ഗ്രൂപ്പുകളില്‍ അടക്കം ചര്‍ച്ചയാണ്. 2019ല്‍ പുറത്തിറങ്ങിയ പ്രേമലു സംവിധായകന്‍ ഗിരീഷ് എഡി തന്നെ സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നസ്ലിന്‍ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് കുരുതി, വരനെ ആവശ്യമുണ്ട്, ഹോം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് ശ്രദ്ധ നേടി. നസ്ലിന്‍റെ കരിയറിലെ തന്നെ വന്‍ വിജയമായിരിക്കുകയാണ് ഇപ്പോള്‍ പ്രേമലു.