ആഗോള കളക്ഷനിൽ ആ നിര്‍ണായക സംഖ്യയിലേക്ക് അടുത്ത് ‘പ്രേമലു ‘
1 min read

ആഗോള കളക്ഷനിൽ ആ നിര്‍ണായക സംഖ്യയിലേക്ക് അടുത്ത് ‘പ്രേമലു ‘

സര്‍പ്രൈസുകള്‍ ഹിറ്റുകള്‍ക്ക് മുമ്പും മലയാള സിനിമാ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം സര്‍പ്രൈസുകളെയൊക്കെ മറികടക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് പ്രേമലു. മമ്മൂട്ടിയുടെ ഭ്രമയുഗം എത്തിയിട്ടും പ്രേമലുവിന് തിയറ്ററുകള്‍ കുടുതല്‍ ലഭിക്കുന്നു എന്നത് വമ്പൻമാരെ ഞെട്ടിക്കുന്ന കാര്യമാണ്. മഞ്ഞുമ്മല്‍ ബോയ്‍സിന്റെ കുതിപ്പിലും പ്രേമലു തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.നാലാമാഴ്‍ചയിലും കേരളത്തില്‍ നിന്ന് ഒരു കോടിയില്‍ അധികം നേടാൻ പ്രേമലുവിന് കഴിയുന്നുണ്ട്. ഒടുവില്‍ മറ്റൊരു നേട്ടത്തിലും പ്രേമലു എത്തിയിരിക്കകയാണ്. ആഗോള ബോക്സ് ഓഫീസില്‍ 70 കോടി ക്ലബില്‍ നസ്‍ലെന്റെ പ്രേമലു എത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. റിലീസ് സമയത്ത് പ്രതീക്ഷിക്കാതിരുന്ന 100 കോടി എന്ന നേട്ടത്തില്‍ പ്രേമലു എത്തിയാല്‍ ഒട്ടും അത്ഭുതപ്പെടാനില്ല.

പ്രേമലു കേരളവും കടന്ന് എല്ലാത്തരം സിനിമമാ പ്രേക്ഷകരെയും ആകര്‍ഷിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. ബോളിവുഡ് നിര്‍മാതാക്കളായ യാഷ്‍ രാജ് ഫിലിംസ് പ്രേമലുവിന്റെ യുകെയിലെയും യൂറോപ്പിലെയും വിതരണാവകാശം സ്വന്തമാക്കിയത് പ്രേമലവുന് ലഭിക്കുന്ന വൻ സ്വീകാര്യത കണ്ടാണ്. ബോക്സ് ഓഫീസില്‍ പ്രേമലുവിന് ലഭിക്കുന്ന കളക്ഷൻ മുൻനിര കമ്പനികളെയും അമ്പരപ്പിക്കുന്നു എന്നാണ് മനസ്സിലാകുന്നത്.


പുതുമ നിറഞ്ഞ അവതരണമാണ് പ്രേമലു സിനിമയുടെ പ്രധാന ആകര്‍ഷണമായിരിക്കുന്നത് എന്ന് മിക്ക പ്രേക്ഷകരും അഭിപ്രായപ്പെടുന്നു. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയതാണ് പ്രേമലു. യുവാക്കളുടെ പ്രണയമാണ് പ്രേമലുവില്‍ പറയുന്നത്. പുതിയ കാലത്തിന് യോജിക്കുന്ന തമാശകളാണ് ചിത്രത്തിന്റെ പ്രത്യേകതയായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.സംവിധാനം ഗിരീഷ് എഡിയാണ്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും നസ്‍ലെനും മമിത്യ്‍ക്കുമൊപ്പം പ്രേമലുവില്‍ മറ്റ് പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. നസ്‍ലെന്റെയും മമിത്രയുടെയും കെമിസ്‍ട്രി പ്രേമലു സിനിമയെ പ്രേക്ഷകരെ ഇഷ്‍ടപ്പെടുത്തു. പുതിയ കാലത്തിന് യോജിച്ച തമാശകള്‍ ചിത്രത്തില്‍ ചേര്‍ത്തത് പ്രേമലുവിന്റെ വിജയത്തില്‍ നിര്‍ണായക ഘടകവുമായി.