‘സം‌വിധായകന് തോറ്റാലും മേഹൻലാൽ എന്ന നടൻ ജയിച്ചു കൊണ്ടേ ഇരിക്കും ” ; കുറിപ്പ്
1 min read

‘സം‌വിധായകന് തോറ്റാലും മേഹൻലാൽ എന്ന നടൻ ജയിച്ചു കൊണ്ടേ ഇരിക്കും ” ; കുറിപ്പ്

സിനിമയായാൽ ഗംഭീരമാകും എന്ന് ഉറപ്പുള്ള ഒരു കഥയാണ് മഹാഭാരതത്തിന്റേത്. ഇതിനെ ആസ്പദമാക്കി രചിച്ച എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയാകും എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആര് ഏത് കഥാപാത്രത്തെ അവതരിപ്പിക്കുമെന്നോ, ആര് സിനിമയുടെ സംവിധാനം നിർവഹിക്കുമെന്നോ ഇതുവരേക്കും തീരുമാനം ആയിട്ടില്ല. ഗൂഗിൾ യൂണിവേഴ്‌സ് പ്രകാരം, ചിത്രത്തിൽ അമിതാഭ് ബച്ചനും, മമ്മൂട്ടിയും, മോഹൻലാലും, നാഗാർജുനയും അഭിനയിക്കുന്നുണ്ട്. ഭീമനായി മോഹൻലാലിനെ സങ്കൽപ്പിച്ചുകൊണ്ട് എ ഐയിൽ നിർമിച്ചിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഭീമന്റെ വിവിധ ഭാവങ്ങളെ ഇവർ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വരച്ചിട്ടുണ്ട്. രണ്ടാമൂഴം സംഭവിക്കുകയാണെങ്കിൽ അതിൽ ഭീമനായി മോഹൻലാലിനെയെല്ലാതെ മറ്റൊരാളെയും സങ്കൽപ്പിക്കാൻ കഴിയില്ല എന്നാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ പറയുന്നത്.


ഇപ്പോഴിതാ ചിത്രങ്ങൾ പങ്കുവെച്ച് ഒരു ആരാധകൻ കുറിച്ച വരികളും വൈറലാണ്. “രണ്ടാമൂഴം” സിനിമയായി ഇറങ്ങുമോ ഇല്ലയോ എന്നറിയില്ല. പക്ഷേ എപ്പോഴും രണ്ടാമൂഴക്കാരനായി പിന്നാക്കം നില്‍ക്കേണ്ട വരുന്ന ഭീമസേനനെ മറ്റൊരു നടനില്‍ കാണാന്‍ ഇനി ഇത്തിരി പ്രയാസമാണ്. സം‌വിധായകന്‍ തോറ്റാലും ഈ നടന്‍ ജയിച്ചുകൊണ്ടേഇരിക്കും. കുരുക്ഷേത്ര യുദ്ധഭൂമിയില്‍ നിന്നും ക്യാമറമാനോടൊപ്പം
AI Cinema & team. ” എന്നായിരുന്നു ആരാധകൻ്റെ കുറിപ്പ്. സിനിഫൈൽ ഗ്രൂപ്പിലാണ് കുറിപ്പ് പങ്കുവെച്ചത്. ഇതിന് താഴെ നിരവധി കമൻ്റ്സും വന്നിട്ടുണ്ട്.

“വാലിബൻ കണ്ടപ്പോ തോന്നിയ കാര്യം ഭീമസേനനും ലാലേട്ടന്റെ കയ്യിൽ ഭദ്രമാവും , മോഹൻലാൽ എന്ന് കേട്ടാൽ നെഗറ്റീവ് അടിക്കണം. അതാണ് ഇപ്പ ട്രെൻഡ്. ഷെയിം ഓഫ് ദാറ്റ്‌ പീപ്പിൾ.He is a legend , ഇയാളൊക്കെ ഭീമൻ ആയാൽ…അന്ന് മലയാളം idustry മൊത്തം ഇങ്ങേരുടെ കാലിൽ വീഴും. ആന്റണി പെരുമ്പാവൂർ, ഷാജി കൈലാസം, തമ്പുരാൻ രഞ്ജിത്ത്, ഒടിയൻ കുമാരൻ എന്നിവരെ ഒക്കെ മാറ്റി,
LJP സംവിധാനം , എനിങ്ങനെ അനുകൂലിച് നിരവധി കമൻ്റുകളാണ് വന്നിരിക്കുന്നത്. അതേസമയം നെഗററീവ് കമൻ്റുകളും ധാരാളമുണ്ട്.

“Great illustration.. പൗരുഷത്തിന്റെ atmost ആയ ഭീമസേനന്റെ ഭാവങ്ങൾ Images ൽ കാണുന്നതിന്റെ മൂന്നിൽ ഒന്ന് ഏട്ടനിൽ നിന്ന് പ്രതീക്ഷിക്കണ്ട എന്നായിരുന്നു ഒരാളുടെ കമൻ്റ്. നല്ല കോണ്സെപ്റ്റ് ആണ് . ഫോട്ടോസും കുഴപ്പമില്ല , പക്ഷേ ഈ ലൂക്കും സ്വഗും സിനിമയിൽ കാണുമ്പോൾ വരുന്നില്ല. ബഡ്ജറ്റ് പ്രോബ്ലം ആയിരിക്കണം എന്നായിരുന്നു മറ്റൊരു കമൻ്റ്. പണ്ടത്തെ മോഹൻലാൽ ഈസി ആയിട്ടിതൊക്കെ ചെയ്തേനെ. ഇപ്പോളത്തെ മോഹൻലാൽ ന് മുഖത്ത് എക്സ്പ്രഷൻ അത്ര നന്നായിവരുന്നില്ലെന്നും” കമൻ്റുകൾ ഉണ്ട്.