‘മലൈക്കോട്ടൈ വാലിബൻTT വന്നിട്ടും പ്രേക്ഷകർ വലിച്ചുകീറുന്നു, ഒരുപക്ഷെ നമ്മളിലെ പ്രെക്ഷകൻ ഇനിയും വളരാനുണ്ട് ” ; കുറിപ്പ് വൈറൽ
1 min read

‘മലൈക്കോട്ടൈ വാലിബൻTT വന്നിട്ടും പ്രേക്ഷകർ വലിച്ചുകീറുന്നു, ഒരുപക്ഷെ നമ്മളിലെ പ്രെക്ഷകൻ ഇനിയും വളരാനുണ്ട് ” ; കുറിപ്പ് വൈറൽ

മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രങ്ങളിലൊന്നായിരുന്നു മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. മലൈക്കോട്ടൈ വാലിബന്‍ എന്ന പേര് പ്രഖ്യാപിക്കപ്പെട്ട സമയം മുതല്‍ ആരംഭിച്ച ഹൈപ്പ് റിലീസ് തീയതി ആയപ്പോഴേക്ക് കുതിച്ചുയര്‍ന്നു. എന്നാല്‍ റിലീസ് ദിനം ഫാന്‍സ് ഷോകള്‍ക്കിപ്പുറം ചിത്രം പ്രതീക്ഷയ്ക്കൊപ്പം ഉയര്‍ന്നില്ലെന്ന പ്രേക്ഷക പ്രതികരണങ്ങളാണ് ഉയര്‍ന്നത്. ദിവസങ്ങള്‍ക്കിപ്പുറം സോഷ്യല്‍ മീഡിയയില്‍ കാര്യമായി പോസിറ്റീവ് അഭിപ്രായങ്ങള്‍ എത്തിയെങ്കിലും ബോക്സ് ഓഫീസില്‍ ചിത്രത്തെ കരകയറ്റാന്‍ അവയ്ക്ക് ആയില്ല. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയാണ്. തിയറ്ററിൽ വന്നപ്പോൾ കേട്ട ലാ​ഗ് കമന്റുകൾ തന്നെയാണ് ചിത്രത്തിന് ഒടിടി റിലീസിന് കിട്ടിയതെങ്കിലും ക്ലൈമാക്സിന് വൻ കയ്യടിയാണ് ലഭിക്കുന്നത്. നെഗറ്റീവ് റിവ്യുസ് ഇടുന്നവരോട് ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

കുറിപ്പിൻ്റെ പൂർണരൂപം

 

OTT വന്നിട്ടും പ്രേക്ഷകർ വലിച്ചുകീറുന്നകണ്ടിട്ടു ശെരിക്കും സഹിക്കാൻവയ്യാത്തകൊണ്ട് ആണ് ഈ പോസ്റ്റ്

മലയാളത്തിൽ എന്നല്ല മറ്റൊരുഭാഷയിൽപോലും ഇങ്ങനൊരു വ്യത്യസ്ഥമായ, മനോഹരമായ ഒരു മൂവി ഞാൻ കണ്ടിട്ടില്ല. thanks to Lijo Jose Pallissery. നിങ്ങൾക്കല്ലാതെ ഇങ്ങോനൊരു സിനിമ ചെയ്യാൻ മറ്റൊരു ഡിറക്ടർക്കും ധൈര്യമുണ്ടാവില്ല

It was a truly unique experience, something I had never experienced before.

BGMനെ പറ്റി പറഞ്ഞാൽ മലയാളത്തിൽനിന്നു സുഷിൻ ശ്യാമിനെയോ തമിളിൽനിന്നു അനുരിധിനെയൊ കൊണ്ടുവന്നു നേര്പ്പഡാ ആക്കാമായിരുന്നു എങ്കിൽ ഈ അഭിപ്രായമല്ല പ്രേക്ഷകരിൽ നിന്ന് വരേണ്ടിയിരുന്നത് ലാലേട്ടന്റെ entry തന്നെ തിയേറ്റർ കുലുക്കിയേനെ.

പക്ഷെ അതായിരുന്നില്ല ആ സിനിമയുടെ താളത്തിനു വേണ്ടിയിരുന്നത് അത് കൃത്യമായി അറിയുന്ന ഡയറക്ടർടെ നിർദേശ പ്രകാരമായിരിക്കണം BGM പ്രശാന്ത് പിള്ളൈ കമ്പോസ് ചെയ്‍തിരിക്കുന്നത്. പക്ഷെ അത് OTT കണ്ടവർക്ക് എത്രത്തോളം റിലേറെ ചെയ്യാൻ പറ്റിയെന്നു എനിക്ക് അറിയില്ല തിയേറ്ററിൽ വളരെ unique ആയ മനോഹരമായ എക്സ്പീരിയൻസ് ആയിരുന്നു Hunkey dory😍.

ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടാണെല്ലോ സ്റ്റാറ്റിക് ഫ്രെയിമിൽ കുറെ അധികനേരം ഹോൾഡ് ചെയ്‌തു നിർത്തി ആൾക്കാരുടെ ക്ഷെമ നശിപ്പിച്ചു എന്നൊക്കെ പലരുടെയും പോസ്റ്റുകൾ കണ്ടു അത് കണ്ടപ്പോൾ എനിക്ക് ഓർമവന്നത് എനിക്കൊരു ഫ്രണ്ട് ഉണ്ടായിരുന്നു ഞങ്ങൾ ടൂർ പോകുമ്പോൾ കൊടൈക്കനാൽ എന്ന് പ്ലാൻ ചെയ്‌താൽ അവനു അവിടെ എത്തണം അല്ലാതെ ഒരു സമാധാനമില്ല ഞങൾ ഫ്രണ്ട്സ് ഇടയ്ക്കു നല്ല മനോഹരമായ സ്ഥലങ്ങൾ കാണാൻ നിർത്തുമ്പോൾ ഇവൻ ബഹളമാണ് പോകാൻ 😂. Definitely ഓരോ ഫ്രെയിമും ആസ്വദിച്ചു കാണാൻ ഉള്ള സമയം കൊടുത്തുതന്നെയാണ് DOP ആൻഡ് എഡിറ്റിംഗ് എനിക്ക് അത് ശെരിക്കും ആസ്വദിക്കാൻ പറ്റി.

പാളിപ്പോയത് ശെരിക്കും marketting side ആണെന്നാണ് എനിക്ക് തോന്നിയത്. ഇതിൽനിന്നു പാഠം ഉൾകൊണ്ടായിരിക്കണം മമ്മൂക്ക തന്നെ വന്നു ഭ്രമയുഗം കാണാൻ clear mind ആയിട്ട് വരണമെന്ന് പറഞ്ഞത് എന്ന് തോന്നുന്നു.

ഇനീം വലിച്ചു നീട്ടുന്നില്ല ഇത്രെയും പറഞ്ഞത്,

Mark my words.

ഭാവിയിൽ നമ്മുടെ കുട്ടികൾ സിനിമ പഠിക്കാനുള്ള റഫറൻസ് മെറ്റീരിയൽ ആയി മാറും ഈ സിനിമ.

ആ തലമുറ നമ്മളെ നോക്കി ആശ്ചര്യത്തോടെ ചോദിക്കും ഈ മനോഹര ചിത്രം ഒരു തീയേറ്റർ ഫ്ലോപ്പ് ആയിരുന്നോയെന്നു. 

ഒരുപക്ഷെ നമ്മളിലെ പ്രെക്ഷകൻ ഇനിയും വളരാനുണ്ട്.

ഒരു സിനിമ ഫാൻ.

മനു കുരിശിങ്കൽ