പ്രേമലു, ഒരു പ്രേതലു ആയാല്‍…!!! മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം, വിഡിയോ
1 min read

പ്രേമലു, ഒരു പ്രേതലു ആയാല്‍…!!! മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം, വിഡിയോ

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ബ്ലോക്ബസ്റ്റർ വിജയം നേടിയ റൊമാന്റിക് കോമഡി ചിത്രമാണ് ‘പ്രേമലു. യുവതാരങ്ങളായ നസ്ലെനും മമിത ബൈജവും കേന്ദ്രകഥാപാത്രങ്ങളായി ബ്ലോക്ക്ബസ്റ്റർ ചിത്രം തിയറ്ററുകളിൽ 100 കോടിയും കളക്ഷനും നേടി. കൂടാതെ ചിത്രം തെലുങ്ക്, തമിഴ് ഡബ് പതിപ്പുകളുടെ റിലീസുകൾക്കും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 9 ന് പുറത്തെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ പ്രേക്ഷകരില്‍ നിന്ന്, വിശേഷിച്ചും യുവാക്കളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം എന്നതായിരുന്നു അതിന് പ്രധാന കാരണം.

ഇപ്പോഴിതാ ചിത്രത്തിന്‍റെ മൂഡ് തന്നെ മറ്റുന്ന ഒരു ട്രെയിലര്‍ കട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആനന്ദ് രംഗനാഥാണ് ഈ അനുഭവം നല്‍കുന്ന വീഡിയോ ചെയ്തിരിക്കുന്നത്. പ്രേമലു ഒരു ഫണ്‍ റൊമാന്‍റിക് കോമഡി ചിത്രം ആണെങ്കില്‍ വൈറലാകുന്ന വീഡിയോയില്‍ ഇതൊരു ത്രില്ലര്‍ ഹൊറര്‍ പടം പോലെയാണ് തോന്നുന്നത്. പലരും ഇത് പ്രേമലു അല്ല പ്രേതലുവാണ് എന്നും മറ്റും കമന്‍റ് ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ഇതിനകം വൈറലാണ്. പ്രേമലുവിലെ ചിരി ഉണര്‍ത്തിയ പല സന്ദര്‍ഭങ്ങളും ഈ ട്രെയിലറില്‍ വളരെ ഹൊറര്‍ മൂഡിലാണ് എടുത്തിരിക്കുന്നത്. തീര്‍ത്തും മലയാളിക്ക് പരിചിതമായ ഒരു ചിത്രത്തെ മറ്റൊരു മൂഡിലേക്ക് മാറ്റുകയാണ് ഈ ട്രെയിലര്‍ എന്ന് പറയാം.

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് നിലവില്‍ പ്രേമലു. ചിത്രത്തിന്‍റെ വിജയാഘോഷ വേദിയില്‍ വച്ചായിരുന്നു പ്രേമലു 2 ന്‍റെ സര്‍പ്രൈസ് പ്രഖ്യാപനം. ആദ്യ ഭാ​ഗം മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടിയിരുന്നതിനാല്‍ രണ്ടാം ഭാ​ഗം വലിയ കാത്തിരിപ്പാണ് ഉയര്‍ത്തുന്നത്. ചിത്രം തിയറ്ററുകളിൽ റിലീസായതിന് ശേഷം പ്രേമലുവിന്റെ ഒടിടി അവകാശം വിറ്റുപോയത്. ഹിന്ദുസ്ഥാൻ ടൈംസ്, ജാഗരൺ ഇംഗ്ലീഷ് വെബ്സൈറ്റുകളുടെ റിപ്പോർട്ടുകൾ പ്രകാരം പ്രേമലുവിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനാണ്. എന്നാൽ ഇക്കാര്യം നേരത്തെ ചിത്രത്തിൽ ചിത്രത്തിന്റെ നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് നിഷേധിച്ചിരുന്നു. കൂടാതെ ഈ ഇംഗ്ലീഷ് വാർത്ത വെബ്സൈറ്റുകൾ ചിത്രം മാർച്ച് 29 മുതൽ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.