”ചെറുപ്പക്കാരെയൊന്നും ജീവിക്കാൻ സമ്മതിക്കില്ല അല്ലേ?”; മമ്മൂട്ടിയുടെ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ട് ആരാധകർ
1 min read

”ചെറുപ്പക്കാരെയൊന്നും ജീവിക്കാൻ സമ്മതിക്കില്ല അല്ലേ?”; മമ്മൂട്ടിയുടെ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ട് ആരാധകർ

മ്മൂട്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊന്നും ഈയിടെയായി കാണാനില്ലല്ലോ എന്ന് ആരാധകർ അടക്കം പറഞ്ഞ് തുടങ്ങിയപ്പോഴേക്കും കൊടുങ്കാറ്റായി പുതിയ ഫോട്ടോ വന്നു. ഇത്തവണ ഏറെ വ്യത്യസ്തമായ ലുക്കിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരൊറ്റ ഫോട്ടോയിലൂടെ സോഷ്യൽ മീഡിയ തൂക്കാൻ മമ്മൂട്ടിയെ പോലെ മറ്റാർക്കും ആവില്ല എന്നത് പകൽ പോലെ സത്യമായ കാര്യമാണ്.

മലയാള സിനിമയിലെ തന്നെ സ്‌റ്റൈൽ ഐക്കൺ ആണ് മമ്മൂട്ടി എന്ന ബഹുമുഖ പ്രതിഭ. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് മമ്മൂട്ടിയുടെ പുതിയ ചിത്രമാണ്. കൗ ബോയ് ഹാറ്റ് ധരിച്ച് സൂപ്പർ കൂൾ ലുക്കിൽ നിൽക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോയിൽ കാണുന്നത്. വെള്ള ടീ ഷർട്ടും ബ്ല്യൂ ഡെനിം ജീൻസും ധരിച്ചാണ് നിൽപ്പ്. നീട്ടി വളർത്തിയ മുടി താരം കെട്ടിവച്ചിരിക്കുകയാണ്. കൂടെ കണ്ണട കൂടി വെച്ചതോടെ സ്‌റ്റൈൽ കംപ്ലീറ്റായി.

ഊരുചുറ്റുന്നവൻ (rambler) എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷാനി ഷാകിയാണ് ചിത്രം പകർത്തിയിരിക്കുന്നത്. മമ്മൂട്ടി തന്റെ സ്വന്തം സമൂഹമാധ്യമ അക്കൗണ്ട് വഴി പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ടാണ് ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിയത്.

എന്തായാലും ആരാധകർക്കിടയിൽ വൈറലാവുകയാണ് ഈ ചിത്രം. ചെറുപ്പക്കാരെയൊന്നും ജീവിക്കാൻ സമ്മതിക്കില്ല അല്ലേ- എന്നായിരുന്നു അഭിഭാഷകൻ ഹരീഷ് വാസുദേവൻ ഈ ഫോട്ടോക്കടിയിൽ കമന്റ് ചെയ്തത്. ഇന്ന് സോഷ്യൽമീഡിയ കത്തും എന്റെ പൊന്ന് ഇക്ക എന്നാണ് മറ്റൊരാൾ കുറിച്ചത്. അതിനിടെ മമ്മൂട്ടിയുടെ ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് അജു വർഗീസ് കുറിച്ചത് ദി റിയൽ ജാഡ എന്നാണ്.