16 Apr, 2024
1 min read

തിയറ്റർ ഭരിക്കാൻ ‘ജോസച്ചയാൻ’ വരുന്നുണ്ട് …!! ‘ടർബോ’ റിലീസ് തിയതി എത്തി

മമ്മൂട്ടി നായകനായ പക്കാ കൊമേഴ്‍സ്യല്‍ സിനിമയ്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്ത കാലത്തായി മമ്മൂട്ടി ഉള്ളടക്കങ്ങളിലെയും കഥാപാത്രത്തിന്റെയും വൈവിധ്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്ന കാമ്പുള്ള ചിത്രങ്ങള്‍ക്കായാണ് പ്രാധാന്യം നല്‍കാറുള്ളത്. എന്നാല്‍ ഇനി മമ്മൂട്ടിയുടേതായി വരാനിരിക്കുന്നത് തിയറ്റര്‍ ആഘോഷങ്ങള്‍ക്കായുള്ള ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രേക്ഷകരുടെ പ്രതീക്ഷകളില്‍ നിറയുന്ന ടര്‍ബോ സിനിമയുടെ പുതിയ അപ്‍ഡേറ്റും ആവേശം നിറയ്‍ക്കുന്നതാണ്. മമ്മൂട്ടി നായികനായി എത്തുന്ന സിനിമയുടെ റിലീസ് തിയതി ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രം ജൂൺ 13ന് തിയറ്ററിൽ എത്തും. മേജർ അപ്ഡേറ്റ് വരുന്നുവെന്ന് അണിയറപ്രവർത്തകർ അറിയിച്ചത് മുതൽ […]

1 min read

ഷൂട്ടിങ്ങിനിടെ വിശ്രമിക്കാൻ അടുത്ത വീട്ടിൽ കയറി മമ്മൂട്ടി; വീഡിയോ വൈറൽ

മമ്മൂട്ടി – ജിയോ ബേബി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമാണ് കാതൽ. കേരളത്തിനകത്തും പുറത്തും മികച്ച വിജയമാണ് ചിത്രം നേടിയത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ചിത്രത്തിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഒരു വിഡിയോ ആണ്. ചിത്രീകരണത്തിന്റെ ഇടവേളയിൽ തൊട്ടടുത്ത വീട്ടിൽക്കയറി കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടിയാണ് വീഡിയോയിൽ കാണുന്നത്. മമ്മൂട്ടി സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ എടുക്കുന്നതിനിടെയാണ് താരം സമീപത്തെ വീട്ടിൽ കയറിയത്. വീടിൻറെ ഉമ്മറത്ത് തന്നെ ഒരു പ്രായമായ സ്ത്രീ ഇരിപ്പുണ്ടായിരുന്നു. വീട്ടിൽ കയറി ചെന്ന താരം ഇവരോട് സംസാരിക്കുകയായിരുന്നു. നടക്കാൻ […]

1 min read

മമ്മൂട്ടിയുടെ ​ഗെയിം ത്രില്ലർ ഉടൻ പ്രതീക്ഷിക്കാം: ഡിനോ ഡെന്നിസ് ചിത്രം ബസൂക്ക പായ്ക്കപ്പ് ആയി

മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ബസൂക്ക’യ്ക്ക് പാക്കപ്പ് ആയി. സിനിമയുെട ഔദ്യോ​ഗിക ഫേസ്ബുക്ക് പേജ് വഴിയാണ് അണിയറക്കാർ ഇക്കാര്യം പങ്കുവെച്ചത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഒപ്പമുള്ള ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. 2024 ഫെബ്രുവരി 23ന് ആയിരുന്നു ബസൂക്കയുടെ അവസാനവട്ട ചിത്രീകരണം ആരംഭിച്ചത്. ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലർ ചിത്രമാണ് ‘ബസൂക്ക’. കഥയിലും അവതരണത്തിലും തുടക്കം മുതൽ പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിലേക്കു നയിച്ചുകൊണ്ട്, അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് […]

1 min read

കാത്തിരിപ്പുകൾക്ക് വിരാമം, ഭ്രമയു​ഗത്തിലെ ആ വീഡിയോ സോങ്ങ് എത്തി…

മലയാള സിനിമയിൽ നവതരം​ഗം സൃഷ്ടിക്കുകയാണ് രാഹുൽ സദാശിവൻ – മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ഭ്രമയു​ഗം എന്ന സിനിമ. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഇറങ്ങിയ ഈ ചിത്രത്തിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങിയതാണ് പുതിയ വിശേഷം. പൂമണി മാളിക എന്ന് തുടങ്ങുന്ന ശ്രദ്ധേയ ഗാനത്തിൻറെ വീഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. അമ്മു മരിയ അലക്സ് എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ക്രിസ്റ്റോ സേവ്യർ ആണ്. അർജുൻ അശോകന്റെ കഥാപാത്രം മമ്മൂട്ടി അവതരിപ്പിക്കുന്ന കൊടുമൺ പോറ്റിയുടെ ആവശ്യപ്രകാരം ആലപിക്കുന്ന പ്രകാരമാണ് ചിത്രത്തിൽ […]

1 min read

”ആ സീനിൽ മമ്മൂക്ക ശെരിക്കും സിദ്ധാർത്ഥിന്റെ മുഖത്ത് തുപ്പിയതാ, ഒറ്റ ടേക്കിൽ ചെയ്ത് തീർത്തു”; മമ്മൂട്ടി

അൻപത് കോടി ക്ലബിൽ കയറുന്ന ആദ്യ ബ്ലാക്ക് ആന്റ് വൈറ്റ്- ഹൊറർ ചിത്രമാണ് ഭ്രമയു​ഗം. ‘ഭൂതകാലം’ എന്ന ഹൊറർ- മിസ്റ്ററി ത്രില്ലറിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ മമ്മൂട്ടി ചിത്രം ഇതുകൊണ്ട് മാത്രമല്ല പല കാരണങ്ങൾക്കൊണ്ടും വ്യത്യസ്തമാണ്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച സിനിമയാണ് ഭ്രമയുഗം എന്നാണ് പ്രേക്ഷകരും നിരൂപകരും വിലയിരുത്തുന്നത്. സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിച്ച ഭ്രമയുഗത്തിന് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും […]

1 min read

മമ്മൂട്ടിയും സുരേഷ് ​ഗോപിയും വീണ്ടും ഒന്നിക്കുന്നു; മഹേഷ് നാരായണൻ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

മമ്മൂട്ടി- മഹേഷ് നാരായണൻ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന് വേണ്ടി പ്രേക്ഷകർ വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ്. ബി​ഗ് ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം പ്രഖ്യാപിച്ചത് മുതൽ സിനിമാ പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്. വലിയ ബഡ്ജറ്റിൽ കഥ പറയുന്ന സിനിമയിൽ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഉൾപ്പടെ വമ്പൻ താരനിര ഭാഗമാകുമെന്ന വാർത്തകളുണ്ട്. ആ താരനിരയിലേക്ക് സുരേഷ് ഗോപിയുടെ പേര് കൂടി ചേർക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. മമ്മൂട്ടിയും സുരേഷ് ​ഗോപിയും വളരെ കാലത്തിന് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ടാകും ഈ ചിത്രത്തിന്. […]

1 min read

”ഇപ്പോൾ മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്നത് മമ്മൂട്ടി”; സിബി മലയിൽ

മലയാളികൾക്ക് അഭിമാനിക്കാവുന്ന തരത്തിലുള്ള സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയിൽ. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങിയ മികച്ച സിനിമകളെല്ലാം സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ വർക്കുകൾ മലയാളികൾ അക്ഷരാർത്ഥത്തിൽ മിസ് ചെയ്യുന്നുണ്ട്. ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ചും മമ്മൂട്ടിയുടെ സിനിമകളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും സിബി മലയിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്നത് ഇപ്പോൾ മമ്മൂട്ടിയാണെന്നാണ് സിബി മലയിൽ […]

1 min read

നിങ്ങൾക്ക് നന്ദി പറഞ്ഞത് സാക്ഷാൽ മമ്മൂട്ടി തന്നെ, സംശയം വേണ്ട…

ഫോൺപേയോ ജിപേയോ അങ്ങനെ ഏതെങ്കിലും യുപി‍ഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പണമടച്ച ശേഷം കേൾക്കുന്ന മെസേജിലെ ശബ്ദം ചിരപരിചിതമായി തോന്നിയോ? മമ്മൂട്ടിയുടേതു പോലെ തോന്നിയോ? തോന്നൽ അല്ല, അടച്ച തുകയും അതിനു നന്ദിയും പറഞ്ഞത് മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടിയുമായി സഹകരിച്ച് സ്മാർട്ട്സ്പീക്കറുകളിൽ ആദ്യത്തെ സെലിബ്രിറ്റി വോയ്സ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത് ഫോൺപേയാണ്. ഈ പുതിയ ഫീച്ചർ ഇന്ത്യയിലുടനീളം ലഭ്യമാക്കിക്കഴിഞ്ഞു. മലയാളത്തിലും ഇംഗ്ലീഷിലുമാണ് മമ്മൂട്ടിയുടെ ശബ്ദം ഉപയോഗിച്ചിരിക്കുന്നത്. ഹിന്ദിയിൽ അമിതാഭ് ബച്ചൻറെ ശബ്ദവും ഉപയോഗിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മമ്മൂട്ടിയെ കൂടാതെ ബച്ചൻറെ ശബ്ദവും […]

1 min read

”ഇങ്ങനെയൊരു അഹങ്കാരിയായി മമ്മൂട്ടി തന്നെ വേണം; ഷൂട്ട് നടക്കുമ്പോൾ ആ ജില്ലയിൽ തന്നെ ഉണ്ടാകരുതെന്ന് പറഞ്ഞു”; ശ്രീനിവാസൻ

ശ്രീനിവാസനും മീനയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കഥ പറയുമ്പോൾ. മമ്മൂട്ടി ​ഗസ്റ്റ് റോളിലെത്തിയ ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ശ്രീനിവാസൻ ആയിരുന്നു. നടൻ മുകേഷും ശ്രീനിവാസനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ ഈ സിനിമ വീണ്ടും ചർച്ചയാവുകയാണ്. മമ്മൂട്ടിയുമായി ഉണ്ടായ പിണക്കത്തെ കുറിച്ച് ശ്രീനിവാസൻ തുറന്നു പറഞ്ഞതോടെയാണ് സംഭവം വീണ്ടും ചർച്ചയാകുന്നത്. താൻ പല കാര്യങ്ങളും തുറന്നു പറഞ്ഞിട്ടും മോഹൻലാലിന് തന്നോട് നീരസം തോന്നിയിട്ടില്ല. എന്നാൽ മമ്മൂട്ടിയുമായി പലപ്പോഴും ഏറ്റുമുട്ടൽ നടന്നിട്ടുണ്ട് എന്നാണ് ശ്രീനിവാസൻ സിനിമാതെക്ക് എന്ന […]

1 min read

മുതൽമുടക്കിനേക്കാൾ കളക്ഷൻ വാരി ഭ്രമയു​ഗം; 52 കോടി കളക്ഷനുമായി മൂന്നാം വാരത്തിലേക്ക്

ഈ നൂറ്റാണ്ടിൽ ഒരു സിനിമ പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ ചിത്രീകരിക്കുക എന്നത് വലിയൊരു പരീക്ഷണം ആണ്. ഭ്രമയു​ഗം ടീം അതുൾപ്പെടെയുള്ള എല്ലാ പരീക്ഷണങ്ങളിലും വിജയിച്ചു. രാഹുൽ സദാശിവൻ- മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ഈ ചിത്രം കോടികൾ വാരി പ്രേക്ഷകമനസിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഭ്രമയു​ഗം ഇപ്പോഴിതാ മാർച്ചിലേക്ക് കടക്കാൻ ഒടുങ്ങുകയാണ്. സിനിമ ഇറങ്ങിയിട്ട് മൂന്നാമത്തെ ആഴ്ചയാണ് വരുന്നത്. മൂന്നാം വാരം എന്നത് മാർച്ച് മാസത്തിലാണ് ആരംഭിക്കുക. ‘Bramayugam March-ing into 3rd Week’, എന്നാണ് […]