മമ്മൂട്ടി- ​ഗൗതം മേനോൻ ചിത്രം ജൂലൈയിൽ കൊച്ചിയിൽ ആരംഭിക്കും; നായിക ആര്?
1 min read

മമ്മൂട്ടി- ​ഗൗതം മേനോൻ ചിത്രം ജൂലൈയിൽ കൊച്ചിയിൽ ആരംഭിക്കും; നായിക ആര്?

മിഴിലെ റൊമാന്റിക് ഹിറ്റ് സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. നടൻ കൂടിയായ അദ്ദേഹം മലയാളത്തിൽ സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാർത്ത മലയാളി പ്രേക്ഷകർക്ക് സന്തോഷമുള്ള കാര്യമാണ്. ഈ ചിത്രത്തിൽ മമ്മൂട്ടിയായിരിക്കും നായകനാകുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് ചിത്രവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്.

ചിത്രത്തിൽ നയൻതാര നായികയാകുമെന്നും അതല്ല, സമാന്തയാണ് മമ്മൂട്ടിയുടെ നായികയാകുന്നതെനന്നുമടക്കം റിപ്പോർട്ടുകളെത്തി. എന്നാൽ ഇവർ രണ്ടുപേരുമല്ല. മമ്മൂട്ടിയുടെ നായികയാകുന്നത് മറ്റൊരു താരമായിരിക്കുമെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. മറ്റൊരു റിപ്പോർട്ട് സിനിമയുടെ ചിത്രീകരണം ചെന്നൈയിലായിരിക്കുമെന്നായിരുന്നു. എന്നാൽ സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ വെച്ചാകും എന്നാണ് സിനിമയോടടുത്ത വൃത്തങ്ങൾ പറയുന്നത്.

ജൂലൈ ഒന്നിന് സിനിമയുടെ ചിത്രീകരണം തുടങ്ങാനും പദ്ധതിയിട്ടിണ്ട്. മലയാള സിനിമയുടെ ഭാഗമായിട്ടുണ്ടെങ്കിലും ​ഗൗതം മേനോന്റെ മലയാളത്തിലെ സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുക. അതേസമയം മമ്മൂട്ടി നായകനാവുന്ന ബസൂക്കയിൽ ഗൗതം മേനോൻ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

വൈശാഖ് സംവിധാനം ചെയ്ത ടർബോ ആണ് മമ്മൂട്ടിയുടെ ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം. മമ്മൂട്ടി ടർബോ ജോസ് എന്ന മാസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം രാജ് ബി ഷെട്ടിയാണ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം ബിന്ദു പണിക്കരാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നടി അഞ്ജന ജയപ്രകാശും ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിട്ടുണ്ട്.