Raj B Shetty
വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി; ടർബോ 2ൽ വില്ലനായി മക്കൾ സെൽവം
ഭ്രമയുഗത്തിന് ശേഷം തിയേറ്ററിലെത്തിയ മമ്മൂട്ടിച്ചിത്രമാണ് ടർബോ. വൈശാഖ്- മമ്മൂട്ടി കോമ്പോയിലിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ടർബോ. ഈ രണ്ട് ചിത്രങ്ങളേക്കാളും ഹിറ്റാവുകയാണ് ടർബോ. അതേസമയം രണ്ടാം ഭാഗത്തിനുള്ള സാധ്യതകളോടെയാണ് ചിത്രം അവസാനിച്ചത്. വിജയ് സേതുപതിയുടെ ശബ്ദത്തോടെയായിരുന്നു ചിത്രത്തിന്റെ ടെയ്ൽ എൻഡ്. ഇപ്പോഴിതാ വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജ് […]
ആദ്യ ദിനം തന്നെ കേരളത്തിൽ നിന്ന് പണം വാരിക്കൂട്ടി ടർബോ; ഞെട്ടിക്കുന്ന കളക്ഷൻ പുറത്ത്…
പ്രേക്ഷകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിയുടെ ടർബോ ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചത്രത്തിന് അഡ്വാൻസ് ബുക്കിംഗ് കളക്ഷനിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിയുടെ ടർബോയുടെ ബോക്സ് ഓഫീസ് കളക്ഷനിലും മികച്ച നേട്ടമുണ്ടാക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. ടർബോയ്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. കേരളത്തിൽ നിന്ന് ടർബോ നാല് കോടി രൂപയിലധികം റിലീസിന് നേടിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. സൗത്ത്‍വുഡാണ് ട്രാക്ക് ചെയ്‍ത കേരള കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. അന്തിമ കണക്കുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. സംവിധാനം നിർവഹിക്കുന്നത് വൈശാഖും ചിത്രത്തിന്റെ […]