13 Apr, 2024
1 min read

ബോളിവുഡിനേയും മറികടന്ന് ആടുജീവിതം; ടിക്കറ്റ് വിൽപ്പനയിൽ ഒരു ചിത്രം മാത്രം മുന്നിൽ

പൃഥ്വിരാജ്- ബ്ലസി കൂട്ടുകെട്ടിലിറങ്ങിയ ആടുജീവിതത്തിന് കേരളത്തിനു പുറത്തും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിന്റെ എക്കാലത്തെയും വൻ ഹിറ്റ് ചിത്രമായി ചിത്രം മാറിയേക്കുമെന്നാണ് പ്രതീക്ഷ. മികച്ച പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം തിയേറ്ററുകളിലെത്തിയപ്പോൾ പ്രതീക്ഷിച്ചതിലും ഒരുപാട് മുകളിലാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഞായറാഴ്ച പൃഥ്വിരാജിന്റെ ആടുജീവിതം സിനിമയുടെ ടിക്കറ്റ് വിൽപനയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. ടിക്കറ്റ് വിൽപനയിൽ ബുക്ക് മൈ ഷോയിൽ നിന്നുള്ള കണക്കുകളിലാണ് ആടുജീവിതം നേട്ടമുണ്ടാക്കിയത്. 24 മണിക്കൂറിലെ ആകെ ടിക്കറ്റ് […]

1 min read

ആ ഖ്യാതിയും പൃഥ്വിരാജിന് സ്വന്തം…!! ഇത് മറികടക്കാൻ മോഹൻലാലിൻ്റെ ബറോസിന് സാധിക്കുമോ

2002ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത നന്ദനം എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ്  സിനിമയിൽ എത്തുന്നത്. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി വേഷപ്പകർച്ചയിൽ അദ്ദേഹം തിളങ്ങി. ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ അറിയപ്പെടുന്ന നിർമ്മാതാവും സംവിധായകനും കൂടിയാണ് പൃഥ്വിരാജ്. തന്റെ കരിയറിലെ ആദ്യത്തെ 100 കോടി ക്ലബ്ബ് ചിത്രവും നടന്‍ തന്റെ കൈക്കുള്ളിൽ ആക്കിക്കഴിഞ്ഞു. മാർച്ച് 28നാണ് ആടുജീവിതം എന്ന സിനിമ റിലീസ് ചെയ്തത്. ബ്ലെസിയുടെ ഈ ചിത്രത്തിനായി പൃഥ്വി നടത്തിയത് ചെറുതല്ലാത്ത ഡെഡിക്കേഷൻ ആണ്. ഒരു പക്ഷേ മറ്റൊരു […]

1 min read

“സിനിമ തീർന്നിട്ടും ഉള്ളിലൊരു ദാഹം, അത് നജീബിന്റെ കണ്ണിലും തൊണ്ടയിലും ഞരങ്ങലുകളിലും നിങ്ങളെന്ന നടന്റെ അഭിനയം തീർത്ത വിസ്മയമാണ്..”

ആടുജീവിതം എന്ന പൃഥ്വിരാജ് ചിത്രം വിജയ​ഗാഥ രചിച്ച് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 100 കോടി ക്ലബ്ബ് എന്ന നേട്ടമടക്കം നേടിയ സിനിമ സംവിധാനം ചെയ്തത് ബ്ലെസി ആയിരുന്നു. പതിനാറ് വർഷത്തോളം ഈ സിനിമയുടെ പുറകെ ആയിരുന്നു അദ്ദേഹമെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ആ കഷ്ടപ്പാടിന് ലഭിച്ച പ്രതിഫലം ആണ് തിയറ്ററുകളിൽ മുഴങ്ങി കേൾക്കുന്ന കയ്യടികൾ. ഇപ്പോഴിതാ ആടുജീവിതം സിനിമയെയും പൃഥ്വിരാജിനെയും പുകഴ്ത്തി നടി നവ്യാ നായർ രംഗത്തെത്തിയിരിക്കുകയാണ്. പുസ്തകം വായിച്ചപ്പോൾ തന്നെ ഹൃദയംപിടഞ്ഞിരുന്നുവെന്നും സിനിമ കണ്ട ശേഷം […]

1 min read

ആ ചരിത്ര നേട്ടം ഇനി ‘ആടുജീവിത’ത്തിനും…!! പൃഥ്വിക്ക് മുന്നിൽ വീണ് മമ്മൂട്ടി, മോഹൻലാല്‍ പടങ്ങള്‍

2024 തുടക്കം മുതൽ മലയാള സിനിമയുടെ തലവര മാറുന്ന കാഴ്ചയാണ് ഓരോരുത്തരും കണ്ടുകൊണ്ടിരിക്കുന്നത്. ഓസ്ലർ ആയിരുന്നു ഈ വർഷത്തെ ആദ്യ ഹിറ്റ്. പിന്നീട് വന്ന ചില സിനിമകൾക്ക് വേണ്ടത്ര പ്രകടം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിലും പ്രേക്ഷക ശ്രദ്ധനേടാനായിരുന്നു. ശേഷം പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകൾ സമ്മാനിച്ചത് സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്ററുകളാണ്. അവയിലെ ഏറ്റവും ഒടുവിലെ ഉദാഹരണം ആയിരിക്കുകയാണ് ഇപ്പോൾ ആടുജീവിതവും. മാർച്ച് 28ന് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രതീക്ഷിച്ചത് പോലെ തന്നെ പ്രേക്ഷകർ ഒന്നടങ്കം […]

1 min read

“ആടുജീവിതം എത്ര കോടി നേടിയാലും ബ്ലെസ്സി അറിയപെടുന്നത് തന്മാത്രയും കാഴ്ചയുടെയും പേരിൽ തന്നെയാവും..”

സംവിധായകൻ ബ്ലെസിയുടെ സിനിമകൾ എപ്പോഴും പ്രേക്ഷകരെ ആഴത്തിൽ സ്വാധീനിക്കാറുണ്ട്. തന്മാത്ര, കാഴ്ച തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. തിരുവല്ലക്കാരനായ ബ്ലെസി പദ്മരാജൻ, ലോഹിതദാസ് തുടങ്ങിയവരുടെ സഹ സംവിധായകനായാണ് കരിയർ തുടങ്ങുന്നത്. 2004 ൽ കാഴ്ച എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. ബ്ലെസിയുടെ ആടുജീവിതം എന്ന സ്വപ്ന പ്രൊജക്ട് ആണ് ഇപ്പോൾ തിയേറ്റ്റിൽ മികച്ച വിജയം നേടി മുന്നേറുന്നത്. ഇപ്പോഴിതാ തന്മാത്രയും കാഴ്ച്ചയും പോലെ അത്ര മനസിൽ തങ്ങി നിൽകുന്ന ഒന്നല്ല ആടുജീവിതം എന്ന് പറയുകയാണ് ഒരു ആരാധകൻ. […]

1 min read

“നജീബില് നിന്നെ കണ്ടതേയില്ല. പകരം നിന്നിലെ നടനെയാണ് കണ്ടത്” ; ആടുജീവിതത്തെക്കുറിച്ച് ഇന്ദ്രജിത്ത്

ആടുജീവിതം മലയാളത്തിന്റെ എക്കാലത്തെയും വിജയ ചിത്രമാകാനുള്ള കുതിപ്പിലാണ്. ആടുജീവിതം ആഗോളതലത്തില്‍ ആകെ 82 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. ഇത്തരം ഒരു നേട്ടം ആറ് ദിവസത്തിനുള്ളിലാണ് എന്നതും പ്രസക്തമാണ്. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്ന കൈയടി നേടിക്കൊടുക്കുകയാണ് ആടുജീവിതം. ബെന്യാമിന്‍റെ വിഖ്യാത നോവല്‍ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകള്‍ നിറയ്ക്കുമ്പോള്‍ ചിത്രത്തെക്കുറിച്ച് തനിക്കുള്ള അഭിപ്രായം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിയുടെ സഹോദരനും നടനുമായ ഇന്ദ്രജിത്ത്. ചിത്രത്തില്‍ പൃഥ്വിരാജിനെ […]

1 min read

നജീബിന് വേണ്ടി ആദ്യം സമീപിച്ചത് സൂര്യയെയും വിക്രമിനെയും; ആടുജീവിതത്തിൽ പൃഥ്വിയ്ക്ക് അവസരം ലഭിച്ചതിനെക്കുറിച്ച് ബ്ലസി

നീണ്ട പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയമാണ് ആടുജീവിതം എന്ന സിനിമ. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ കേരളത്തിൽ മികച്ച ബോക്സ് ഓഫിസ് കളക്ഷൻ സ്വന്തമാക്കി മുന്നേറുകയാണ് ഈ ചിത്രം. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ കൊണ്ടുതന്നെ വേൾഡ് വൈഡ് ബോക്സോഫീസ് കളക്ഷനായി 50 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ […]

1 min read

നാല് ദിവസം കൊണ്ട് നേടിയത് 60 കോടിക്ക് മീതെ, മുടക്കുമുതൽ 82 കോടി; 100 കോടിയിലേക്ക് കടക്കാനൊരുങ്ങി ആടുജീവിതം

നീണ്ട പതിനാറ് വർഷം കൊണ്ടാണ് ബ്ലസി ആടുജീവിതം എന്ന സിനിമ പൂർത്തിയാക്കിയത്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കാലഘട്ടം തന്നെയാണ്. അങ്ങനെയൊരു പരീക്ഷണത്തിന് മുതിർന്ന ബ്ലസിയെ അനുമോദിക്കാതെ വയ്യ. ഇതിനൊപ്പം നടൻ പൃഥ്വിരാജും മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരുമെല്ലാം കട്ടയ്ക്ക് നിൽക്കുകയും ചെയ്തു. ഒടുവിൽ ആടുജീവിതം എന്ന സർവൈവൽ ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകർ ഒറ്റസ്വരത്തിൽ പറഞ്ഞു, ‘മലയാള സിനിമയെ ലോക സിനിമയ്ക്ക് മുന്നിൽ ആടുജീവിതം അടയാളപ്പെടുത്തും’. നജീബ് എന്ന കഥാപാത്രമായി പൃഥ്വിരാജ് ബി​ഗ് സ്ക്രീനിൽ നിറഞ്ഞാടിയപ്പോൾ […]

1 min read

‘അന്ന് ജാഡക്കാരനെന്ന് വിളിച്ചു, ഇന്ന് കഥ മാറി, അവർ കിരീടം ചൂടിപ്പിക്കുന്നു’; പൃഥ്വിരാജിനെക്കുറിച്ച് തമിഴ് മാധ്യമപ്രവർത്തകൻ

ആടുജീവിതം തീയറ്ററുകളിൽ എത്തുന്നതിന് മുമ്പ് തന്നെ ചിത്രത്തിന് വേണ്ടി നടൻ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ വലിയ ചർച്ചയായിരുന്നു. 30 കിലോയോളം ഭാരമാണ് താരം ആടുജീവിതത്തിനായി കുറച്ചത്. ബെന്യാമിൻ എഴുതിയ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിൽ പൃഥ്വി, നജീബ് ആയാണ് എത്തിയത്. ‘മറ്റാര് ചെയ്യും ഇത്രയും ഡെഡിക്കേഷൻ’, ആടുജീവിതത്തിലെ പൃഥ്വിരാജിനെ കണ്ട് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞ വാക്കുകളാണിത്. ആ ത്യാ​ഗത്തിന്റെ, ആ ഡെഡിക്കേഷന്റെ യഥാർത്ഥ വിലയാണ് തിയറ്ററിൽ മുഴങ്ങി കേൾക്കുന്ന കയ്യടികൾ. സംവിധായകൻ ബ്ലെസിയേയും പൃഥ്വിരാജിനെയും പ്രശംസിച്ച് […]

1 min read

’72 മണിക്കൂർ വരെ ഭക്ഷണം കഴിച്ചില്ല, ഉറക്കം നഷ്ട്ടപെട്ടുതുടങ്ങി’; പൃഥ്വിയുടെ ആടുജീവിതം യാത്ര

സിനിമയ്ക്ക് വേണ്ടി, അതിലെ കഥാപാത്രങ്ങൾക്ക് വേണ്ടി ഏതറ്റം വരെയും പോകുന്നവരാണ് സിനിമാ താരങ്ങൾ. ഈ അടുത്ത് വളരെയധികം ഇക്കാര്യത്തിൽ ശ്രദ്ധനേടിയ താരമാണ് പൃഥ്വിരാജ് . ഏറെ കടമ്പകൾ സഹിക്കേണ്ടി വന്ന താരമാണ് പൃഥ്വിരാജ്. ആടുജീവിതം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് വേണ്ടി പൃഥ്വി നടത്തിയ ട്രാൻസ്ഫോമേഷൻസ് വളരെ വലുതായിരുന്നു. ആ ത്യാ​ഗത്തിന്റെ വലിയ ഫലം ആണ് ഇപ്പോൾ തിയറ്ററുകളിൽ മുഴങ്ങുന്ന കയ്യടികൾ എന്ന് നിസംശയം പറയാം. ഇപ്പോഴിതാ ആടുജീവിത്തിന് താൻ എടുന്ന ഡയറ്റും കാര്യങ്ങളെയും പറ്റി പൃഥ്വിരാജ് […]