ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് ബി ഉണ്ണികൃഷ്ണൻ – മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടു
1 min read

ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് ബി ഉണ്ണികൃഷ്ണൻ – മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടു

സിനിമപ്രേമികളെല്ലാം ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിലെ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം. മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒരുമിക്കുമ്പോൾ പിറക്കുന്നത് ഒരു ഹിറ്റ് ആയിരിക്കുമെന്ന് എല്ലാവർക്കും ഉറപ്പാണ്. അതുകൊണ്ട് തന്നെ ഈ ചിത്രത്തിനു വേണ്ടി വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെ സംബന്ധിച്ച ഒരു വലിയ വാർത്ത തന്നെയാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും ഓഗസ്റ്റ് 17ന് വൈകിട്ട് ആറുമണിക്ക് പുറത്തു വിടുമെന്നാണ് അണിയറപ്രവർത്തകർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് ആവട്ടെ മമ്മൂട്ടി തന്നെയാണ്.

തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് മമ്മൂട്ടി സന്തോഷ വാർത്ത ആരാധകരെ അറിയിച്ചിരുന്നത്. ചിത്രത്തിൽ ഒരു വമ്പൻ താരനിര തന്നെയായിരിക്കും അണിനിരക്കുന്നത് എന്ന വാർത്തയും പുറത്തു വന്നിരുന്നു. ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയ നടനായിരിക്കും ഈ ചിത്രത്തിലും വില്ലൻ വേഷത്തിൽ എത്തുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബി ഉണ്ണികൃഷ്ണൻ തന്നെ ആയിരിക്കും ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത് എന്നും അറിയാൻ സാധിക്കുന്നുണ്ട്. സ്നേഹ, അമലാ പോൾ, ഐശ്വര്യ ലക്ഷ്മി, എന്നിങ്ങനെ മൂന്ന് നായികമാരായിരിക്കും ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഇവർക്കൊപ്പം ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, ജിനു ഏബ്രഹാം, സിദ്ദിഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത ഫൈസ് സിദ്ദിഖ് ആയിരിക്കും ഛായാഗ്രഹണം നിർവഹിക്കുക. സംഗീതം ജസ്റ്റിൻ വർഗീസും എഡിറ്റിങ് മനോജ്, കലാസംവിധാനം ഷാജി നടുവിലും വസ്ത്രാലങ്കാരം പ്രവീൺ വർമ്മയുമാണ് ചെയ്യുന്നത്. അതോടൊപ്പം തന്നെ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രം, റോഷഖ് എന്ന ചിത്രം ഒക്കെ ചിത്രീകരണം പൂർത്തീകരിച്ച് മമ്മൂട്ടി ചിത്രങ്ങൾ തന്നെയാണ്. അതിനുശേഷം അമൽ നീരദ് ഒരുക്കുന്ന ബിലാൽ എന്ന ചിത്രം ഉണ്ടാകും. എന്നാൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടില്ല. ബിലാൽ എന്ന ചിത്രത്തിനു വേണ്ടിയാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

മമ്മൂട്ടിയുടെ കരിയർ ഗ്രാഫിൽ തന്നെ വലിയൊരു വ്യത്യാസം കൊണ്ടുവരുവാൻ സാധിക്കുന്ന ചിത്രമായിരിക്കും ബിലാലെന്ന ഇതിനോടകം തന്നെ എല്ലാവരും പറഞ്ഞു കഴിഞ്ഞിരുന്നു. ബിഗ്ബി എന്ന ചിത്രം വേണ്ടവിധത്തിൽ ശ്രദ്ധ നേടിയിരുന്നില്ല തീയേറ്ററിൽ, വേണ്ടത് നേടിയിരുന്നില്ലങ്കിലും ടിവിയിൽ എത്തിയപ്പോൾ വളരെയധികം റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രം ആയി മാറിയിരുന്നു ബിഗ്ബി.