”കേരളത്തിലെ പ്രേക്ഷകർ പഠിപ്പുള്ളവരാണ്, അതുകൊണ്ട് മമ്മൂട്ടിയുടെ സിനിമ സ്വീകരിച്ചു”; ഖാൻമാർ പോലും ഇങ്ങനെ ചെയ്യില്ലെന്ന് വിദ്യാ ബാലൻ
1 min read

”കേരളത്തിലെ പ്രേക്ഷകർ പഠിപ്പുള്ളവരാണ്, അതുകൊണ്ട് മമ്മൂട്ടിയുടെ സിനിമ സ്വീകരിച്ചു”; ഖാൻമാർ പോലും ഇങ്ങനെ ചെയ്യില്ലെന്ന് വിദ്യാ ബാലൻ

ടൻ മമ്മൂട്ടിക്ക് പ്രശംസകളുമായി ബോളിവുഡ് താരം വിദ്യാ ബാലൻ. ഖാൻമാർക്ക് പോലും ‘കാതൽ’ എന്ന സിനിമ ചെയ്യാനുള്ള ധെര്യമുണ്ടാവില്ല എന്നാണ് വിദ്യയുടെ അഭിപ്രായം. ബോളിവുഡിൽ നിന്നും കാതൽ പോലൊരു സിനിമ ഉണ്ടാകില്ല. കേരളത്തിലെ പ്രേക്ഷകർ സാക്ഷരരാണ്. അവർ തുറന്ന മനസോടെ ഇത് സ്വീകരിക്കും എന്നാണ് വിദ്യ ബാലൻ പറയുന്നത്.

”അഭ്യസ്തവിദ്യരായ പ്രേക്ഷകരാണ് കേരളത്തിലുള്ളത് എന്ന കാര്യം ഉൾക്കൊള്ളണ്ണം. അതൊരു വലിയ വ്യത്യാസം തന്നെയാണ്. കാതൽ എന്ന സിനിമ മമ്മൂട്ടി ചെയ്തത് കേരളത്തിൽ അങ്ങനെയൊരു ചിത്രം ചെയ്യുന്നത് കുറച്ചുകൂടി എളുപ്പമായതിനാലാവാം. അദ്ദേഹമുൾപ്പെടുന്ന സമൂഹത്തിന്റെ പ്രതിഫലനമാണത്.

അവർ ഇതുപോലെയുള്ള കാര്യങ്ങളിൽ കൂടുതൽ തുറന്ന മനസോടെയിരിക്കുമെന്ന് ഞാൻ കരുതുന്നു. അവർ അവരുടെ അഭിനേതാക്കളെ, പ്രത്യേകിച്ച് പുരുഷ സൂപ്പർതാരങ്ങളെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. അതിനാൽ അദ്ദേഹം മുന്നോട്ടുപോയി ആ ചിത്രം ചെയ്തു എന്നത് കൂടുതൽ സ്വീകാര്യമാണ്.
മലയാളത്തിലെ വലിയ താരങ്ങളിലൊരാൾ അഭിനയിച്ചു എന്നത് മാത്രമല്ല, ആ ചിത്രം നിർമിക്കുകയും ചെയ്തു. ദൗർഭാഗ്യവശാൽ, കാതൽ പോലൊരു സിനിമ ചെയ്യാൻ നമ്മുടെ ഹിന്ദി താരങ്ങൾക്കൊന്നും കഴിയുമെന്ന് ഞാൻ കരുതുന്നില്ല. പുതിയ തലമുറയിലെ ചില താരങ്ങൾ ഈ രീതികൾ തകർക്കും”- വിദ്യാ ബാലൻ വ്യക്തമാക്കി.

കാതൽ കണ്ടതിന് ശേഷം, പിതാവ് മമ്മൂട്ടിയോട് അഭിനന്ദനം അറിയിക്കാൻ ദുൽഖർ സൽമാന് സന്ദേശം അയച്ചിരുന്നു എന്നും വിദ്യ ബാലൻ പറഞ്ഞു. ജിയോ ബേബിയുടെ സംവിധാനത്തിൽ കഴിഞ്ഞ വർഷമാണ് കാതൽ റിലീസ് ചെയ്തത്. മാത്യു ദേവസി എന്ന ഗേ കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി വേഷമിട്ടത്.