‘ന്നാ താൻ കേസ് കൊട്’ 25 കോടി ക്ലബ്ബിൽ ; തള്ളാണെന്ന് ഒരുകൂട്ടം പേർ ; സോഷ്യൽമീഡിയയിൽ ട്രോൾമഴ
1 min read

‘ന്നാ താൻ കേസ് കൊട്’ 25 കോടി ക്ലബ്ബിൽ ; തള്ളാണെന്ന് ഒരുകൂട്ടം പേർ ; സോഷ്യൽമീഡിയയിൽ ട്രോൾമഴ

കുഞ്ചാക്കോ പ്രധാനവേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ന്നാ താൻ കേസു കൊടു എന്ന ചിത്രം ചിത്രം. റിലീസിംഗ് ഡേറ്റ് മുതൽ തന്നെ വലിയ തോതിലുള്ള വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ട ഒരു വാർത്തയാണ് ശ്രദ്ധനേടുന്നത്. ചിത്രം 25 കോടി ക്ലബ്ബിൽ എത്തി എന്ന വാർത്തയായിരുന്നു അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നത്. ഇന്ന് രാവിലെയാണ് ഈ ഒരു വാർത്ത പുറത്തു വന്നത്. അഞ്ചു ദിവസം കൊണ്ടാണ് 25 കോടി എന്ന് നക്ഷത്ര സംഖ്യയിലേക്ക് ചിത്രം എത്തിയിരിക്കുന്നത്.

 

കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ള സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരും ഒക്കെ തന്നെ ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ചിലർ ഇതിനെ വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. 25 കോടി കളക്ഷൻ ചിത്രത്തിനു ലഭിച്ചിട്ടില്ല എന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ പറഞ്ഞു കൊണ്ടിരിക്കുന്നത്. കേരളത്തിൽ മാത്രം റിലീസ് ചെയ്ത ചിത്രം എങ്ങനെയാണ് അഞ്ചു ദിവസം കൊണ്ട് ഇത്രയും കളക്ഷൻ നേടുന്നത് എന്ന് പോസ്റ്റിൽ കമന്റ് ആയി പലരും ചോദിക്കുന്നുണ്ട്. പ്രമോഷൻ ഭാഗമായി ആണെങ്കിലും ഒരു മയത്തിലൊക്കെ തള്ളികൂടെ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

 

ആഗസ്റ്റ് 18 നാണ് ചിത്രം റിലീസ് ചെയ്തത്. സിനിമ രണ്ടു ദിവസം കൊണ്ട് നേടിയ കളക്ഷൻ അഞ്ചുകോടിയാണെന്ന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് റിപ്പോർട്ട് വന്നിരുന്നു. അങ്ങനെയെങ്കിൽ അഞ്ചുദിവസത്തെ കളക്ഷൻ 25 കോടിയിലേക്ക് എത്തിയതിന്റെ മാജിക് എന്താണെന്ന് പറയണം എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആവശ്യപ്പെട്ടിരിക്കുന്നത്. വലിയ വിധത്തിലുള്ള ട്രോളുകൾ ആണ് ഈ ഒരു പോസ്റ്ററിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മികച്ച അഭിപ്രായമുള്ള സിനിമയ്ക്ക് എന്തിനാണ് കോടി കണക്ക് പറഞ്ഞ് ആളുകളെ തീയേറ്ററിൽ എത്തിക്കേണ്ട ആവശ്യമെന്നും ചിലർ ചോദിക്കുന്നുണ്ട്. രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ് കേസ് കൊട് എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഉണ്ണിമായ, രാജേഷ് മാധവൻ, എന്നിവരും ഒപ്പം നിരവധി പുതുമുഖ താരങ്ങളും ആണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രം വലിയ തോതിൽ വിമർശനം ഏറ്റു വാങ്ങാൻ ഉള്ള കാരണം സിനിമയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൂടിയായിരുന്നു. തീയേറ്ററുകളിലേക്ക് ഉള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണെ എന്നായിരുന്നു പോസ്റ്ററിൽ ക്യാപ്ഷനായി നൽകിയത്. ഇതിനെതിരെ ആയിരുന്നു ഇടത് പ്രൊഫൈലുകളിൽ നിന്നും വലിയ വിമർശനങ്ങൾ ചിത്രം ഏറ്റുവാങ്ങേണ്ടി വന്നത്.‘ന്നാ താൻ കേസ് കൊട്’ 25 കോടി ക്ലബ്ബിൽ ; തള്ളാണെന്ന് ഒരുകൂട്ടം പേർ ; സോഷ്യൽമീഡിയയിൽ ട്രോൾമഴ