‘മലൈക്കോട്ടൈ വാലിബനിൽ, ഈ പ്രായത്തിൽ മോഹൻലാൽ എടുത്ത എഫേർട്ട് കണ്ട് അത്ഭുതം തോന്നി.. പക്ഷേ ‘ ; അഖിൽ മാരാർ പറയുന്നു
1 min read

‘മലൈക്കോട്ടൈ വാലിബനിൽ, ഈ പ്രായത്തിൽ മോഹൻലാൽ എടുത്ത എഫേർട്ട് കണ്ട് അത്ഭുതം തോന്നി.. പക്ഷേ ‘ ; അഖിൽ മാരാർ പറയുന്നു

ബിഗ് ബോസ് ഷോയിലൂടെ വൻ ജനപ്രീതി നേടിയ അഖിൽ മാരാറിന് ഷോയ്ക്ക് ശേഷവും ഈ സ്വീകാര്യത നിലനിൽക്കാനായി. വിവാദ പ്രസ്താവനകളാൽ വലിയ ഹേറ്റേഴ്സ് ഉള്ളപ്പോഴാണ് അഖിൽ മാരാർ ബിഗ് ബോസ് ഷോയിലേക്ക് എത്തുന്നത്. എന്നാൽ പിന്നീട് ഹേറ്റേഴ്സിനെ പോലും ആരാധകരാക്കി മാറ്റാൻ അഖിൽ മാരാർക്ക് കഴിഞ്ഞു. ശരിക്കും ബിഗ് ബോസ് മെറ്റീരിയല്‍ എന്നൊക്കെ പറയുന്നത് അഖിലാണെന്നാണ് പൊതുവേ ആരാധകരുടെ അഭിപ്രായം. തുടക്കം മുതലേ വിജയസാധ്യത ഏറെയുണ്ടായിരുന്ന മത്സരാര്‍ഥി അഖില്‍ മാത്രമായിരുന്നു എന്നതും ആ സീസണിലെ പ്രത്യേകതയാണ്.

ഏത് കാര്യത്തിലും തന്റേതായി നിലപാടുകൾ ഉറക്കെ പറയാൻ ധൈര്യം കാണിക്കുന്ന അഖിൽ നടത്തുന്ന ചില തുറന്നു പറച്ചിലുകളും പ്രതികരണങ്ങളും പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ മോഹൻലാലിനെ കുറിച്ച് അഖിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. മോഹൻലാൽ എന്ന സൂപ്പർതാരത്തിൽ നിന്നുമൊരു നടനെ കണ്ടിട്ട് കുറേനാളായെന്ന് അഖിൽ മാരാർ പറയുന്നു. മലൈക്കോട്ടൈ വാലിബനിൽ അത്ഭുതപ്പെടുത്തുന്ന എഫേർട്ട് ആണ് അദ്ദേഹം എടുത്തതെന്നും എന്നാൽ അത് തിയറ്ററിൽ കാണാതെ പോയെന്നും അഖിൽ പറഞ്ഞു. പുതിയ സിനിമയുടെ പൂജയ്ക്ക് എത്തിയപ്പോഴായിരുന്നു ബിഗ് ബോസ് താരത്തിന്റെ പ്രതികരണം.

“ലാലേട്ടൻ എന്ന സൂപ്പർതാരത്തിൽ നിന്നും ഒരു നടനെ കണ്ടിട്ട് കുറേനാളായെന്ന് തോന്നുന്നു. മലൈക്കോട്ടൈ വാലിബനിൽ, ഈ പ്രായത്തിൽ അദ്ദേഹം എടുത്ത എഫേർട്ട് കണ്ട് അത്ഭുതം തോന്നി. പക്ഷേ സ്ക്രീനിൽ അല്ലെങ്കിൽ തിയറ്ററിൽ ആ എഫേർട്ട് കാണാൻ പറ്റാതായിപ്പോയി. ആ മനുഷ്യൻ എടുത്ത എഫേർട്ട് പ്രേക്ഷകർക്കിടയിൽ വരാത്തപ്പോൾ എഫേർട്ടുകൾക്ക് വിലയില്ലാതാവും. മമ്മൂക്കയെ സംബന്ധിച്ച് എഫേർട്ടുകൾ ഒരുപോലെ ചർച്ച ചെയ്യിപ്പിക്കുന്നുണ്ട്. ലാലേട്ടനെ അനാവശ്യമായി ട്രോളിക്കൊണ്ടിരിക്കയാണ്. മലയാളികൾക്ക് ഏത് കാലഘട്ടത്തിലും അഭിമാനിക്കാവുന്ന രണ്ട് വ്യക്തികളാണ് ഇവർ. അത് എത്ര ഫാൻസ് അങ്ങോട്ടും ഇങ്ങോട്ടും അടിച്ചാലും”, എന്നാണ് അഖിൽ മാരാർ പറഞ്ഞത്.