“നിങ്ങൾ ഒരു ജിന്ന് ആണ്…നിങ്ങൾക്ക് 72 വയസായി അറിയോ?’ ; മമ്മൂട്ടിയോട് സോഷ്യല്‍ മീഡിയ ലോകം
1 min read

“നിങ്ങൾ ഒരു ജിന്ന് ആണ്…നിങ്ങൾക്ക് 72 വയസായി അറിയോ?’ ; മമ്മൂട്ടിയോട് സോഷ്യല്‍ മീഡിയ ലോകം

മലയാളികളുടെ ഫാഷൻ ഐക്കണാണ് മെ​ഗാസ്റ്റാർ മമ്മൂട്ടി. ഫാഷൻ സെൻസിന്റെ കാര്യത്തിൽ ഈ എഴുപത്തിരണ്ടാം വയസിലും യൂത്തന്മാരായ താരങ്ങളെ വരെ മമ്മൂക്ക കടത്തിവെട്ടും. വീട് വിട്ട് പുറത്തേക്കിറങ്ങിയാൽ വൈറലാകുന്ന മനുഷ്യനെന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കാറുള്ളത്. ബോളിവു‍ഡിൽ വരെ വൻ ആരാധകവൃന്ദമുള്ള മകൻ ദുൽഖറിന്റെ ഫാഷൻ സെൻസ് മമ്മൂട്ടിക്ക് താഴെയാണ്. കാലത്തിനൊത്ത് അപ്ഡേറ്റഡാകുന്ന കാര്യത്തിൽ മമ്മൂട്ടിയെ പോലെ ശ്രദ്ധിക്കുന്ന മറ്റൊരു തെന്നിന്ത്യൻ താരമുണ്ടോയെന്ന് സംശയാണ്. താരം എത്തുന്ന ഏത് പരിപാടിയിലായാലും ഒരു വ്യത്യസ്തത ഉണ്ടാകും എന്നത് യാഥാർത്ഥ്യമാണ്. അത്തരത്തിലൊരു ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ആളിപ്പടർത്തിയിരിക്കുന്നത്. ഭ്രമയു​ഗം എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിൽ എത്തിയ മമ്മൂട്ടിയുടെ ലുക്കാണിത്.

ബ്ലാക് ആൻഡ് വൈറ്റ് കോമ്പോയിൽ ആണ് ഭ്രമയു​ഗം തിയറ്ററിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ഈ കോമ്പോയിൽ ആയിരുന്നു അണിയറ പ്രവർത്തകർ പ്രസ്മീറ്റിൽ എത്തിയതും. സ്റ്റൈലിഷ് ലുക്കിൽ വെള്ള ഷർട്ടും കറുത്ത പാന്റ്സും മാസായി എത്തിയ മമ്മൂട്ടിയെയാണ് ഫോട്ടോകളിലും വീഡിയോകളിലും കാണാൻ സാധിക്കുന്നത്. ടർബോ എന്ന പുതിയ ചിത്രത്തിന്റെ ഹെയർ സ്റ്റൈലാണ് മമ്മൂട്ടിയുടേത്.

ഭ്രമയു​ഗം പ്രസ് മീറ്റ് എന്ന് കുറിച്ച് മമ്മൂട്ടിയും ചില സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രം​ഗത്ത് എത്തിയത്. “നിങ്ങൾ ഒരു ജിന്ന് ആണ്, Veriety ആഗ്രഹിക്കുന്ന അപൂർവ നടൻ്റെ പ്രകടനം,പിന്നെ technically quality നിലനിർത്തുന്ന movie. ഇതാകണം ഭ്രമയുഗം, ബിലാൽ ജോൺ കുരിശിങ്കൽ, ഈ 72മത്തെ വയസ്സിലും ഇത് പോലെ മൊഞ്ചുള്ള ഒരു ജിന്ന് വേറെ കാണൂല്ലാ, മനുഷ്യ ഇതെന്ത് ഭാവിച്ചാ..നിങ്ങൾക്ക് 72 വയസായി അറിയോ?”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.