മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തിട്ട് 20 ദിവസം… കളക്ഷൻ റിപ്പോർട്ട്
1 min read

മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തിട്ട് 20 ദിവസം… കളക്ഷൻ റിപ്പോർട്ട്

ഒരുപക്ഷേ സമീപകാല മലയാള സിനിമയിൽ മലൈക്കോട്ടൈ വാലിബനോളം ആകാംക്ഷയും പ്രതീക്ഷയും ഉണർത്തിയ ചിത്രം വേറെ കാണില്ല. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കോമ്പോ തന്നെയാണ് അതിന് കാരണം. ബിഗ് ബജറ്റ് ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിച്ച ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ ആയിരുന്നു ഏവരും കാത്തിരുന്നത്. എന്നാൽ റിലീസ് ദിനം മുതൽ ലഭിച്ച സമ്മിശ്ര പ്രതികരണങ്ങൾ സിനിമയെ വല്ലാതെ ബാധിച്ചു. സിനിമയെ മാത്രമല്ല കളക്ഷനെയും. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. എല്ലാം ഒത്തുവന്നിരുന്നുവെങ്കിൽ ആദ്യ നാല് ദിവസത്തിൽ തന്നെ മികച്ച കളക്ഷൻ മോഹൻലാൽ ചിത്രം നേടുമായിരുന്നു.

ആദ്യദിനം പത്ത് കോടിക്ക് മേൽ നേടിയ ചിത്രം പിന്നീട് പതിയെ പതിയെ കളക്ഷനിൽ പിന്നിലായി. ഈ അവസരത്തിൽ റിലീസ് ചെയ്ത് 20 ദിവസത്തിൽ മോഹൻലാൽ ചിത്രം നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ആകെ 30കോടിയാണ് വാലിബൻ നേടിയിരിക്കുന്നത്. കേരളത്തിൽ നിന്നും 14.4 കോടിയാണ് ചിത്രത്തിന് നേടാനായത്.അതേസമയം, മലൈക്കോട്ടൈ വാലിബൻ വൈകാതെ തന്നെ ഒടിടിയിൽ എത്തുമെന്നാണ് വിവരം. റിപ്പോർട്ടുകൾ അനുസരിച്ച് ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യവാരമോ ചിത്രം ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കും. ഒടിടി പ്ലേ റിപ്പോർട്ട് പ്രകാരം ഡിസ്നി പ്ലസ് ഹോർട് സ്റ്റാറിനാണ് മലൈക്കോട്ടൈ വാലിബന്റെ സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. മാർച്ച് ആദ്യവാരം ചിത്രം സ്ട്രീമിം​ഗ് ആരംഭിക്കുമെന്നും വിവരം ഉണ്ട്.

നിലവില്‍ ബറോസ് ആണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മാര്‍ച്ചില്‍ ചിത്രം തിയറ്ററുകളില്‍ എത്തും. റംബാന്‍,വൃഷഭ, എമ്പുരാന്‍, അനൂപ്‍ സത്യന്‍ ചിത്രം എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ സിനിമകള്‍. വാലിബന് മുന്‍പ് നേര് ആണ് നടന്‍റേതായി റിലീസിന് എത്തിയത്.