50 കോടി ചിത്രവുമായി വീണ്ടും പ്രണവ് മോഹൻലാൽ; തിരുവനന്തപുരത്തെ ഒരു തിയേറ്ററിൽ ഒരു ടിക്കറ്റിന് ഒന്ന് ഫ്രീ
1 min read

50 കോടി ചിത്രവുമായി വീണ്ടും പ്രണവ് മോഹൻലാൽ; തിരുവനന്തപുരത്തെ ഒരു തിയേറ്ററിൽ ഒരു ടിക്കറ്റിന് ഒന്ന് ഫ്രീ

പ്രണവ് മോഹൻലാൽ നായക വേഷത്തിലെത്തി തിയേറ്ററിൽ ഹിറ്റായ ചിത്രമായിരുന്നു ​ഹൃദയം. വിനീത് ശ്രീനിവാസന്റെ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രണ്ട് നായികമാരുണ്ടായിരുന്നു. ക്യാമ്പസ് പ്രണയം പറഞ്ഞ സിനിമ തിയേറ്ററിൽ വൻ ഹിറ്റായി. ഇപ്പോൾ പ്രണവിന്റെ കരിയറിലെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രം കൂടിയായ ഹൃദയം വീണ്ടും തിയറ്ററിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.

ഇന്ന് വാലന്റൈൻസ് ഡേ ദിനത്തോട് അനുബന്ധിച്ചാണ് ഹൃദയം വീണ്ടും തിയറ്ററിൽ എത്തുന്നത്. കൊച്ചി പിവിആർ ലുലു(ഫെബ്രുവരി 12,15), തിരുവനന്തപുരം പിവിആർ ലുലു(ഫെബ്രുവരി 11, 13), തിരുവനന്തപുരം ഏരീസ് പ്ലക്സ്(ഫെബ്രുവരി 14), കോയമ്പത്തൂർ പിവിആർ(ഫെബ്രുവരി 12) എന്നിവിടങ്ങളിലാണ് ഹൃദയത്തിന്റെ റി-റിലീസ് നടക്കുന്നത്. ഈ അവസരത്തിൽ ചിത്രം കാണാൻ എത്തുന്നവർക്ക് സൂപ്പർ ഓഫറുമായി എത്തിയിരിക്കുകയാണ് തലസ്ഥാനന​ഗരിയിലെ പ്രമുഖ തിയറ്ററായ ഏരീസ് പ്ലക്സ്. ഒരു സിനിമ ടിക്കറ്റിന് മറ്റൊന്ന് ഫ്രീ എന്നതാണ് ആ സർപ്രൈസ്.

മൂന്ന് പ്രദർശനങ്ങൾക്കാണ് ഓഫർ നൽകുന്നത്. 11AM, 3PM, 7PM എന്നി സമയക്രമത്തിൽ ഓഡി 4-ൽ ആണ് ഹൃദയം പ്രദർശിപ്പിക്കുന്നത്. Paytm / ടിക്കറ്റ് ന്യൂ ആപ്പിലൂടെ മാത്രമാണ് നിങ്ങൾക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നത്. ഹോളിവുഡ് സംവിധായകനും, പ്രമുഖ വ്യവസായിയുമായ സർ സോഹൻ റോയിയുടെ ഉടമസ്ഥതയിലുള്ളതാണ് തിരുവനന്തപുരത്തെ ഏരീസ് പ്ലെക്സ് തിയേറ്റർ.

പ്രണയദിനത്തിൽ യുവ പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്ന സ്നേഹ സമ്മാനമാണ് ഫ്രീ ടിക്കറ്റ് ഓഫർ.കൂടാതെ തിയേറ്റർ കോംപ്ലക്സിൽ ഗെയിംസ്, ഫോട്ടോ ബൂത്ത്, ഗിഫ്റ്റ്സ്, ലെറ്റർ എക്സ്ചേഞ്ച് തുടങ്ങിയ പുതമയേറിയ ഒട്ടനവധി പ്രണയ ദിന ആഘോഷങ്ങളും നടക്കുന്നുണ്ട്”, എന്നാണ് ഏരീസ് അധികൃതർ അറിയിച്ചിരിക്കുന്നത്.