‘അന്വേഷിപ്പിൻ കണ്ടെത്തും’ ടൊവിനോ ചിത്രം ബോക്സ് ഓഫീസിൽ മുന്നേറിയോ?
1 min read

‘അന്വേഷിപ്പിൻ കണ്ടെത്തും’ ടൊവിനോ ചിത്രം ബോക്സ് ഓഫീസിൽ മുന്നേറിയോ?

ജിനു എബ്രഹാം എഴുതി ഡാർവിൻ സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ ഒന്നിലേറെ കാരണങ്ങൾ കൊണ്ട് മലയാളത്തിൽ നിശബ്ദ വിപ്ലവത്തിനു തുടക്കമിട്ടിരിക്കുകയാണ്. അപ്രതീക്ഷിത വഴികളിലൂടെ മുന്നേറുന്ന കറകളഞ്ഞ സസ്പെൻസ് ത്രില്ലർ എന്നാണ് സിനിമയെകുറിച്ച് പല കോണുകളിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന പ്രേക്ഷക അഭിപ്രായങ്ങള്‍. സിനിമാ ഇൻഡസ്ട്രിയിൽ നിന്നുതന്നെ നിരവധി പേരുടെ മികച്ച പ്രതികരണങ്ങള്‍ സിനിമയ്ക്ക് ഇതിനകം ലഭിച്ചുകൊണ്ടിരിക്കുകയാണ്. വൻ മുന്നേറ്റമുണ്ടാക്കാനാകുന്നില്ലെങ്കിലും അത്ര മോശമല്ലാത്ത കളക്ഷൻ അന്വേഷിപ്പിൻ കണ്ടെത്തുമിന് നേടാനാകുന്നുണ്ട് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.

അന്വേഷിപ്പിൻ കണ്ടെത്തുമിന് ആഗോള തലത്തില്‍ 10 കോടി രൂപയിലധികം നേടാനായിട്ടുണ്ട് എന്ന് ട്രേഡ് അനലിസ്റ്റുകളുടെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഒരു വൻ സസ്‍പെൻസ് ത്രില്ലര്‍ ചിത്രമായിട്ടല്ല അന്വേഷിപ്പിൻ കണ്ടെത്തും ഒരുക്കിയിരിക്കുന്നത് എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. അന്വേഷണോദ്യോഗസ്ഥരായ പൊലീസിന്റെ നടപടിക്രമങ്ങള്‍ക്കാണ് ടൊവിനൊയുടെ ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അതിനാല്‍ വേറിട്ട ഒരു സിനിമ തന്നെയാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്നും മിക്കവരും അഭിപ്രായപ്പെടുന്നു. തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിലുള്ള ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. തിരക്കഥ ജിനു വി എബ്രഹമാണ്. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും താരങ്ങളും അണിനിരക്കുന്ന അന്വേഷിപ്പിൻ കണ്ടെത്തും വലിയ ഒരു ക്യാൻവാസിലാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ടൊവിനോ തോമസിന് പുറമെ ചിത്രത്തില്‍ സിദ്ദിഖ്, ഇന്ദ്രൻസ്, രമ്യാ സുവി (നൻപകൽ മയക്കം ഫെയിം) ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുമ്പോള്‍ പുതുമുഖങ്ങളാണ് നായികമാര്‍. തമിഴില്‍ ശ്രദ്ധയാകര്‍ഷിച്ച സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഗൗതം ശങ്കറാണ്. മേക്കപ്പ് സജീ കാട്ടാക്കട നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെയാണ്