”ക്യാമറയ്ക്ക് മുൻപിൽ ഞാൻ നാണക്കാരി”; സെൽഫിയെടുക്കുമ്പോൾ നാണിച്ച് നിൽക്കുന്ന പടം പങ്കുവെച്ച് രശ്മിക മന്ദാന
1 min read

”ക്യാമറയ്ക്ക് മുൻപിൽ ഞാൻ നാണക്കാരി”; സെൽഫിയെടുക്കുമ്പോൾ നാണിച്ച് നിൽക്കുന്ന പടം പങ്കുവെച്ച് രശ്മിക മന്ദാന

ന്ത്യൻ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്നാണ് ഇവർ അറിയപ്പെടുന്നത് തന്നെ. അല്ലു അർജുൻ നായകനായ പുഷ്പ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധനേടിയത്. അതിലെ നൃത്തരം​ഗത്തിൽ രശ്മികയുടെ ചുവടുകൾ പലരും അനുകരിക്കുമായിരുന്നു. തുടർന്ന് രൺബീർ കപൂർ നായകനായ ആനിമൽ എന്ന ചിത്രത്തിലെ നായികാ വേഷം രശ്മികയെ കൂടുതൽ പ്രേക്ഷകരുടെ ഇഷ്ട താരമാക്കി മാറ്റി.

തന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഫോട്ടോ പോസ്റ്റ് ചെയ്യുന്ന നിമിഷം തന്നെ അത് വലിയ തോതിൽ ഷെയർ ചെയ്യപ്പെടുകയും ചെയ്യാറുണ്ട്. എന്നാൽ കാമറയ്ക്കു മുന്നിൽ താൻ ഭയങ്കര നാണക്കാരിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രശ്മിക. സൺ കിസ്സ്ഡ് സെൽഫികൾ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ തുറന്നു പറച്ചിൽ.

സ്വന്തം കൈകൾകൊണ്ട് മുഖം മറച്ചാണ് ചിത്രങ്ങളിൽ രശ്മികയെ കാണുന്നത്. നിങ്ങൾക്ക് മേൽ നല്ല വെളിച്ചമുണ്ടെന്ന് അറിയുകയാണ്. പക്ഷേ സെൽഫി എടുക്കാൻ നിങ്ങൾക്ക് വളരെ അധികം നാണമാണ്.- എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവച്ചത്. ബ്ലാക്ക് ടി ഷർട്ട് ധരിച്ച് മേക്കപ്പില്ലാതെയാണ് ചിത്രത്തിൽ രശ്മികയെ കാണുന്നത്.

എന്തായാലും താരത്തിന്റെ ചിത്രങ്ങൾ ആരാധകരെ ആവേശത്തിലാക്കുകയാണ്. മേക്കപ്പില്ലാതെ എന്തൊരു സുന്ദരിയാണ് എന്നാണ് ആരാധകരുടെ കമന്റുകൾ. എങ്ങനെയാണ് ഇത്രയും സുന്ദരിയായിട്ട് ഇരിക്കാൻ പറ്റുന്നതെന്നും ചോദിക്കുന്നവരുണ്ട്. പുഷ്പ 2 ആണ് രശ്മികയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ധനുഷും നാഗാർജുനയും ഒന്നിക്കുന്ന കുബേരയിലും താരം ഒരു നല്ല വേഷം ചെയ്യുന്നുണ്ട്.