“കല്യാണി ശരിക്കും ഞെട്ടിച്ചു. മലബാർ സ്ലാങ്ങിൽ ഇത്രയും പെർഫോം ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല”
1 min read

“കല്യാണി ശരിക്കും ഞെട്ടിച്ചു. മലബാർ സ്ലാങ്ങിൽ ഇത്രയും പെർഫോം ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല”

ജാഡക്കാരിയായ വ്ലോഗർ, ദുബായ് മലയാളി ബീപാത്തുവിൽ നിന്നും തനി മലപ്പുറം ചുവയിൽ ഫുട്ബോൾ കമന്ററി പറയുന്ന ഫാത്തിമയിലേക്കുള്ള ദൂരം കഴിഞ്ഞെത്തിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ . ചിത്രം നവംബർ 17 നായിരുന്നു തിയേറ്ററിൽ എത്തിയത്. സ്ത്രീകള്‍ അധികം കടന്നുചെന്നിട്ടില്ലാത്ത മേഖല- ഒരു ഫുട്ബോള്‍ കമന്‍റേറ്ററായി അറിയപ്പെടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന ഫാത്തിമ നൂര്‍ജഹാന്‍. വളരെ മികച്ച അഭിപ്രായമാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകന്റെ കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂർണ രൂപം

ഒരു സിംപിൾ പടം, പക്ഷേ സംഗതി പവർഫുള്ളാണ്. മലപ്പുറത്തും കൊച്ചിയിലുമൊക്കെയായാണ് കഥ നടക്കുന്നത്. പുതിയ കാലത്തേയും പഴയ കാലത്തേയും മനുഷ്യന്മാരുടെ മാറ്റങ്ങളെയൊക്കെ നല്ല വെടിപ്പായി ചിത്രത്തിൽ പറഞ്ഞുവെച്ചിട്ടുണ്ട്. കല്യാണി ശരിക്കും ഞെട്ടിച്ചു. മലബാർ സ്ലാങ്ങിൽ ഇത്രയും പെർഫോം ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ‘ശേഷം മൈക്കിൽ ഫാത്തിമ’യിലെ ഫാത്തിമ നൂർജഹാനായി കല്യാണി ജീവിക്കുകയായിരുന്നു. ഓരോ മാനറിസങ്ങളും ഡയലോഗ് ഡെലിവറിയുമൊക്കെ കിക്കിടു. ‘തല്ലുമാല’യിലെ ബീപാത്തുവിൽ നിന്ന് ഇതിലെ ഫാത്തിമയിലെത്തുമ്പോൾ ശരിക്കും ഞെട്ടിച്ചു.

പിന്നെ ഫാത്തിമയുടെ ഉപ്പയായി വന്ന നമ്മടെ സ്വന്തം സുധീഷേട്ടൻ. ‘മുദ്ര’യിലെ ഉണ്ണിയും ‘മണിചിത്രത്താഴി’ലെ ചന്തുവും ഏറ്റവും ഒടുവിൽ ‘2018’-ലെ വർഗ്ഗീസുമൊക്കെയായി നമ്മളെ വിസ്മയിപ്പിച്ച സുധീഷേട്ടന്‍റെ കയ്യിൽ ഭദ്രമായിരുന്നു ടൊർണാഡോ മുനീർ എന്ന വേഷം. അങ്ങനെ ഓരോരുത്തരും മത്സരിച്ചഭിനയിച്ച ചിത്രം.

പുതിയൊരു സംവിധായകനായിട്ടുകൂടി മനു സി കുമാർ എന്ന സംവിധായകന്‍ ആദ്യ ചിത്രം തന്നെ പ്രേക്ഷകരുടെ പൾസറിഞ്ഞാണ് ഒരുക്കിയിരിക്കുന്നത്. പിന്നെ ക്യാമറയാണെങ്കിലും മ്യൂസിക്കാണെങ്കിലുമൊക്കെ നല്ലൊരു വൈബാണ്. ‘ഹൗ ഔള്‍ഡ് ആർ യു’വും ‘ഉയരേ’യുമൊക്കെ തരുന്നൊരു ഫീൽഗുഡ്, ഇൻസ്പിരേഷനൽ ഫീലില്ലേ, അത് കിട്ടുന്നൊരു ചിത്രമാണ് ‘ശേഷം മൈക്കിൽ ഫാത്തിമ’. തീർച്ചയായും ഒരു തിയേറ്റർ മസ്റ്റ് വാച്ച് പടം.