‘മമ്മൂട്ടി വിവേകമുള്ള മനുഷ്യൻ’ ; അശ്വന്ത് കോക്ക് പറയുന്നു
1 min read

‘മമ്മൂട്ടി വിവേകമുള്ള മനുഷ്യൻ’ ; അശ്വന്ത് കോക്ക് പറയുന്നു

കുറച്ച് നാളുകളായി മലയാള സിനിമയിലെ ചർച്ചാ വിഷയം ആണ് ചിത്രങ്ങൾക്ക് നേരെയുള്ള നെഗറ്റീവ് റിവ്യു അഥവ റിവ്യു ബോംബിങ് എന്നത്. വിഷയത്തിൽ വിവിധ യുട്യൂബർമാർക്കെതിരെ പരാതികളും കേസുകളും അടക്കം വന്നിരുന്നു . കോടതിയും  ഇതിൽ ഇടപെടുകയും ചെയ്തിരുന്നു. അടുത്തിടെ ദിലീപ് നായകനായി എത്തിയ ബാന്ദ്ര എന്ന ചിത്രത്തിന് നെഗറ്റീവ് പറഞ്ഞെന്ന പേരിൽ യുട്യൂബർ അശ്വന്ത് കോക്ക് ഉൾപ്പടെയുള്ള ഏഴ് പേർക്കെതിരെ കേസും എടുത്തിരുന്നു.

 

ഈ അവസരത്തിൽ കാതൽ സിനിമയുടെ പ്രസ്മീട്ടിൽ മമ്മൂട്ടി  റിവ്യുവിനെ പറ്റി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. റിവ്യു അതിന്റെ വഴിക്ക് പോകുമെന്നും സിനിമ നല്ലതാണെങ്കിൽ ആളുകൾ കാണുമെന്നും ആയിരുന്നു മമ്മൂട്ടി പറഞ്ഞത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് അശ്വന്ത് കോക്ക്. “ഇതിഹാസ നടൻ ആണ് മമ്മൂട്ടി. അദ്ദേഹം സെൻസിബിൾ ആണ്. എപ്പോഴും വിവേകത്തോടെ കാര്യങ്ങൾ പറയുന്ന മനുഷ്യനാണ് അദ്ദേഹം. ഇന്നും അങ്ങനെ തന്നെയാണ് സംസാരിച്ചത്. സിനിമയെ സിനിമയുടെ വഴിക്ക് വിടൂ. വിജയിക്കേണ്ടത് ആണെങ്കിൽ വിജയിക്കും. റിവ്യൂസ് നിർത്തിക്കഴിഞ്ഞാൽ പോലും എല്ലാ സിനിമയും വിജയിക്കില്ല. അത് സത്യമായ കാര്യമാണ്. അത് മമ്മൂട്ടി മനസിലാക്കി. ഡിഫൻസീവ് മെക്കാനിസത്തിന്റെ ഭാഗമായി സിനിമ പരാജയപ്പെടുമ്പോൾ അതിന്റെ കുറ്റം മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്”, എന്നാണ് അശ്വന്ത് കോക്ക് പറഞ്ഞത്.

ബാന്ദ്ര സിനിമക്കെതിരെ  പറഞ്ഞ നെഗറ്റീവ് റിവ്യുവിനെ കുറിച്ചും അശ്വന്ത് കോക്ക് പ്രതികരിച്ചു. സിനിമയെ ഒരിക്കലും അത് ബാധിക്കില്ല. പരിഹാസമൊന്നും അല്ല ചെയ്തത്. അതൊരു മിമിക്രി ആണ്. വേഷം അനുകരിക്കാം ശബ്ദം അനുകരിക്കാം രൂപമാറ്റം അനുകരിക്കാം. അതൊരിക്കലും ബോഡിഷെയ്മിംഗ് അല്ലെന്നാണ് അശ്വന്ത് പറഞ്ഞത്.

എന്റെ റിവ്യൂസ് കണണമെന്ന് ഞാൻ ആരോടെങ്കിലും പറഞ്ഞോേ. എന്നെ ഫോളോ ചെയ്യണം റിവ്യു കാണണം ശേഷം സിനിമ കാണണം എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. മിമിക്രിക്കാർ സ്റ്റേജിൽ നിന്നും ഇത്തരം കോപ്രായങ്ങൾ കാണിക്കുമ്പോൾ ഈ പറഞ്ഞ സിനിമയുടെ ആൾക്കാർ തന്നെയാണ് കയ്യടിക്കുന്നത്. ഇവർക്ക് വേണ്ടത് ആളുകളുടെ വാ മൂടിക്കെട്ടണം. ശേഷം ലക്ഷക്കണക്കിന് പിആർ വർക്കിന് കൊടുത്ത് സിനിമ നല്ലതാണ് എന്ന് പറയിപ്പിക്കണം. എത്രയോ സിനിമയെ പറ്റി ഞാൻ നല്ലത് പറഞ്ഞിട്ടുണ്ട്. സിനിമയുടെ മെരിറ്റിന് അനുസരിച്ചാണ് ഞാൻ വീഡിയോ ചെയ്യുന്ന’തെന്നും അശ്വന്ത് കോക്ക്  വ്യക്തമാക്കി.