ബ്രോ ഡാഡിയിലെ ‘അന്ന’  ഞാൻ ആയിരുന്നെങ്കിൽ പൊളിച്ചേനേയെന്ന് പ്രിയവാര്യർ!
1 min read

ബ്രോ ഡാഡിയിലെ ‘അന്ന’ ഞാൻ ആയിരുന്നെങ്കിൽ പൊളിച്ചേനേയെന്ന് പ്രിയവാര്യർ!

അരങ്ങേറ്റം കുറിച്ച സിനിമ കൊണ്ടുതന്നെ ലോകത്തെമ്പാടും ആരാധകരെ സൃഷ്ടിച്ച നടിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ അഭിനയരംഗത്തേക്ക് കടക്കുന്നത്.  ആ ഒരു സിനിമ കൊണ്ട് തന്നെ തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് പ്രിയ വാര്യര്‍. ഇതുവരെ അഭിനയിച്ച  സിനിമയുടെ എണ്ണം എടുത്തു നോക്കിയാൽ ചുരുങ്ങിയ എണ്ണം  മാത്രമേ ഉള്ളുവെങ്കിലും പ്രിയ വാര്യരുടെ ഓരോ സിനിമയുടെ അപ്ഡേഷൻസ് പുറത്തു വരുമ്പോൾ സമൂഹമാധ്യമങ്ങളിൽ അത് നിറഞ്ഞു നിൽക്കാറുണ്ട്. അഡാറ് ലവിന് ശേഷം മലയാളത്തില്‍ അധികം സിനിമകളിൽ കണ്ടില്ലെങ്കിലും താരത്തിന് കൈനിറയെ തെലുങ്ക് ചിത്രങ്ങളുണ്ടിപ്പോള്‍.

തനിക്ക് അഭിനയിക്കണമെന്ന് തോന്നിയ മലയാള ചിത്രത്തെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ പ്രിയ വാര്യർ. ഈ അടുത്തിടെ കണ്ട സിനിമയിൽ ഈ കഥാപാത്രം കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നിയത്, അല്ലെങ്കിൽ കലക്കിയേനെ എന്ന് തോന്നിയത് ബ്രോ ഡാഡിയിലെ കല്യാണി പ്രിയദർശൻ അവതരിപ്പിച്ച  കഥാപാത്രം കണ്ടപ്പോഴാണെന്നാണ് താരം പറയുന്നത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായിരുന്നു ബ്രോ ഡാഡി. മോഹൻലാൽ മീന ജോഡികളെ നായികാനായകന്മാരാക്കി ആശിർവാദ് സിനിമാസ് നിർമ്മിച്ച ഈ സിനിമയിൽ പൃഥ്വിരാജിന്റെ നായികയായാണ് കല്യാണി പ്രിയദർശൻ എത്തിയത്. ഒ ടി ടിയിൽ റിലീസ് ചെയ്ത ഈ സിനിമ ഒരു കോമഡി ഫാമിലി എന്റർടൈനർ ആയിരുന്നു. ചിത്രത്തിൽ  ലാലു അലക്സ് , കനിഹ, ജഗദീഷ്, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി താരങ്ങളും മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു.

കല്യാണി പ്രിയദർശൻ അവതരിപ്പിച്ച വേഷം ചെയ്യാൻ ആഗ്രഹം തോന്നിയ കാര്യം തന്റെ മാനേജറായ വിവേകിനോട് പങ്കുവച്ചിരുന്നു എന്ന്  പ്രിയ പറഞ്ഞു. ഏതെങ്കിലും ഒരു സിനിമ കണ്ടിട്ട് ആ കഥാപാത്രമായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു എന്ന് തോന്നിയത് ഏതാണ് എന്ന  ചോദ്യത്തിനായിരുന്നു പ്രിയയുടെ  ഈ മറുപടി. മിക്കവാറും എല്ലാ സിനിമകൾ കാണുമ്പോഴും അതിലെ കഥാപാത്രമാകാൻ  തോന്നാറുണ്ടെന്നും പ്രിയ കൂട്ടിച്ചേർത്തു. ഷൂട്ടിംഗ് സമയത്ത് തനിക്കുണ്ടായ അനുഭവങ്ങൾ പങ്കുവെക്കാനും നടി മറന്നില്ല. ഒരു സീന്‍ അഭിനയിച്ചു കഴിഞ്ഞാൽ സംവിധായകന്‍ പ്രിയയോട് വന്ന് ചിലപ്പോള്‍ വെരി ഗുഡ് എന്ന് പറയുമെന്നും, മോണിറ്റര്‍ ചെന്ന് നോക്കിയാല്‍ ഇതിനാണോ  വെരി ഗുഡ് എന്ന് പറഞ്ഞത് എന്ന് ചിന്തിക്കുമെന്നും പ്രിയ പറഞ്ഞു.

ഈ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്താൻ സാധിച്ചുവെങ്കിലും എനിക്ക്  എന്നെ തന്നെ സ്‌ക്രീനില്‍ കാണാന്‍ ഭയങ്കര ചമ്മലാണ് എന്നാണ് പ്രിയ വാര്യർ പറയുന്നത്. 2019-ൽ ആയിരുന്നു പ്രിയ വാര്യർ ആദ്യമായി അഭിനയിച്ച  ഒരു അടാർ ലവ് സിനിമ ഇറങ്ങിയത്. അതിൽ ഉസ്താദ് പി.എം.എ. ജബ്ബാർ രചിച്ച മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ പുരികം കൊണ്ടും കണ്ണുകൊണ്ടും ഉള്ള അഭിനയത്തിലൂടെയാണ് പ്രിയ വാര്യർ പ്രസിദ്ധയായകുന്നത്. അന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയിൽ നിന്നും ഗൂഗിളിൽ ഏറ്റവുമധികം പേർ തിരഞ്ഞ വ്യക്തിയായിരുന്നു പ്രിയ വാരിയർ.