“ഇതൊക്കെ ഏതേലും പെൺകുട്ടികൾ കാട്ടണ പണിയാണോ..!!” ഫുട്ബോള്‍ സ്റ്റേഡിയത്തിലെ ആഘോഷ ആരവങ്ങളുമായി ‘ശേഷം മൈക്കിൽ ഫാത്തിമ’ ഒഫീഷ്യൽ ട്രെയിലർ..!!

ഫുട്ബോൾ കമന്ററി പറയുന്ന പെൺകുട്ടി എന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു കഥാപാത്രമായി നടി കല്യാണി പ്രിയദർശൻ എത്തുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന സിനിമയുടെ ഏറെ രസകരവും മനോഹരവുമായ ട്രെയിലർ പുറത്തിറങ്ങി. ഒരു ഫുട്ബോള്‍ മത്സരം പോലെ ആഘോഷ ആരവങ്ങള്‍ നിറഞ്ഞതാണ് സിനിമയിലെ ഓരോ സീനുകളും എന്ന സൂചന നൽകുന്നതാണ് ട്രെയിലർ. മലപ്പുറം ഭാഷ സംസാരിച്ച് കസറുന്ന ഫാത്തിമ എന്ന കഥാപാത്രം കല്യാണിയുടെ കരിയറിലെ തന്നെ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതും പുതുമയുള്ളതും ആയിരിക്കുമെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നത്. മലയാളത്തിൽ കല്യാണി നായികയായെത്തുന്ന ആറാമത്തെ സിനിമയാണ് ‘ശേഷം മൈക്കിൽ ഫാത്തിമ.’

 

നവാഗതനായ മനു സി കുമാർ എഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന സിനിമയിൽ കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ഷൈജു ദാമോദരൻ, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. ഈ മാസം 17നാണ് സിനിമയുടെ റിലീസ്.

ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദളപതി വിജയ് ചിത്രം ‘ലിയോ’, എസ് ആർ കെ ചിത്രം ‘ജവാന്‍’, തലൈവർ രജനികാന്ത് ചിത്രം ‘ജയിലർ’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ വൻ ബോക്‌സ് ഓഫീസ് വിജയത്തിന് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തില്‍ റിലീസ് ചെയ്യുന്ന മലയാള സിനിമയാണ് ‘ശേഷം മൈക്കില്‍ ഫാത്തിമ.‘ കേരളത്തിൽ ഗോകുലം മൂവീസിന്‍റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്‍റെ വിതരണം നിർവ്വഹിക്കുന്നത്. ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഗാനവും ടീസറുമൊക്കെ പ്രേക്ഷകര്‍ക്കിടയില്‍ ഇതിനകം ചർച്ചയായിട്ടുണ്ട്.

ചിത്രത്തിന്‍റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: രഞ്ജിത് നായർ, ഛായാഗ്രഹണം: സന്താന കൃഷ്ണൻ രവിചന്ദ്രൻ, സംഗീത സംവിധാനം: ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റർ: കിരൺ ദാസ്, ആർട്ട്: നിമേഷ് താനൂർ, കോസ്റ്റ്യൂം: ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ്: റോണെക്സ് സേവിയർ, സൗണ്ട് ഡിസൈൻ: വിക്കി, കൃഷ്ണൻ, സൗണ്ട് മിക്സിംഗ്: എംആർ രാജകൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ്: സുകു ദാമോദർ, ഗാനരചന: സുഹൈൽ കോയ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പ്രൊഡക്ഷൻ ഡിസൈനർ: അനീഷ് സി സലീം, വിഎഫ്എക്സ്: കോക്കനട്ട് ബഞ്ച്, കളറിസ്റ്റ്: ലിജു പ്രഭാകർ, പിആർഒ: പ്രതീഷ് ശേഖർ, ക്രിയേറ്റിവ് പ്രൊഡ്യൂസർ: ഐശ്വര്യ സുരേഷ്, സ്റ്റിൽസ്: ഡോണി സിറിൽ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽ എൽ പി.

Related Posts