Joju george
എസ് ഐ ആനന്ദിനെ കാണാന്‍ താരങ്ങൾ; ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ സെറ്റിലെ സന്ദര്‍ശകരുടെ വീഡിയോ തരംഗമാകുന്നു
എസ് ഐ ആനന്ദ് നാരായണനായുള്ള ടൊവിനോയുടെ വേഷപ്പകര്‍ച്ച നേരിട്ട് കണ്ടറിയാന്‍ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ സെറ്റിലെത്തി സെലിബ്രിറ്റി സന്ദര്‍ശകര്‍. സെറ്റിലെത്തിയ താരങ്ങളുടേയും സംവിധായകരുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും സന്ദര്‍ശനത്തിന്റെ നിമിഷങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഒരു ലെന്‍സിലൂടെ നോക്കുന്ന ടൊവിനോയുടെ ദൃശ്യത്തോടെ ആരംഭിക്കുന്ന വീഡിയോയില്‍ താരങ്ങളായ കല്യാണി പ്രിയദര്‍ശന്‍, ജോജു ജോര്‍ജ്ജ്, നിഷാന്ത് സാഗര്‍, നന്ദു, ഷറഫു, ജിതിന്‍ ലാല്‍, ഷൈജു ശ്രീധര്‍, ജിതിന്‍ പുത്തഞ്ചേരി, അദ്രി ജോ തുടങ്ങിയവരും സംവിധായകരായ ബി ഉണ്ണികൃഷ്ണന്‍, ഷാജി […]
പൊറിഞ്ചു മറിയം ജോസ് തെലുങ്കിലേക്ക്; നാഗാർജുന പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്ത്
ജോഷി സംവിധാനം ചെയ്ത് 2019ൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രം കേരളത്തിൽ വലിയ തോതിൽ ബോക്സ് ഓഫിസ് കളക്ഷൻ നേടിയ ചിത്രമായിരുന്നു. ജോജു ജോർജ്, നൈല ഉഷ,ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരിക്കുകയാണ്. നാ സാമി രംഗ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നാഗർജ്ജുനയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇപ്പോൾ അണിയറപ്രവർത്തകർ ചിത്രത്തിൻറെ ടീസർ പുറത്തിറക്കിയിരിക്കുകയാണ്. നാ സാമി രംഗയിൽ ജോജു ജോർജ് അഭിനയിച്ച വേഷം നാഗാർജ്ജുനയാണ് ചെയ്യുന്നത്, […]
ആന്റണി മതവികാരം വൃണപ്പെടുത്തുന്നെന്ന് കാസ; ബൈബിളിനുള്ളിലെ തോക്ക് വിവാദത്തിൽ വിശദീകരണമറിയിച്ച് നിർമ്മാണ കമ്പനി
ജോഷി- ജോജു ജോർജ് കൂട്ടുക്കെട്ടിലിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രം ‘ആന്റണി’ തിയേറ്ററിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ സിനിമക്കെതിരെ തീവ്ര ക്രൈസ്തവ സംഘടനയായ കാസ രംഗത്തുവന്നിരുന്നു. ചിത്രം മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു കാസ ആരോപിച്ചിരുന്നത്. ചിത്രത്തിലെ ഒരു രംഗത്തിൽ ബൈബിളിനുള്ളിൽ തോക്ക് ഒളിപ്പിക്കുന്ന രംഗമുണ്ട്. ഈ രംഗം മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്നായിരുന്നു കാസയുടെ ആരോപണം. ഇപ്പോഴിതാ വിഷയത്തിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുയാണ് ആന്റണിയുടെ നിർമ്മാണ കമ്പനി. ആന്റണി ഒരു സാങ്കൽപ്പിക സൃഷ്ടിയാണെന്നും ചിത്രത്തിലെ ഒരു രംഗത്തിൽ ഉപയോഗിച്ചിട്ടുള്ള ആയുധം സ്വയം പ്രതിരോധത്തിന് […]
ഡബിള്‍ റോളില്‍ അഭിനയിച്ച് ഞെട്ടിച്ച ജോജു ജോര്‍ജ്ജ് ; ‘ഇരട്ട’ ഒടിടിയിലേക്ക്
മലയാള സിനിമയില്‍ തന്റേതായ സ്ഥാനം പിടിച്ചടക്കിയ നടനാണ് ജോജു ജോര്‍ജ്. മലയാളത്തിന്റെ സ്‌ക്രീനിലേക്ക് എത്തിയിട്ട് കാലങ്ങളായെങ്കിലും ജോജു ജോര്‍ജിലെ പെര്‍ഫോമറിന്റെ ഗതി മാറ്റിവിട്ടത് എം പത്മകുമാര്‍ ചിത്രം ജോസഫിലെ ടൈറ്റില്‍ കഥാപാത്രമാണ്. പിന്നീടങ്ങോട്ട് പൊറിഞ്ചു മറിയം ജോസിലും നായാട്ടിലും മധുരത്തിലുമൊക്കെ അഭിനയ വിസ്മയം തീര്‍ത്ത ജോജു ജോര്‍ജിന്റെ പുതിയ സിനിമ ഇരട്ട തിയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ ജോജു ഡബിള്‍ റോളിലാണ് അഭിനയിക്കുന്നത്. പ്രമോദ് കുമാര്‍, വിനോദ് കുമാര്‍ എന്നീ […]
‘ഇരട്ട’ ജോജു ജോര്‍ജിന്റെ പരകായ പ്രവേശത്തിന്റെ ഒരാറാട്ട് തന്നെ’; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാള സിനിമയില്‍ തന്റേതായ സ്ഥാനം പിടിച്ചടക്കിയ നടനാണ് ജോജു ജോര്‍ജ്. ജോസഫിലും പൊറിഞ്ചു മറിയം ജോസിലും നായാട്ടിലും മധുരത്തിലുമൊക്കെ അഭിനയ വിസ്മയം തീര്‍ത്ത ജോജു ജോര്‍ജിന്റെ പുതിയ സിനിമ ഇരട്ട കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ഇരട്ടയില്‍ പ്രമോദ് കുമാര്‍, വിനോദ് കുമാര്‍ എന്നീ ഇരട്ടകളെ ഗംഭീരമായി അഭിനയിച്ചു ഫലിപ്പിച്ച ജോജുവിന്റെ കഴിവിനെ സിനിമാ നിരൂപകരും പ്രേക്ഷകരും ഗംഭീര അഭിപ്രായം നല്‍കി സ്വീകരിച്ചിരിക്കുകയാണ്. ദിവസങ്ങള്‍ കഴിയുംതോറും നിരവധിപേരാണ് ജോജുവിനെ പ്രശംസിച്ച് രംഗത്തെത്തുന്നത്. അഞ്ജലി, ശ്രിന്ദ, ആര്യാ […]
‘രണ്ടു റോളുകളില്‍ തകര്‍ത്താടിയ അടിപൊളി പടം, ഏതു കഥാപാത്രങ്ങളും ജോജുവിന്റ കയ്യില്‍ ഭദ്രമാണ്’; ഇരട്ട റിവ്യൂ പങ്കുവെച്ച് പ്രേക്ഷകന്‍
മലയാള സിനിമയില്‍ തന്റേതായ സ്ഥാനം പിടിച്ചടക്കിയ നടനാണ് ജോജു ജോര്‍ജ്. ജോസഫിലും പൊറിഞ്ചു മറിയം ജോസിലും നായാട്ടിലും മധുരത്തിലുമൊക്കെ അഭിനയ വിസ്മയം തീര്‍ത്ത ജോജു ജോര്‍ജിന്റെ പുതിയ സിനിമ ഇരട്ട കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ഇരട്ടയില്‍ പ്രമോദ് കുമാര്‍, വിനോദ് കുമാര്‍ എന്നീ ഇരട്ടകളെ ഗംഭീരമായി അഭിനയിച്ചു ഫലിപ്പിച്ച ജോജുവിന്റെ കഴിവിനെ സിനിമാ നിരൂപകരും പ്രേക്ഷകരും ഗംഭീര അഭിപ്രായം നല്‍കിയാണ് സ്വീകരിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ ഉള്ളലിയിക്കുന്ന ചിത്രം വീക്കെന്‍ഡില്‍ ഹൗസ് ഫുള്‍ ഷോയുമായി മുന്നോട്ടു […]
ഒടുവിൽ… ഞാൻ പ്രതീക്ഷിക്കാത്ത ഒരു സമയത്ത് ഇതാ എത്തിയിരിക്കുന്നു! മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച സന്തോഷത്തിൽ രേവതി
‘കാറ്റത്തെ കിളിക്കൂട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് രേവതി. ഇപ്പോഴിതാ മികച്ച നടിക്കുള്ള 52 – മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് താരം. ‘ഭൂതകാലം’ എന്ന സിനിമയാണ് രേവതിക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിക്കൊടുത്തത്. ആശ എന്ന കഥാപാത്രത്തെയാണ് രേവതി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഷൈൻ നിഗത്തെയും രേവതിയെയും കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭൂതകാലം. ഒ. ടി. ടി. റിലീസായെത്തിയ ചിത്രത്തിലെ […]
‘ സിനിമയില്‍ തന്നെ സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ചത് ജോജുവാണ്’ ; ആശ ശരത്ത് പറയുന്നു
മലയാളികള്‍ക്ക് മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച്, പ്രേക്ഷകരുടെ മനസ് കവര്‍ന്ന താരമാണ് ആശ ശരത്ത്. കുങ്കുമപ്പൂവ് എന്ന പരമ്പയാണ് ആശ ശരത്തിനെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. പിന്നീട് സിനിമയിലും താരം അഭിനയിച്ചു. അതില്‍ ദൃശ്യം എന്ന ചിത്രത്തിലെ ആശ ശരത്തിന്റെ ഐജി വേഷം കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ച നടിയാണ് ആശ ശരത്ത്. ‘ സക്കറിയയുടെ ഗര്‍ഭിണികള്‍’ എന്ന സിനിമയിലൂടെയാണ് ആശ ശരത്ത് വെള്ളിത്തിരയില്‍ പ്രവേശിക്കുന്നത്. നിഴലും നിലാവും പറയുന്നത് […]
‘എന്റെ വീടിനെ ഞാന്‍ വിളിക്കുന്നത് തന്നെ മമ്മൂക്ക വന്ന വീട് എന്നാണ് ‘ ; ജോജു ജോര്‍ജ്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. 1971 ല്‍ പുറത്ത് ഇറങ്ങിയ അനുഭവം പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരം പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി. അഭിനയത്തോടും സിനിമയോടുമുള്ള അടക്കാനാവാത്ത ആഗ്രഹമായിരുന്നു മമ്മൂട്ടിയുടെ ഉയര്‍ച്ചക്ക് കാരണം. ഒരു ശരാശരി സിനിമ ആരാധകന്‍ മുതല്‍ മോളിവുഡിലെ മിന്നും താരങ്ങള്‍ വരെ മമ്മൂട്ടിയുടെ ഫാന്‍സ് ആണ്. മമ്മൂക്ക ഫാന്‍ ആണെന്നതില്‍ എപ്പോഴും അഭിമാനം കൊള്ളുന്ന താരമാണ് മലയാളികളുടെ ജോജു ജോര്‍ജ്. മമ്മൂട്ടിയെക്കുറിച്ച് ജോജു ജോര്‍ജ് പറഞ്ഞ വാക്കുകളാണ് […]