15 Oct, 2024
1 min read

”സുരേഷ് ​ഗോപിയുടെ പാർ‌ട്ടിയോട് എനിക്ക് താൽപര്യമില്ല”; ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ പഴുതുകളുണ്ടെന്ന് ശ്രീനിവാസൻ

സുരേഷ് ഗോപിയുടെ പാർട്ടിയോട് തനിക്ക് താൽപര്യമില്ലെന്ന് വെളിപ്പെടുത്തി നടൻ ശ്രീനിവാസൻ രം​ഗത്ത്. തൃപ്പൂണിത്തുറയിൽ വോട്ട് ചെയ്ത ശേഷമാണ് താരം മാധ്യമങ്ങളോട് പ്രതികരിച്ചത്. ജനാധിപത്യത്തിൽ തനിക്ക് താൽപര്യമില്ലെന്നും ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ കുറേ പഴുതുകളുണ്ട് എന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു. ”സുരേഷ് ഗോപിയെ വ്യക്തിപരമായി എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പാർട്ടിയോടൊന്നും എനിക്ക് താൽപര്യമില്ല. പക്ഷെ അദ്ദേഹത്തോട് എനിക്ക് താൽപര്യമുണ്ട്” എന്നാണ് ശ്രീനിവാസൻ പറയുന്നത്. പിണറായിക്ക് എതിരെയുള്ള ജനവിധിയാണോ മോദിക്കെതിരെയുള്ള ജനവിധിയാണോ എന്ന ചോദ്യത്തോടും ശ്രീനിവാസൻ പറയുന്നത്. ”ഇത് […]

1 min read

”ഇങ്ങനെയൊരു അഹങ്കാരിയായി മമ്മൂട്ടി തന്നെ വേണം; ഷൂട്ട് നടക്കുമ്പോൾ ആ ജില്ലയിൽ തന്നെ ഉണ്ടാകരുതെന്ന് പറഞ്ഞു”; ശ്രീനിവാസൻ

ശ്രീനിവാസനും മീനയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കഥ പറയുമ്പോൾ. മമ്മൂട്ടി ​ഗസ്റ്റ് റോളിലെത്തിയ ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ശ്രീനിവാസൻ ആയിരുന്നു. നടൻ മുകേഷും ശ്രീനിവാസനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ ഈ സിനിമ വീണ്ടും ചർച്ചയാവുകയാണ്. മമ്മൂട്ടിയുമായി ഉണ്ടായ പിണക്കത്തെ കുറിച്ച് ശ്രീനിവാസൻ തുറന്നു പറഞ്ഞതോടെയാണ് സംഭവം വീണ്ടും ചർച്ചയാകുന്നത്. താൻ പല കാര്യങ്ങളും തുറന്നു പറഞ്ഞിട്ടും മോഹൻലാലിന് തന്നോട് നീരസം തോന്നിയിട്ടില്ല. എന്നാൽ മമ്മൂട്ടിയുമായി പലപ്പോഴും ഏറ്റുമുട്ടൽ നടന്നിട്ടുണ്ട് എന്നാണ് ശ്രീനിവാസൻ സിനിമാതെക്ക് എന്ന […]

1 min read

ഇത് മോഹൻലാലിന്റെയും ശ്രീനിവാസന്റേയും കഥ; തെളിവുകൾ നിരത്തി സോഷ്യൽ മീഡിയ

ചെറിയൊരു ഇടവേളയ്ക്ക് ശേഷം പ്രണവ് മോഹൻലാൽ വീണ്ടും നടന്റെ വേഷമണിയുകയാണ്. തൊണ്ണൂറുകളിലെ മോഹൻലാലിനെ ഓർമ്മിപ്പിക്കുന്ന രൂപഭാവങ്ങളുമായാണ് ‘വർഷങ്ങൾക്ക് ശേഷം’ സിനിമയുടെ ടീസറിൽ പ്രണവ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. വിന്റേജ് ലാലേട്ടനെ ഓർമ്മിപ്പിക്കുന്നു എന്ന കമന്റുകളാണ് ടീസറിന് അധികവും ലഭിച്ചത്. പ്രണവിന്റെ സംസാരവും ഭാവവും ചില സീനുകളും പഴയ മോഹൻലാലിനെ ഓർമ്മിപ്പിക്കുന്നതാണ്. പ്രണവിന്റെ ഡയലോഗിന് ഇടയിലെ മോനേ, എന്ന വിളിയിൽ പോലും മോഹൻലാലിനോട് സാമ്യതയുണ്ട് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. അതേസമയം, പ്രണവ് കഷ്ടപ്പെട്ട് മോഹൻലാലിന് പഠിക്കുന്നത് പോലെ തോന്നി എന്ന […]

1 min read

”മോഹൻലാൽ ഹിപ്പോക്രാറ്റാണെന്ന് അച്ഛൻ പറഞ്ഞത് തിരിച്ചറിവില്ലാത്തത് കൊണ്ട്”; അപകീർത്തിപ്പെടുത്തൽ അഭിപ്രായമല്ലെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖം നോക്കാതെ എന്തും വെട്ടിത്തുറന്ന് പറയുന്ന ആളാണ് നടനും സംവിധായകനുമായ ശ്രീനിവാസൻ. കുറച്ച് മാസങ്ങൾക്ക് മുൻപ് ശ്രീനിവാസൻ നടൻ മോഹൻലാലിനെതിരെ നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. എന്നാൽ അന്ന് തന്നെ ഇതിനെ തള്ളിപ്പറഞ്ഞ വ്യക്തിയാണ് ശ്രീനിവാസൻറെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ. ഇപ്പോൾ കുറച്ചുകൂടി രൂക്ഷമായ ഭാഷയിൽ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസൻ ഉൾപ്പടെയുള്ള എഴുത്തുകാർക്ക് അറിവുണ്ടെങ്കിലും തിരിച്ചറിവില്ലെന്നാണ് ധ്യാൻ പറയുന്നത്. തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹൻലാൽ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛൻ വിളിച്ചുപറഞ്ഞത്. ഒരാളെ അപകീർത്തിപ്പെടുത്തുന്ന പരാമർ‌ശം ഒരിക്കലും […]

1 min read

”കടലിനെയും മമ്മൂട്ടിയെയും നോക്കി നിന്നാൽ ബോറടിക്കില്ലെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്, രണ്ടും എനർജിയാണ്”; താരത്തെ വാനോളം പുകഴ്ത്തി മുകേഷ്

ഇന്നലെ സംസ്ഥാന സ്കൂൾ കലോത്സവം സമാപന വേദിയിൽ അതിഥിയായിരുന്നു നടൻ മമ്മൂട്ടി. നടനും കൊല്ലം ജില്ലയിലെ എംഎൽഎയുമായ മുകേഷ് ആയിരുന്നു അവതാരകൻ. മൈക്ക് കയ്യിൽ കിട്ടിയപ്പോൾ മുകേഷ് തന്റെ സഹപ്രവർത്തകനെക്കുറിച്ച് വാചാലനായി. ഒരുപാട് തിരക്കഥകൾ വായിക്കുകയും വേണ്ടെന്നു വെക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങൾ. എന്നാൽ നമ്മൾക്ക് പിടികിട്ടാത്തൊരു തിരക്കഥയുണ്ട്. ജീവിതത്തിന്റെ തിരക്കഥ എന്ന് പറഞ്ഞാണ് മുകേഷ് തുടങ്ങിയത്. ”42 വർഷങ്ങൾക്കുമുമ്പ് ഇവിടെ കൊല്ലത്ത് കാർത്തിക ഹോട്ടലിൽ അദ്ദേഹം താമസിച്ച് ബലൂൺ എന്ന ചിത്രത്തിൽ ഡോ. ബി.എ.രാജാകൃഷ്ണന്റെ ഫിയറ്റ് കാറിൽ […]

1 min read

‘ഒരു നരകത്തിലാണ് നമ്മൾ ജീവിക്കുന്നത്; ഇവിടെ ജനാധിപത്യം അല്ല, തെമ്മാടിപത്യമാണ്’ : ശ്രീനിവാസൻ

മലയാള സിനിമ രംഗത്ത് നടൻ, തിരക്കഥാകൃത്ത് സംവിധായകൻ എന്നീ നിലകളിൽ ഒക്കെ പ്രശസ്തനായ താരമാണ് ശ്രീനിവാസൻ. നർമ്മത്തിന് പുതിയ ഭാവം നൽകിയ ശ്രീനിവാസൻ, സ്വന്തം സിനിമയിലൂടെ സാധാരണക്കാരന്റെ പ്രശ്നങ്ങളും ജീവിതവും നർമ്മത്തിന്റെ സഹായത്തോടെ തന്നെ പ്രദർശിപ്പിക്കുകയുണ്ടായി. 1977 ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത്. ചെറിയ ചെറിയ വേഷങ്ങൾ ആയിരുന്നു തുടക്കത്തിൽ താരം കൈകാര്യം ചെയ്തത്. ആ വേഷങ്ങൾക്കൊടുവിൽ 1984 ൽ ഓടരുതമ്മവാ ആളറിയും എന്ന ചിത്രത്തിന് കഥയെഴുതി അദ്ദേഹം തിരക്കഥാകൃത്തിന്റെ […]

1 min read

പ്രേക്ഷകര്‍ കാത്തിരുന്ന തിരിച്ചു വരവ്;’കുറുക്കന്‍’, ചിത്രത്തില്‍ മകനൊപ്പം ശ്രീനിവാസനും

നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുറുക്കന്‍. വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ശ്രീനിവാസന്‍ സിനിമാ രംഗത്ത് നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാല്‍ കുറുക്കന്‍ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തുകയാണ് ശ്രീനിവാസന്‍. ഈ വാര്‍ത്ത അദ്ദേഹത്തിന്റെ ആരാധകരെ സംബന്ധിച്ചെടുത്തോളം വലിയ സന്തോഷം നല്‍കുന്നതാണ്. അതേസമയം, ‘കുറുക്കന്‍’ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞെന്നതാണ് പുതിയ […]

1 min read

“ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും” പ്രിയ സുഹൃത്തിനെ കണ്ട സന്തോഷം പങ്കുവെച്ച് സത്യൻ അന്തിക്കാട്

മലയാള സിനിമയ്ക്ക് ശ്രീനിവാസൻ നൽകിയ സംഭാവനകൾ ഒട്ടനവധിയാണ്. തിരക്കഥാകൃത്തായും നടനായും പ്രേക്ഷക മനസ്സുകളിൽ മായാതെ നിൽക്കുന്ന ഒരുപാട് കഥയും കഥാപാത്രങ്ങളും സമ്മാനിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സിനിമയിൽ നിന്നും വിട്ടു നിന്ന അദ്ദേഹം വീണ്ടും സജീവമാവുകയാണ്. അദ്ദേഹം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുകയാണെന്ന വാർത്ത മലയാള പ്രേക്ഷകർ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ശ്രീനിവാസന്റെ തിരിച്ചുവരവ് മകൻ വിനീത് ശ്രീനിവാസനൊപ്പമാണ്. മനോജ് റാം സിംഗിന്റെ തിരക്കഥയിൽ നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ‘കുറുക്കൻ’ […]

1 min read

ഊര്‍ജസ്വലനായി മകന്റെ കൈപിടിച്ച് ശ്രീനിവാസന്‍, ചേര്‍ത്തുനിര്‍ത്തി മോഹന്‍ലാല്‍ ; വീഡിയോ വൈറല്‍

മോഹന്‍ലാല്‍-ശ്രീനിവാസന്‍ ജോഡിക്കല്ലാതെ മറ്റൊരു ജോഡിക്കും മലയാളികളില്‍ ഇത്രയധികം സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ലെന്ന് നിസംശയം പറയാന്‍ സാധിക്കുന്ന കാര്യമാണ്. കോമഡിയായാലും, ദാരിദ്രമായാലും, സാധാരണക്കാരായാലും മാസ് കാണിക്കാതെ മലയാളികളഉടെ മനസ്സില്‍ ഇടം നേടാന്‍ ഈ കൂട്ടുകെട്ടിന് സാധിച്ചിട്ടുണ്ട്. വരവേല്‍പ്പ്, നാടോടിക്കാറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, മിഥുനം, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ തുടങ്ങി നിരവധി സിനിമകളാണ് ഇരുവരും ഒന്നിച്ചഭിനയിച്ച് ഹിറ്റാക്കിയിട്ടുള്ളത്. മോഹന്‍ലാലിന് വേണ്ടി അതി മനോഹരമായ തിരകഥകളും ശ്രീനിവാസന്‍ എഴുതിയിട്ടുണ്ട്. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംബോ കണ്ടെത്തിയതല്ലെന്നും തനിയെ ഉണ്ടായതാണെന്നും ഒരിക്കല്‍ സത്യന്‍ അന്തിക്കാട് […]

1 min read

‘ഇന്നുവരെ ആ രഹസ്യം ഞാൻ ആരോടും പറഞ്ഞിട്ടില്ല ആർക്കും ആ തട്ടിപ്പ് മനസ്സിലായിട്ടില്ല’; തിലകൻ ഇല്ലാത്ത ക്ലൈമാക്സിനേക്കുറിച്ച് സത്യൻ അന്തിക്കാട് പറയുന്നു

ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമാണ് ‘നാടോടിക്കാറ്റ്’. 1987 – ലാണ് ചിത്രം പുറത്തിറങ്ങിയത്. മോഹൻലാൽ, ശ്രീനിവാസൻ, ശോഭന, തിലകൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹൻലാലും ശ്രീനിവാസനും മത്സരിച്ചഭിനയിച്ച ദാസൻ വിജയൻ കഥാപാത്രങ്ങൾ ഇന്നും മലയാള മനസ്സുകളിൽ മായാതെ നിൽക്കുന്നുണ്ട്. ആ കാലഘട്ടത്തിലെ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മയായിരുന്നു ചിത്രത്തിന്റെ പ്രമേയം. നാടോടിക്കാറ്റിന്റെ തുടർച്ചയായി പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ എന്നീ ചിത്രങ്ങൾ രണ്ടും മൂന്നും ഭാഗങ്ങളായി പുറത്തിറങ്ങി. സത്യൻ അന്തിക്കാട് തന്നെയായിരുന്നു ഈ […]