ഊര്‍ജസ്വലനായി മകന്റെ കൈപിടിച്ച് ശ്രീനിവാസന്‍, ചേര്‍ത്തുനിര്‍ത്തി മോഹന്‍ലാല്‍ ; വീഡിയോ വൈറല്‍
1 min read

ഊര്‍ജസ്വലനായി മകന്റെ കൈപിടിച്ച് ശ്രീനിവാസന്‍, ചേര്‍ത്തുനിര്‍ത്തി മോഹന്‍ലാല്‍ ; വീഡിയോ വൈറല്‍

മോഹന്‍ലാല്‍-ശ്രീനിവാസന്‍ ജോഡിക്കല്ലാതെ മറ്റൊരു ജോഡിക്കും മലയാളികളില്‍ ഇത്രയധികം സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ലെന്ന് നിസംശയം പറയാന്‍ സാധിക്കുന്ന കാര്യമാണ്. കോമഡിയായാലും, ദാരിദ്രമായാലും, സാധാരണക്കാരായാലും മാസ് കാണിക്കാതെ മലയാളികളഉടെ മനസ്സില്‍ ഇടം നേടാന്‍ ഈ കൂട്ടുകെട്ടിന് സാധിച്ചിട്ടുണ്ട്. വരവേല്‍പ്പ്, നാടോടിക്കാറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, മിഥുനം, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ തുടങ്ങി നിരവധി സിനിമകളാണ് ഇരുവരും ഒന്നിച്ചഭിനയിച്ച് ഹിറ്റാക്കിയിട്ടുള്ളത്. മോഹന്‍ലാലിന് വേണ്ടി അതി മനോഹരമായ തിരകഥകളും ശ്രീനിവാസന്‍ എഴുതിയിട്ടുണ്ട്. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംബോ കണ്ടെത്തിയതല്ലെന്നും തനിയെ ഉണ്ടായതാണെന്നും ഒരിക്കല്‍ സത്യന്‍ അന്തിക്കാട് പറയുകയുണ്ടായി.

ശ്രീനിവാസന്‍ അടുത്തിടെ രോഗാവസ്ഥ മൂലം വിശ്രമത്തിലായിരുന്നു. അനാരോഗ്യത്തെ തുടര്‍ന്നുള്ള ഒരിടവേളയ്ക്കു ശേഷം അദ്ദേഹം സിനിമയിലേക്കും തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. ഈ അവസരത്തില്‍ മെറിലാന്‍ഡ് സ്റ്റുഡിയോ ഉടമ പി സുബ്രഹ്മണ്യത്തിന്റെ ചെറുമകനും നിര്‍മ്മാതാവുമായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ശ്രീനിവാസന്റേയും മോഹന്‍ലാലിന്റേയും ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. കാറില്‍ വന്നിറങ്ങിയ ശ്രീനിവാസനെ മകന്‍ വിനീത് കൈ പിടിച്ച് വിവാഹ വേദിയിലേക്ക് ആനയിക്കുകയും ഓഡിറ്റോറിയത്തിന് അകത്തെത്തിയ താരം മോഹന്‍ലാലിനൊപ്പം ഇരിക്കുന്നതും നിറ ചിരിയോടെ സഹപ്രവര്‍ത്തകരോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

മോഹന്‍ലാല്‍, സുചിത്ര മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ശ്രീനിവാസന്‍, വിമല ശ്രീനിവാസന്‍, മക്കളായ വിനീത്, ധ്യാന്‍, അജു വര്‍?ഗീസ്, വിനീത് ശ്രീനിവാസന്‍, എംജി ശ്രീകുമാര്‍, വിധു പ്രതാപ്, റഹ്മാന്‍ ഉള്‍പ്പടെ നിരവധി പേര്‍ സകുടുംബമാണ് വിശാഖിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. അതേസമയം, കുറുക്കന്‍ എന്ന ചിത്രമാണ് ശ്രീനിവാസന്റേതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. നവാഗതനായ ജയലാല്‍ ദിവാകരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ,
സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവിക മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അന്‍സിബ ഹസ്സന്‍, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.