17 Mar, 2025
1 min read

നിർണയത്തിൽ മോഹൻലാൽ തകർത്ത് അഭിനയിച്ച റോയ് എന്ന കഥാപാത്രം മമ്മൂട്ടിയ്ക് വേണ്ടി ആദ്യം എഴുതിയത് ; അത് മോഹൻലാലിലേക്ക് എത്തിയ കഥ പറഞ്ഞ് തിരക്കഥാകൃത്ത്..

മെഡിക്കൽ മേഖലയിലെ തട്ടിപ്പുകളെ കുറിച്ച് വ്യക്തമായി സംസാരിച്ചിരുന്ന ഒരു ചിത്രമായിരുന്നു നിർണയം എന്ന ചിത്രം. കുറെ കാലങ്ങൾക്കു മുൻപേ വന്ന ചിത്രം കാലത്തിനു മുന്നേ സഞ്ചരിച്ച ചിത്രം എന്ന പേരിലായിരുന്നു കൂടുതലായും ശ്രദ്ധനേടിയിരുന്നത്. മോഹൻലാൽ മികച്ച അഭിനയം കാഴ്ചവെച്ച റോയ് എന്ന കഥാപാത്രം സത്യത്തിൽ മമ്മൂട്ടിക്ക് വേണ്ടിയായിരുന്നു എഴുതിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ തിരക്കഥാകൃത്തായ ചെറിയാൻ കല്പകവാടി. 1995 സംഗീത് ശിവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു നിർണ്ണായകം. മമ്മൂട്ടിക്ക് വേണ്ടി എഴുതിയ ആ പ്രോജക്ട് നീണ്ടുപോകുന്ന സാഹചര്യമായിരുന്നു ഉണ്ടായത്. […]

1 min read

കൂളിംങ് ഗ്ലാസ് വെച്ച് സൂപ്പര്‍ലുക്കില്‍ സുരേഷ് ഗോപി ; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

വികാരങ്ങളുടെ കൂട്ടത്തില്‍ കോരിതരിപ്പ് എന്നൊരു സംഭവമുണ്ട്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സുരേഷ് ഗോപി എന്ന ആറടി പൊക്കത്തിലുള്ള മനുഷ്യന്‍ സ്‌ക്രീനില്‍ നിറഞ്ഞങ്ങനെ നില്‍ക്കുമ്പോള്‍ മലയാളികള്‍ ആ വികാരം ഒരുപാട് തവണ അനുഭവിച്ചിട്ടുണ്ട്. ആക്ഷന്‍ കിങ് സുരേഷ് ഗോപി, അഭിനയ പ്രതിഭയായ സുരേഷ് ഗോപി, മനുഷ്യ സ്‌നേഹിയായ സുരേഷ് ഗോപി, രാഷ്ട്രീയക്കാരനായ സുരേഷ് ഗോപി അങ്ങനെ വിശേഷണങ്ങള്‍ പലതാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് നിരവധി പേരുടെ മനസ് നിറച്ചിട്ടുണ്ട്. ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് […]

1 min read

‘ലൂസിഫറിന് മുകളിൽ നില്‍ക്കും എമ്പുരാൻ’; അബ്രാം ഖുറേഷി എത്തുന്നു -എമ്പുരാൻ പ്രഖ്യാപനവുമായി മോഹൻലാൽ…

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് ലൂസിഫർ. വലിയ വിജയം നേടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയൊരു തരംഗം തന്നെയായിരുന്നു സൃഷ്ടിച്ചിരുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു. ഇപ്പോഴും ലൂസിഫർ തരംഗം അവസാനിച്ചിട്ടില്ല എന്നതാണ് സത്യം. ആദ്യമായി ഒരു സംവിധായകന്റെ മേലങ്കി പൃഥ്വിരാജ് അണിഞ്ഞപ്പോൾ അത് തെറ്റായി പോയില്ല എന്ന് പ്രേക്ഷകർ മനസ്സിലാക്കിയ ഒരു ചിത്രമായിരുന്നു ലൂസിഫർ. ഇന്നും പൃഥ്വിരാജിനെ വേദികളിൽ കാണുമ്പോഴും ആളുകൾ ചോദിക്കുന്ന ചോദ്യം ലൂസിഫറിന്റെ രണ്ടാം ഭാഗം എപ്പോൾ ആണ് എന്നത് […]

1 min read

“ഇവിടെ ജാതിയോ മതമോ ഇല്ല “! യോനി പ്രതിഷ്ഠയുള്ള കാമാഖ്യ ദേവി ക്ഷേത്രം സന്ദർശിച്ച് മോഹൻലാൽ

അസമിലെ ഗുവാഹത്തിയിലെ നീലാചല്‍ കുന്നിന്‍ മുകളിലുളള കാമാഖ്യ ദേവി ക്ഷേത്രത്തിൽ അപൂർവ്വമായ ഒരു പ്രതിഷ്ഠയുണ്ട് അതാണ് യോനി പ്രതിഷ്ഠ, ആര്‍ത്തവം ആഘോഷമായിട്ടുളള ഇന്ത്യയിലെ ക്ഷേത്രമാണ് ഇത്. ദക്ഷിണ നിന്നും അപമാനം സഹിക്കാനാവാതെ സതീ ദേവി യാഗാഗ്നിയിൽ ജീവനൊടുക്കുകയും ദുഃഖം താങ്ങാൻ കഴിയാതെ ശിവൻ ദേവിയുടെ ശരീരവുമായി അലയുകയും ഇതിൽനിന്നും പിന്തിരിപ്പിക്കാൻ ആയി സതീദേവിയുടെ ശരീരം മഹാവിഷ്ണു പല കഷണങ്ങളാക്കി ലോകത്തിന്റെ പല ഭാഗത്തേക്കായി വലിച്ചെറിഞ്ഞു. സതിയുടെ യോനീ ഭാഗം വീണ സ്ഥലമാണ് കാമാഖ്യാ ദേവീ ക്ഷേത്രം എന്നറിയപ്പെട്ടത്. […]

1 min read

തോക്ക് പിടിച്ചിരിക്കുന്ന ഒരു കൈ ; നിഗൂഢത നിറച്ച് ബി ഉണ്ണികൃഷ്ണന്‍- മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫര്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ. ചിത്രവുമായി പുറത്തുവരുന്ന അപ്‌ഡേറ്റുകളെല്ലാം തന്നെ നിമിഷനേരംകൊണ്ട് വൈറലാവാറുമുണ്ട്. മമ്മൂട്ടി ലൊക്കേഷനില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ വമ്പന്‍ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്തുവിട്ടിരിക്കുകയാണ്. വന്‍ സ്വീകരണമാണ് പോസ്റ്ററിന് ലഭിക്കുന്നത്. ക്രിസ്റ്റഫര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തോക്ക് പിടിച്ചിരിക്കുന്ന ഒരു കൈ […]

1 min read

‘രാജാവിന്റെ മകന്‍ ഉണ്ടാക്കിയ തരംഗം മറ്റൊരു മോഹന്‍ലാല്‍ ചിത്രവും അതുവരെ ഉണ്ടാക്കിയിട്ടില്ല’ ; കുറിപ്പ് വൈറലാവുന്നു

ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു. അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കീരിടവും ചെങ്കോലും സിംഹാസനവുമുള്ള രാജാവ്. പിന്നീട് എന്നെ കാണുമ്പോള്‍ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു. പ്രിന്‍സ് രാജകുമാരന്‍. അണ്ടര്‍ വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍. മോഹന്‍ലാല്‍ എന്ന താരരാജവിന്റെ കരിയറിലെ ഏറ്റവും വിജയം നേടി കൊടുത്ത തമ്പി കണ്ണാന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ ഡയലോഗ് ആണിത്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ നാഴികകല്ലെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന രാജാവിന്റെ മകന്‍ റിലീസിനെത്തിയിട്ട് ഇന്നേക്ക് […]

1 min read

പഴശ്ശിരാജയ്ക്ക് ശേഷം എം ടിയുടെ തിരക്കഥയിൽ മമ്മൂട്ടി ; രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘കടുവന്നാഗ’യുടെ ഷൂട്ടിംഗ് ശ്രീലങ്കയിൽ ആരംഭിച്ചു ; പ്രതീക്ഷയോടെ പ്രേക്ഷകർ

മമ്മൂട്ടിയും രഞ്ജിത്തും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കടുഗന്നാഗ ഒരു യാത്രകുറിപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. എം ടി വാസുദേവൻ നായരുടെ കഥകൾ ഒരു ആന്തോളജി വിഭാഗത്തിൽ വരുന്ന ചിത്രമാണ് ഇത്. എം ടി വാസുദേവൻ നായരുടെ ആത്മകഥാംശമുള്ള ഒരു കഥ കൂടിയാണ് ഇത്. കഴിഞ്ഞ ദിവസമായിരുന്നു ഷൂട്ടിങ്ങ് ആവിശ്യത്തിന് വേണ്ടി മമ്മൂട്ടി ശ്രീലങ്കയിൽ എത്തിയത്. ശ്രീലങ്കൻ ക്രിക്കറ്റ് താരവും ടൂറിസം ബ്രാൻഡ് അംബാസഡറും ആയ സനത് ജയസൂരൃമായി മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയതും വാർത്തയായിരുന്നു. […]

1 min read

ഭീഷ്മ പർവ്വത്തിന്റെ റെക്കോർഡ് റോഷാക്ക് പൊളിച്ചെഴുതും! ; മമ്മൂട്ടി ആരാധകന്റെ പോസ്റ്റ് വൈറൽ

മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട സൂപ്പർ സ്റ്റാറുകൾ ആണ് മമ്മൂട്ടിയും മോഹൻലാലും. ഇവർക്ക് പകരം വയ്ക്കാൻ മലയാള ചലച്ചിത്ര ലോകത്ത് മറ്റൊരു താരങ്ങളും ഇല്ല എന്നതാണ് യാഥാർത്ഥ്യം. മലയാള സിനിമ  ലോകത്ത് ഇവർക്കു പകരം വയ്ക്കാൻ മറ്റ് താരങ്ങൾ ഇല്ല എന്നത് തന്നെയാണ് യാഥാർത്ഥ്യം. ഓരോ നടീനടന്മാർക്കും കണ്ടു പഠിക്കാൻ കഴിയുന്ന അഭിനയ ശൈലിയും സ്വഭാവവും ഇവരെ മലയാള സിനിമയുടെ മുൻപന്തിയിൽ തന്നെ നിർത്തുന്നു.  മോഹൻലാൽ നടനിൽ നിന്നും സംവിധായകന്റെ കുപ്പായം അണിയാൻ തയ്യാറെടുക്കുമ്പോൾ മമ്മൂട്ടി തന്റെ പുതിയ […]

1 min read

ബ്രൂസിലി ആയി ഉണ്ണി മുകുന്ദൻ എത്തുന്നു! ; എല്ലാ ആക്ഷൻ ഹീറോകൾക്കും വേണ്ടിയുള്ള ആദരവ് എന്ന് താരം! ; പോസ്റ്റർ പുറത്തുവിട്ടു

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ഉണ്ണി മുകുന്ദനെ നായകനാക്കി നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രൂസ്‌ലി. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയ്കൃഷ്ണയാണ്. പോസ്റ്റർ പങ്കു വെച്ചു കൊണ്ട് ഉണ്ണിമുകുന്ദൻ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുറിച്ചത് എന്റെ എല്ലാ ഫേവറൈറ് ആക്ഷന്‍ ഹീറോകള്‍ക്കും വേണ്ടി ഞാൻ ഈ ചിത്രം ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നാണ്. വൈശാഖേട്ടനും ഞാനും പത്ത് വര്‍ഷമായി ഒന്നിച്ച് ഉണ്ട് എന്ന് ഇപ്പോഴും വിശ്വസിക്കാൻ […]

1 min read

ബാലതാരത്തില്‍ നിന്നും നായികയിലേക്കുള്ള വളര്‍ച്ച! ‘ട്രഡീഷണല്‍’ ലുക്കില്‍ തിളങ്ങിയ എസ്തറിന്റെ ഫോട്ടോകള്‍ വൈറല്‍

മലയാള സിനിമയില്‍ ബാലതാരമായി കടന്നുവന്ന് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര താരമാണ് എസ്തര്‍ അനില്‍. അജി ജോണ്‍ സംവിധാനം ചെയ്ത നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് എസ്തര്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ഒരു യാത്രയില്‍, കുഞ്ഞനന്തന്റെ കട, മല്ലൂസിംഗ്, ഡോക്ടര്‍ ലൗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട്, 2013ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തില്‍ അഭിനയിച്ച് എസ്തര്‍ കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി. തുടര്‍ന്ന് ഷാജി എന്‍ കരുണ്‍ സംവിധാനം […]